പട്ടിക്കുട്ടി വേണോ പൂച്ച വേണോ? Cats or Dogs as pets
പട്ടിയാണോ പൂച്ചയാണോ ഏതാണ് നിങ്ങൾക്ക് പറ്റിയ വളർത്തു മൃഗം?(Cats or Dogs as pets) ഇവയിൽ ആരാണ് ഏറ്റവും നല്ലത്? ഏതു വളർത്തു മൃഗത്തെ തിരഞ്ഞെടുക്കണം എന്നു ആലോചിക്കുമ്പോൾ അതു പൂച്ചയാകണോ അതോ ഇനി നായയെ വേണോ എന്ന ഒരു ആശയക്കുഴപ്പം പലർക്കും ഉണ്ടാകാൻ സാധ്യതയുണ്ട്.പ്രത്യേകിച്ചും രണ്ടിനെയും ഒരുപോലെ ഇഷ്ടപ്പെടുന്നവർക്ക് അല്ലെങ്കിൽ ആദ്യമായി ഒരു pet നെ വളർത്താൻ ആഗ്രഹിക്കുന്നവർക്ക്.പൂച്ചയും നായയും തമ്മിലുള്ള പൊതുവായ ചില വ്യത്യാസങ്ങളും സാമ്യങ്ങളുംഅതുപോലെ തന്നെ അവയെ വളർത്തുമ്പോൾ ഉള്ള നേട്ടങ്ങളും കോട്ടങ്ങളും എന്താണ് എന്ന് നോക്കാം
1.ഏതു pet നെയും തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു ഘടകമാണ് അവയുടെ പരിപാലനം അഥവാ Maintenance.പൂച്ചകൾക്ക് നായകളെ അപേക്ഷിച്ച് അധികം പരിപാലനം ആവിശ്യമില്ല എന്നിരുന്നാൽ പോലും പല സാഹചര്യങ്ങളിലും പൂച്ചകളെക്കാൾ കൈകാര്യം ചെയ്യാൻ എളുപ്പം നായകളെയാണ്.
2.മനുഷ്യൻ ആദ്യമായി ഇണക്കി വളർത്തിയ മൃഗം നായയാണ്. നായകൾ കൂട്ടം ചേർന്നു ജീവിക്കുന്ന ജീവികളാണ്. നായകൾ മനുഷ്യരോട് കൂടുതൽ സ്നേഹവും ഇണക്കവും പ്രകടിപ്പിക്കാറുണ്ട്.അതുകൊണ്ടു തന്നെ അവരെ നമ്മൾ ആഗ്രഹിക്കുന്ന രീതികളിൽ പരിശീലിപ്പിച്ചു എടുക്കുവാൻ എളുപ്പമാണ്.എന്നാൽ പൂച്ചകൾ ഒറ്റയ്ക്ക് സഞ്ചരിക്കാനും സ്വാതന്ത്രരായി നടക്കുവാനും മറ്റുമാണ് ഇഷ്ടപ്പെടുന്നത്.അതു കാരണം അവരെ ഇണക്കിയെടുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ഒരുപാട് പരിമിതികളുണ്ട്.
3.കർത്തവ്യബോധത്തിൽ നായകളാണ് എന്നും മുന്നിൽ. കാവലിനു പേരുകെട്ടവരാണല്ലോ നായകൾ.നമ്മളെ സംരക്ഷിക്കുക എന്ന ചുമതല സ്വതവേ നായകൾ ഏറ്റെടുക്കുന്നു. എന്നാൽ പൂച്ചകൾക്ക് അത്തരത്തിലുള്ള ചുമതലാബോധം ഒന്നും തന്നെയില്ല. നമുക്ക് ഓമനിക്കുവാനും സ്നേഹിക്കുവാനും എന്നതിന് അപ്പുറത്തേക്ക് മറ്റൊന്നും ഏറ്റെടുത്തു ചെയ്യുവാൻ ഈ പൂച്ചകൾക്ക് സാധിക്കാറില്ല.
