ARE DOGS DANGEROUS TO CHILDREN?

കുട്ടികളോടൊപ്പം പട്ടിയെ വളര്‍ത്തുന്നത് പ്രശ്‌നമോ? |ARE DOGS DANGEROUS TO CHILDREN?|

കുട്ടികളോടൊപ്പം പട്ടിയെ വളര്‍ത്തുന്നത് നല്ലതാണോ? ഇത് ഭാവിയില്‍ പ്രശ്‌നമുണ്ടാക്കുമോ, കുഞ്ഞിന് അപകടമാകുമോ ഇത്തരം ചിന്തകളും ആശങ്കകളും പലരിലും ഉണ്ടാവാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കുട്ടികളുള്ള വീട്ടില്‍ ഡോഗിനെ വളര്‍ത്തുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള പ്രശ്‌നവും ഇല്ല എന്ന് മാത്രമല്ല അത് ചില ഗുണങ്ങള്‍ കൂടിയാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ധൈര്യമായിട്ട് നിങ്ങള്‍ക്ക് ഒരു പട്ടിക്കുഞ്ഞിനെ വാങ്ങിക്കാവുന്നതാണ്.

ഗുണങ്ങള്‍ ആദ്യമറിയാം

വീ്ട്ടിലൊരു പട്ടിയുണ്ടെങ്കില്‍ അതിന്റെ ഗുണം ഏറ്റവും കൂടുതല്‍ ഉള്ളത് കുട്ടികള്‍ക്കാണ്. പട്ടിക്കുഞ്ഞിനോടൊപ്പം അല്ലെങ്കില്‍ മുതിര്‍ന്ന പട്ടിയോടൊപ്പം കുഞ്ഞിനെ വളര്‍ത്തുന്നത് കുഞ്ഞിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കും എന്ന് പല പഠനങ്ങളും പറയുന്നത്. പ്രതിരോധ ശേഷി വര്‍ദ്ധിച്ചാല്‍ കുട്ടികളില്‍ രോഗങ്ങള്‍ വരുന്നതിനുള്ള സാധ്യത വളരെ കുറയുന്നു. അലര്‍ജി, ആസ്ത്മ, ചര്‍മ്മരോഗങ്ങള്‍ എന്നിവയെല്ലാം ഇങ്ങനെയുള്ള കുട്ടികളില്‍ വളരെ കുറവായിരിക്കും. ഇത് കൂടാതെ ഡോഗിനൊപ്പം കളിച്ച് വളരുന്ന കുട്ടികള്‍ മാനസികാരോഗ്യത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയായിരിക്കും.ശാരീരികക്ഷമത കുട്ടികളില്‍ വര്‍ദ്ധിപ്പിക്കുന്നതിന് പലപ്പോഴും ഇത്തരം ഒരു ശീലം കാരണമാകുന്നു. കുഞ്ഞിനോടൊപ്പം എപ്പോഴും കളിക്കുകയും ഓടുകയും ചെയ്യുന്നത് വഴി കുഞ്ഞിന്റെ ശാരീരികാരോഗ്യത്തെയും മികച്ച രീതിയില്‍ ആണ് ഇത് സ്വാധീനിക്കുന്നത്. എന്നാല്‍ നമ്മള്‍ എപ്പോഴും ഓര്‍ത്തിരിക്കേണ്ടത് ഡോഗിനെ എങ്ങനെ വളര്‍ത്തണം ഡോഗുമായി കുഞ്ഞ് ഏത് തരത്തില്‍ പെരുമാറുന്നു, കുഞ്ഞിനെ എങ്ങനെ ഇവരുമായി അടുപ്പത്തിലാക്കണം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ആദ്യം മനസ്സിലാക്കണം. ഇത് കൂടാതെ ഒരു പപ്പിയെ വാങ്ങിക്കുമ്പോള്‍ വീട്ടില്‍ കുട്ടിയുണ്ടെങ്കില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയന്നും എങ്ങനെ ആരോഗ്യകരമായ ഒരു ബോണ്ടിംങ് പട്ടിയും കുട്ടിയുമായി ഉണ്ടാക്കിയെടുക്കാം എന്നുള്ളതെല്ലാം ശ്രദ്ധിക്കണം.ARE DOGS DANGEROUS TO CHILDREN?

ARE DOGS DANGEROUS TO CHILDREN?

