നായയുടെ നഖം കളയാൻ ഒരു എളുപ്പമാർഗ്ഗം.(Dog Nail Trimmer Grinder)
നായയെ വളർത്തുമ്പോൾ എല്ലാവർക്കും ഉണ്ടാകുന്ന പ്രധാന പേടിയാണ് നായയുടെ നഖം. കുഞ്ഞു കുട്ടികൾ മുതൽ മുതിർന്നവർ വരെ നായയുമായി കളിക്കുമ്പോൾ നഖം കൊണ്ട് മുറിവ് പറ്റുമോ എന്നോർത്ത് ഭയപ്പെടുന്നവരാണ് ഏറെ. നഖത്തെ ഭയപ്പെടാതെ നായയുമായി ഇടപഴുകാനും കളിക്കാനും എല്ലാവരും ചെയ്യുന്ന മാർഗ്ഗമാണ് നഖം മുറിച്ച് കളയുക അഥവാ, നഖത്തിന്റെ കൂർത്ത മുന കളയുക എന്നത്. പക്ഷേ, അതിൽ ഒരുപാട് അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. കൃത്യതയോടെ ചെയ്തില്ലെങ്കിൽ നായയ്ക്ക് മുറിവ് സംഭവിക്കാനും രക്തം വരാനും വരെ സാധ്യതയുണ്ട്. പിന്നെ എങ്ങനെ അപകടങ്ങൾ ഒന്നും വരുത്താതെ Dog Nail Trimmer Grinder ഉപയോഗിച്ച് എളുപ്പത്തിൽ നായയുടെ നഖം കളയാം?
നഖം മുറിക്കാനായി മുൻപ് പറഞ്ഞിട്ടുള്ള രണ്ട് മാർഗ്ഗങ്ങളിൽ ഒന്ന് തറയിലോ സ്ക്രാച്ചിങ് പാഡിലോ (SCRATCHING PAD) നായയെ കൊണ്ട് മാന്തിച്ച് നഖം കളയുന്ന രീതിയും. രണ്ട് നെയിൽ കട്ടർ (NAIL CUTTER) ഉപയോഗിച്ച് ചെയ്യുന്ന രീതിയുമാണ്. അത് കുറച്ച് ശ്രദ്ധാപൂർവ്വം ചെയ്യേണ്ടതും മുൻപരിചയം ഇല്ലെങ്കിൽ ഏറെ അപകടസാധ്യത കൂടിയതുമാണ്. എന്നാൽ, ഇതുകൂടാതെ എളുപ്പത്തിൽ നായയെ വളർത്തുന്ന ഏതൊരാൾക്കും നഖം മുറിക്കാൻ പറ്റുന്നൊരു മറ്റൊരു ഉൽപ്പന്നമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നെയിൽ ഗ്രൈൻഡർ (NAIL GRINDER).
Watch video
ഈ പ്രൊഡക്റ്റ് ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്തെന്നാൽ, ആർക്കും എളുപ്പത്തിൽ ചെയ്യാവുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. കയ്യിൽ ഒതുങ്ങുന്ന ഡിസൈനും ഒരൊറ്റ ബട്ടൺ ഉപയോഗിച്ചുള്ള പ്രവർത്തനവും ചെയ്യുന്ന ജോലി എളുപ്പമാക്കുന്നു. ട്രിമ്മറിന്റെ മുകളിൽ ഇരുവശങ്ങളിലും ഉള്ള ഭാഗങ്ങൾ നായയുടെ നഖത്തിന്റെ വലുപ്പം അനുസരിച്ച് ഉപയോഗിക്കാവുന്നതാണ്. മുറിവുകളോ അപകടങ്ങളോ ഒന്നുമില്ലാതെ ചെറിയ നായ കുട്ടികളുടെ മുതൽ വലിയ നായകളുടെ വരെ നഖം മുറിച്ചെടുക്കാൻ ഇതുപയോഗിച്ച് കഴിയും. നഖം മുറിക്കുന്ന സമയത്ത് നഖത്തിന്റെ ഷേപ്പ് നഷ്ടപ്പെടുമോ എന്നുള്ള പേടിയും വേണ്ട. കാരണം അതിന് അനുസരിച്ചാണ് ഈ ട്രിമ്മർ രൂപകല്പന ചെയ്തിട്ടുള്ളത്. കൂടാതെ നായയെ പ്രകോപിപ്പിക്കുന്ന ശബ്ദങ്ങൾ ഒന്നുമില്ലാത്തത് കൊണ്ട് ആയാസത്തിൽ നായയുടെ നഖം കളയുവാൻ സാധിക്കും. ഈ നെയിൽ ട്രിമ്മർ ഉപയോഗിച്ച് നഖം കളയുന്ന സമയത്ത് നഖം ഗ്രൈൻഡ് ചെയ്ത് പൊടിയായി പോകുന്നത് നമ്മുക്ക് കണ്ണുകൊണ്ട് തന്നെ കാണാൻ സാധിക്കുന്നതാണ്. ഈ പ്രൊഡക്റ്റ് നിങ്ങളുടെ തൊട്ടടുത്തുള്ള ഷോപ്പിലോ അല്ലെങ്കിൽ ഓൺലൈനായി ആമസോണിലും ലഭ്യമാണ്.
പിന്നെ, നഖം മുറിക്കുന്ന സമയത്ത് നായയുടെ ശ്രദ്ധ മാറ്റാനും നായ അടങ്ങി ഇരിക്കാനുമായി ഡോഗ് ട്രീറ്റ്സ് (DOG TREATS) പോലെ ദീർഘനേരം ചവക്കാൻ പറ്റിയ വസ്തുക്കൾ എന്തെങ്കിലും കൊടുക്കുന്നത് നല്ലതായിരിക്കും. ഇനി നഖം കൊണ്ട് മുറിയുമോ എന്ന പേടിയില്ലാതെ എല്ലാവർക്കും നായയുമായി കളിക്കാം! സമയം ചിലവഴിക്കാം!
Nail grinder purchase link https://amzn.to/3r9cjx0