4.ഇനി സ്നേഹത്തിന്റെ കാര്യത്തിലോ? ഇവരിൽ ആരാകും മുന്നിൽ? ഇതിനു കൃത്യമായ ഒരുത്തരം പറയാൻ സാധിക്കില്ല എന്നുള്ളതാണ് സത്യം .മനുഷ്യനൊഴികെയുള്ള ഏതൊരു ജീവിയുടെയും സ്നേഹം നിഷ്കളങ്കവും നിസ്വാർത്ഥവുമാണ്.നായകളുടെ കൂറിനെയും സ്നേഹത്തെയും പറ്റി ഒരുപാട് സംഭവങ്ങൾ നമ്മൾ കേട്ടിട്ടും കണ്ടിട്ടുമുണ്ടാകും. എന്നാൽ കൃത്യമായി സ്നേഹിക്കുകയാണ് എന്നുണ്ടെങ്കിൽ പൂച്ചകൾക്കും നമ്മളെ വളരെ നന്നായി തന്നെ തിരിച്ചു സ്നേഹിക്കാൻ കഴിയും എന്നുള്ളതാണ് വാസ്തവം.
5.കുട്ടികൾക്ക് പറ്റിയ ഏറ്റവും നല്ല കൂട്ട് പലപ്പോഴും നായകളാകും. കുട്ടികളുമായി എങ്ങിനെ ഇടപഴകണമെന്ന് അവർക്കു ബോധ്യമുണ്ട്. പൂച്ചകളിൽ പലപ്പോഴും ഈ ബോധ്യം കാണപ്പെടാറില്ല അതിനാൽ കുട്ടികളുമായി കളിക്കുന്ന അവസരങ്ങളിൽ നഖം കൊണ്ട് പോറുവാനും മറ്റും സാധ്യതയേറെയുണ്ട്.
6.ഒരു ദിവസത്തിൽ ഇവയോടൊപ്പം ചിലവഴിക്കാൻ സമയക്കുറവുള്ള ആളാണ് നിങ്ങൾ എങ്കിൽ എന്തുകൊണ്ടും നിങ്ങൾക്ക് നല്ലത് നായയെക്കാൾ പൂച്ചയായിരിക്കും. നായകളെ വളർത്തുമ്പോൾ നമ്മൾ അവർക്കായി എല്ലാ ദിവസവും കുറച്ചു സമയം മാറ്റി വക്കേണ്ടതായിട്ടുണ്ട്. എങ്കിൽ മാത്രമേ അവരുമായി ഒരു നല്ല ബന്ധം ഉണ്ടാക്കിയെടുക്കാൻ നമുക്ക് സാധിക്കുകയുള്ളു.
7.പൂച്ചകളെ ഒരു കൃത്യമായ ചുറ്റുപാടിൽ മാത്രം ഒതുക്കി നിർത്തുക എന്നുള്ളത് വളരെ പ്രയാസമുള്ള കാര്യമാണ്. എന്നാൽ നായകളുടെ കാര്യത്തിൽ അങ്ങിനെയല്ല.അവർക്കു അവരുടേതായ അതിർത്തിയുണ്ടാകും അതിൽ മാത്രം നിൽക്കാനായി അവയെ പരിശീലിപ്പിച്ചു എടുക്കാൻ സാധിക്കുന്നതാണ്.ഈ രീതിയിൽ പുറത്തുള്ള മറ്റു ജീവികളുമായുള്ള സമ്പർക്കം വളരെയധികം കുറയ്ക്കാനും സാധിക്കുന്നതാണ്.
ഇനി ഇതിലെല്ലാം ഉപരിയായി മനസ്സിലാക്കേണ്ട മറ്റൊരു കാര്യം മനുഷ്യനെപ്പോലെ തന്നെ ഓരോ ജീവിയ്ക്കും അവരുടേതായ മാത്രം സ്വഭാവങ്ങൾ ഉണ്ടാകും എന്നുള്ളതാണ്. എല്ലാ മനുഷ്യരും ഒരുപോലെ അല്ല എന്നതുപോലെ എല്ലാ പൂച്ചകളും നായകളും ഒരുപോലെ ആകണമെന്നില്ല. ഓരോന്നിനും ഓരോ സ്വഭാവ സവിശേഷതകൾ ഉണ്ടാകും എന്നുള്ളത് കൂടി നമ്മൾ ഇവയെ തിരഞ്ഞെടുക്കും മുൻപ് ഓർമ്മയിൽ വയ്ക്കേണ്ട ഒന്നാണ്.
Click here – Dog unknown facts – നായകൾക്ക് നമ്മളോട് പ്രണയം തോന്നുമോ? https://lazemedia.in/dog-unknown-facts-in-malayalam/
Click here for Similar article in English about Cats or Dogs as pets https://timesofindia.indiatimes.com/life-style/relationships/pets/cats-vs-dogs-who-is-a-better-pet/articleshow/62523096.cms