 

പപ്പിയെ വാങ്ങിക്കാന്‍ തീരുമാനിക്കുമ്പോള്‍

നിങ്ങള്‍ ഒരു പപ്പിയെ വാങ്ങിക്കാന്‍ തീരുമാനിക്കുമ്പോള്‍ അതിനെക്കുറിച്ച് രണ്ട് പ്രാവശ്യം ആലോചിക്കണം. കാരണം ചിലര്‍ കുഞ്ഞിന്റെ നിര്‍ബന്ധപ്രകാരമാണ് പട്ടിക്കുഞ്ഞിനെ വാങ്ങിക്കാന്‍ നിര്‍ബന്ധിതരാവുന്നത്. ഇങ്ങനെയുള്ള അവസ്ഥയില്‍ വളരെയധികം ആലോചിച്ച് വേണം തീരുമാനം എടുക്കണ്ടത് . കാരണം കുഞ്ഞിന്റെ കുറച്ച് ദിവസത്തെ കൗതുകത്തിന് വേണ്ടി പലപ്പോഴും നല്ലൊരു ശതമാനം മാതാപിതാക്കളും ഡോഗിനെ വാങ്ങി നല്‍കാറുണ്ട്. ഈ തീരുമാനം തീര്‍ത്തും തെറ്റാണ്. കാരണം കൗതുകം തീരുമ്പോള്‍ കുഞ്ഞിനും അച്ഛനും അമ്മക്കും ഒന്നും ആ പപ്പിയെ ശ്രദ്ധിക്കാന്‍ സമയം കിട്ടില്ല. ഇത് വളരെ വിഷമകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്.എന്നാല്‍ ഒരു നിമിഷത്തെ കൗതുകമല്ല എന്ന് മനസ്സിലാക്കുന്നതിന് വേണ്ടി കുഞ്ഞിനെ നിങ്ങളുടെ പരിചയത്തിലോ സുഹൃത്തുക്കളുടേയോ വീട്ടിലെ ഡോഗ്‌സുമായി അടുത്തിടപഴകുന്നതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുക. കുഞ്ഞ് അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കി നമുക്ക് കുഞ്ഞിന് പപ്പിയെ വാങ്ങി നല്‍കാവുന്നതാണ്. കൂടാതെ കുഞ്ഞിന്റെ ഇഷ്ടത്തോടൊപ്പം തന്നെ നിങ്ങളുടെ വീട്ടിലെ മറ്റ് അംഗങ്ങളുടെ താല്‍പ്പര്യവും മനസ്സിലാക്കേണ്ടതാണ്.

പപ്പിയെ എടുക്കാന്‍ തീരുമാനിച്ചാല്‍

ഒരു പപ്പിയെ എടുക്കണം എന്ന് തീരുമാനിച്ച് കഴിഞ്ഞാല്‍ ഉണ്ടാവുന്ന പ്രധാന ആശയക്കുഴപ്പം ഏത് ബ്രീഡിനെ എടുക്കണം, ആണിനെ എടുക്കണോ പെണ്ണിനെ എടുക്കണോ എന്നുള്ളതാണ്. ഇത്തരത്തിലുള്ള ആശയക്കുഴപ്പങ്ങള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ടാക്കുന്നു. ഇതില്‍ നിങ്ങളുടെ പ്രവര്‍ത്തന പരിചയം ഒരു വലിയ ഘടകമാണ്. ആദ്യമായി നായയെ വളര്‍ത്തുന്നവരാണ് എന്നുണ്ടെങ്കില്‍ ഒരിക്കലും ഒരു ഗാര്‍ഡിംങ് ഡോഗിനെ എടുക്കരുത്. അതായത് ജെര്‍മന്‍ഷെപ്പേര്‍ഡ്, ഡോബര്‍മാന്‍, റോട്ട് വീലര്‍ തുടങ്ങിയവയെ എടുക്കാതിരിക്കുക. നിങ്ങള്‍ക്ക് അനുയോജ്യമായത് പലപ്പോഴും ലാബിനെ പോലുള്ളവയാണ്. പിന്നെ ഏത് ബ്രീഡിനെ നിങ്ങള്‍ വാങ്ങിയാലും കൃത്യമായി ട്രെയിന്‍ ചെയ്യിപ്പിച്ച് മുന്നോട്ട് പോയാല്‍ അവർ നല്ലൊരു ഡോഗ് ആവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 

പപ്പി വേണോ അഡല്‍ട്ട് വേണോ?

