Introducing new words to your puppy

എങ്ങനെ നിങ്ങളുടെ നായയെ 30 ദിവസത്തിൽ 100% ട്രെയിൻ ചെയ്യാം?- ഭാഗം 4- Introducing new words

മുപ്പതു ദിവസം നീണ്ട Reverse response training ൽ ആദ്യ ഒരാഴ്ച ചെയ്യേണ്ട കാര്യങ്ങളെപ്പറ്റിയാണ് കഴിഞ്ഞ ഭാഗങ്ങളിൽ പറഞ്ഞത്. ഇനി അതെല്ലാം നായ്ക്കുട്ടിയെ പരിശീലിപ്പിച്ചതിനു ശേഷമുള്ള കാര്യങ്ങളാണ് ഈ ഭാഗത്തിൽ പറയാൻ പോകുന്നത്.  ഈ ഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട മൂന്നു വാക്കുകളാണ് നമ്മൾ ഇനി അവരെ പഠിപ്പിക്കാൻ പോകുന്നത് – Yes, Good, No. അവരുമായി ആശയ വിനിമയം നടത്തുവാനുള്ള ഏറ്റവും നല്ല മാർഗമാണ് ഇത്തരം വാക്കുകൾ. നമ്മൾ നേരത്തെ പറഞ്ഞിരിക്കുന്ന ഭക്ഷണ സമയത്തോ, കളി സമയത്തോ നമുക്കിതു പരിശീലിപ്പിക്കാവുന്നതാണ്.

Introducing new words

Introducing new words

ഭക്ഷണം നായകൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഭക്ഷണം നൽകുമ്പോൾ ഈ വാക്കുകൾ പഠിപ്പിക്കുന്നത് വളരെ നല്ലതാണ്. ഭക്ഷണ സമയത്തു എങ്ങിനെ ഈ വാക്കുകൾ നായ്ക്കുട്ടികളെ പഠിപ്പിക്കാം എന്നു നോക്കാം. ആദ്യമായി ഭക്ഷണവുമായി അവരുടെ കൂടെ തന്നെ ഇരിക്കുക അതിനു ശേഷം പട്ടിക്കുട്ടി പാത്രത്തിലേക്കു ഓടി വരാൻ ശ്രമിക്കുമ്പോൾ പതിയെ ‘നോ ‘ പറഞ്ഞു കൈ കൊണ്ട് അവരെ തടയുക. അതിനു ശേഷം അവർ നിൽക്കുമ്പോൾ (wait) good പറയാവുന്നതാണ്. ഇരുന്നതിന്(sit) ശേഷം മാത്രം അവർക്കു ഭക്ഷണം നൽകുക. ഇതു പല തവണ ആവർത്തിക്കുക. ഓരോ തവണ അനുസരിക്കുമ്പോഴും ‘good’ പറയാവുന്നതാണ്.

അതായതു നമ്മുടെ അനുവാദമില്ലാതെ അവർ ഭക്ഷണമെടുക്കുമ്പോൾ ‘No ‘ പറഞ്ഞു തടയുക. അതിനു ശേഷം നമ്മുടെ അനുവാദത്തിനായി കാത്തു നിൽക്കുമ്പോൾ ‘Good’ പറയുക. ‘Yes’ പറഞ്ഞു ഭക്ഷണം കഴിക്കാൻ അനുവാദം നൽകുക.ഭക്ഷണം നൽകുന്ന എല്ലാ സമയത്തും ഇതു ആവർത്തിക്കാവുന്നതാണ് എങ്കിൽ മാത്രമേ കൃത്യമായി ഈ വാക്കുകൾ എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നു അവർക്കു മനസ്സിലാവുകയുള്ളു. അങ്ങനെ കൃത്യമായി അവർക്കു ഈ വാക്കുകൾ മനസ്സിൽ പതിയും വരെ അവരോട് പറയാവുന്നതാണ്.