പലപ്പോഴും അടുത്തതായി പലരിലും ഉണ്ടാവുന്ന ഒരു കണ്‍ഫ്യൂഷനാണ് പപ്പിയെ എടുക്കണോ അതോ ഒരു മുതിര്‍ന്ന പട്ടിയെ എടുക്കണോ എന്നുള്ളത്. എന്നാല്‍ ഇതില്‍ ഏറ്റവും അനുയോജ്യം എന്ന് പറയുന്നത് എപ്പോഴും പപ്പിയെ എടുക്കുന്നതാണ്. കൃത്യമായ ട്രെയിനിംങും അടുപ്പത്തിനും എപ്പോഴും നല്ലത് പപ്പി തന്നൊണ്. കാരണം മുതിര്‍ന്ന പട്ടിയാണെങ്കില്‍ ഇവരുടെ സ്വഭാവം പലപ്പോഴും മാറ്റിയെടുക്കുക എന്നത് അല്‍പം ബുദ്ധിമുട്ടേറിയ കാര്യമാണ്. പപ്പിയെ കൊണ്ട് വന്നാല്‍ വീട്ടിലെ മുതിര്‍ന്ന ആളുകള്‍ കൃത്യമായി കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ആരംഭിക്കണം. നിങ്ങള്‍ പഠിപ്പിക്കുന്നതോടൊപ്പം തന്നെ കുഞ്ഞിനേയും അടുത്ത് വിളിച്ച് കാര്യങ്ങള്‍ മനസ്സിലാക്കിപ്പിക്കണം. കൂടാതെ പപ്പിക്ക് ഭക്ഷണം കൊടുക്കുന്നതിനും ടോയ്‌ലറ്റ് ട്രെയിനിംഗ് നല്‍കുന്നതിനും അവരോടൊപ്പം നടക്കുന്നതിനും എല്ലാം കുഞ്ഞിനേയും പരിശീലിപ്പിക്കുക. ഭക്ഷണം നല്‍കുമ്പോള്‍ നായ കുരക്കുകയോ ദേഷ്യം പിടിക്കുകയോ ചെയ്താല്‍ കുഞ്ഞിനെ അവിടെ നിര്‍ത്തിക്കൊണ്ട് തന്നെ പപ്പിയുടെ ഈ സ്വഭാവം മാറ്റിയെടുക്കേണ്ടതാണ്. ഓരോ ദിവസവും കറക്റ്റ് ചെയ്ത് പപ്പിയെ മാറ്റിയെടുക്കുന്നതിന് ശ്രദ്ധിക്കണം. ലീഷ് വാക്കിംഗ് കുഞ്ഞിനോടൊപ്പം നടത്തുന്നതിനും ശ്രദ്ധിക്കണം.

വീട്ടിലുള്ള അംഗങ്ങളും ശ്രദ്ധിക്കണം   

എന്നാല്‍ പപ്പിയെ ട്രെയിന്‍ ചെയ്യുന്നതിന് സമാനമായി തന്നെ നമ്മള്‍ വീട്ടിലുള്ള കുഞ്ഞിനേയും മറ്റ് അംഗങ്ങളേയും ട്രെയിന്‍ ചെയ്യിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നമ്മുടെ കഷ്ടപ്പാടിന് ഫലമില്ലാതെ വരുന്നു. കുഞ്ഞിനോട് എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്ന കാര്യം കൃത്യമായി പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കണം.

നായ നക്കുന്നത്

പല മാതാപിതാക്കളിലും ആശങ്കയുണ്ടാക്കുന്നതാണ് പപ്പി അല്ലെങ്കില്‍ മുതിര്‍ന്ന ഡോഗ് കുട്ടികളുടെ വായിലും മുഖത്തും ഒക്കെ നക്കുന്നത്. എന്നാല്‍ ഇത് പരമാവധി നിങ്ങള്‍ തന്നെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് പോലെ രോമം ചില കുട്ടികളില്‍ അലര്‍ജിയുണ്ടാക്കുന്നു. ഇത് ആദ്യം മനസ്സിലാക്കിയതിന് ശേഷം മാത്രം ഡോഗിനെ വാങ്ങിക്കുന്നതിന് ശ്രദ്ധിക്കാം. കുട്ടികള്‍ പട്ടികളോടൊപ്പം കളിച്ച് കഴിഞ്ഞാലും അല്‍പം വ്യക്തിശുചിത്വം പാലിക്കേണ്ടതാണ്. കുട്ടികളുടെ കൈയ്യും മുഖവും വൃത്തിയായി കഴുകുന്നതിന് ശ്രദ്ധിക്കണം. ഇത്രയും കാര്യങ്ങളാണ് ഓര്‍ത്ത് വെക്കണം.

Click here –https://lazemedia.in/dog-important-commands-in-malayalam/

 

click here for similar article in English about https://www2.hse.ie/babies-children/child-safety/pets/dogs/