ഈ മൂന്നു വാക്കുകൾ ഉപയോഗിച്ചു നമുക്ക് നായയോട് എന്തു കാര്യം വേണമെങ്കിലും ആശയ വിനിമയം നടത്താവുന്നതാണ്. എന്തെങ്കിലും ഒരു വികൃതി കാണിക്കുകയാണ് എങ്കിൽ No ഉപയോഗിച്ച് അതു നിർത്താവുന്നതാണ്. അതുപോലെ തന്നെ എന്തെങ്കിലും ഒരു നല്ല പെരുമാറ്റം കാണിക്കുകയോ, തെറ്റ് തിരുത്തുകയോ മറ്റോ ചെയ്‌താൽ അതു തുടരുവാൻ വേണ്ടി Good പറയാവുന്നതാണ്. ഇനി അവർ ചെയ്തതിനു എന്തെങ്കിലും ഒരു സമ്മാനം നൽകണമെങ്കിൽ ‘Yes’ പറഞ്ഞാൽ എവിടെയാണെങ്കിലും അവർ ഓടി നമ്മുക്കരികിലെത്തും.ഈ വാക്കുകൾ തന്നെ വേണമെന്നില്ല. ഈ വാക്കുകൾ അവരിൽ ഉണ്ടാക്കുന്ന അതെ പ്രതികരണങ്ങൾ നൽകുന്ന മറ്റേതു വാക്കും നമ്മുക്ക് ഉപയോഗിക്കാവുന്നതാണ്.

ഒന്നോർക്കുക ഈ വാക്കിന്റെ അർത്ഥം അറിഞ്ഞിട്ടല്ല നായ്ക്കുട്ടികൾ ഈ വാക്കുകളോട് പ്രതികരിക്കുന്നത് മറിച്ചു ആ വാക്കുകൾ പറയുന്ന സമയത്തു നമ്മുടെ ശബ്ദത്തിലുള്ള വ്യത്യാസങ്ങളും, നമ്മുടെ ശരീരഭാഷയും മറ്റും തിരിച്ചു അറിഞ്ഞുകൊണ്ടാണ്. ഇതിനു വേണ്ടിയാണ് ആദ്യത്തെ ഒരാഴ്ച അവരുമായി ശബ്ദത്തിലൂടെയും കാഴ്ചയിലൂടെയും സാമിപ്യത്തിലൂടെയുമൊക്കെ ഒരു നല്ല ബന്ധം ഉണ്ടാക്കിയെടുക്കുവാൻ നിർദേശിച്ചത്. ആ സമയത്തു നമ്മൾ അവരെപ്പറ്റി മാത്രമല്ല അവർ നമ്മളെപ്പറ്റിയും മനസ്സിലാക്കുകയാണ് ചെയ്യുന്നത്.അതുപോലെ തന്നെ ഈ സമയത്തു നമ്മുടെ ശബ്ദം തിരിച്ചറിഞ്ഞു നമ്മളെ പിന്തുടരാനും അവർ പഠിക്കുന്നുണ്ട്. ഇതെല്ലാം തന്നെ ആദ്യ ഒരാഴ്ചയിൽ നമ്മൾ അവരുമായി ആശയവിനിമയം നടത്തിയതിലൂടെ സാധിക്കുന്നതാണ്. അതായത് യാതൊരു വിധ കമാൻഡ്കളോ വാക്കുകളോ ഉപയോഗിക്കുന്നതിനു മുൻപു തന്നെ അവർ സ്വഭാവികമായി നമ്മളോട് പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു. ഇതു തന്നെയാണ് Reverse Response Training ന്റെ പ്രത്യേകത.

click here:-https://lazemedia.in/food-rules-for-your-dog-in-malayalam/

click here for similar article in English:-https://www.thepuppyacademy.com/blog/2020/6/29/8-effective-ways-to-bond-with-your-puppy