മനുഷ്യൻ ഭക്ഷിക്കുന്ന എല്ലാ ഭക്ഷണ പദാർത്ഥങ്ങളും നായയ്ക്ക് നൽകുന്നത് ആണ് കേരളീയരുടെ പൊതുവേ ഉള്ള ശീലം. ഭക്ഷണത്തിന്റെ അവശിഷ്ടവും മധുരപദാർത്ഥങ്ങളും ഉൾപ്പടെ എല്ലാം സ്നേഹം എന്ന പേരിലും അവഗണനയുടെ ഭാഗമായും നായയ്ക്ക് കാലാകാലങ്ങളായി നൽകി വരുന്നു. ഇതിൽ പലതും നായയുടെ ജീവന് തന്നെ ഭീക്ഷണി ആകുന്നുണ്ട് എന്ന തിരിച്ചറിവ് പലർക്കും ഇല്ല എന്നതാണ് യാഥാർഥ്യം. ചെറിയ അലർജി മുതൽ മരണം വരെ സംഭവിക്കാവുന്ന ഭക്ഷണങ്ങളെ പറ്റി കൂടുതൽ മനസിലാക്കുക (DANGER FOOD FOR DOG).
DOG DANGER FOOD – WATCH VIDEO IN MALAYALAM
ചോക്ലേറ്റ് (CHOCOLATE)

CHOCOLATE – DANGER FOOD FOR DOG
ഏത് ഇനത്തിൽ പെട്ട ചോക്ലേറ്റ് (CHOCOLATE) ആണെങ്കിലും അത് നായയ്ക്ക് ഹാനികരം തന്നെ ആണ്. DARK നിറത്തിലുള്ള ചോക്ലേറ്റ് നായക്ക് കൂടുതൽ ഹാനികരമാണ്. ചെറിയ അളവിൽ ആണെങ്കിൽ പോലും നായയ്ക്ക് ചോക്ലേറ്റ് നൽകുന്നത് ഒഴിവാക്കുക. ഇതിൽ അടങ്ങിയിരിക്കുന്ന Theobromine, caffeine എന്നിവ മനുഷ്യനെപ്പോലെ നായയ്ക്ക് ദഹിപ്പിക്കാൻ സാധിക്കുകയില്ല. ചെറിയ അളവിൽ കഴിച്ചാൽ പോലും ശർദ്ദി, വയറിളക്കം, എന്നിവ പ്രകടമായി ഉണ്ടാകും. തുടർന്ന് അസ്വസ്ഥതയോട് കൂടിയ ശ്വാസോഛ്വാസം, ഉയർന്ന ഹൃദയമിടിപ്പ്, അപസ്മാരം, ബോധക്ഷയം എന്നിവയ്ക്കും കാരണമാകുന്നു. നായുടെ ഭാരം അനുസരിച്ചു ഒരു പരിധിയിൽ കൂടുതൽ കഴിച്ചാൽ മരണം സംഭവിക്കാം.
ഷുഗർ ഫ്രീ ബിസ്ക്കറ്റ് (SUGAR FREE BISCUITS)

SUGAR FREE BISCUITS
നായയ്ക്ക് മധുരം കൊടുക്കാൻ കഴിയില്ല എന്ന ചെറിയ അറിവ് ഉള്ളതിനാൽ പലരും ഷുഗർ ഫ്രീ ബിസ്ക്കറ്റ് നായയ്ക്ക് വാങ്ങി കൊടുക്കാറുണ്ട്. മിക്ക ഷുഗർ ഫ്രീ ബിസ്‌ക്കറ്റിലും Xylitol എന്ന രാസപദാർത്ഥം ഉണ്ട്. ഇത് നായയ്ക്ക് അപകടം ഉണ്ടാകുന്ന ഒന്നാണ്. Xylitol ഉള്ളിൽ ചെന്ന് കഴിയുമ്പോൾ തന്നെ ഇൻസുലിൻ ഉത്പാദനം കൂടുകയും നായുടെ ശരീരത്തിലെ ഷുഗർ ലെവൽ കുറയുകയും ചെയ്യുന്നു. ഇത് തളർച്ച, അപസ്മാരം, ബോധക്ഷയം എന്നിവയിലേക്ക് നയിക്കാം. ബിസ്‌ക്കറ്റിൽ അടങ്ങിയിരിക്കുന്ന Xylitol ന്റെ അളവ് അനുസരിച്ചു അപകടത്തിന്റെ തീവ്രതയും കൂടും
ഉള്ളി (ONION )

ONION
മലയാളിയുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണല്ലോ ഉള്ളി. നായയെ സംബന്ധിച്ചിടത്തോളം ഉള്ളി ഒരു SLOW POISON ആണ് എന്നുതന്നെ പറയാം. ചെറിയ അളവിൽ നമ്മുടെ ഭക്ഷണങ്ങളിൽ കൂടി നായുടെ ശരീരത്തിൽ എത്തുന്ന ഉള്ളി വയറിളക്കത്തിന് കാരണമാകും. സ്ഥിരമായി ശരീരത്തിൽ എത്തുന്നതിലൂടെ നായുടെ രക്തത്തിലെ ചുവന്ന രക്താണുക്കൾ നശിക്കുകയും അനീമിയ ഉണ്ടാകുകയും ചെയ്യുന്നു. ഇത് പ്രതിരോധ ശക്തിയെയും ആന്തരികാവയവങ്ങളെയും ഏതെങ്കിലും വിധത്തിൽ സ്വാധിനിക്കും. ഉള്ളി കൊടുക്കുന്നത് പൂർണമായി തന്നെ ഒഴിവാക്കുക. നായയ്ക്ക് ഉണ്ടാകുന്ന ക്ഷീണം, രോമം കൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളുടെ പ്രധാന കാരണം നമ്മുടെ ഭക്ഷണത്തിൽ യഥേഷ്ടമുള്ള ഉള്ളി തന്നെ. ചുവന്ന ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ എല്ലാം ഈ ഗണത്തിൽ പെടും.
മുന്തിരിങ്ങ (Grapes)

GRAPES
മുന്തിരി, ഉണക്കമുന്തിരി ഇതെല്ലാം തന്നെ നായക്ക് അളവിൽ അധികം ആയാൽ മരണം വരെ ഉണ്ടാക്കാവുന്നവയാണ്. നായയുടെ വൃക്കയുടെ പ്രവർത്തനങ്ങൾ തകരാറിൽ ആക്കാൻ ശേഷിയുള്ള രാസപദാർത്ഥങ്ങൾ മുന്തിരിങ്ങയിൽ അടങ്ങിയിരിക്കുന്നു. വളരെ ചെറിയ അളവിൽ പോലും നായയ്ക്ക് കൊടുക്കാൻ പാടുള്ളത്തലല്ല ഇവയൊന്നും.
ഉപ്പ് (Salt)
ഉപ്പ് നായയ്ക്ക് മിതമായ അളവിൽ മാത്രമേ നൽകാവൂ. പൂർണമായി ഒഴിവാക്കണം എന്ന് ഇതിന് അർത്ഥമില്ല എങ്കിലും മനുഷ്യന് ആവശ്യം ഉള്ളതിന്റെ 1/5 മുതൽ 1/10 വരെ മാത്രം മതിയാകും നായയ്ക്ക് ആവശ്യമുള്ളത്. അമിതമായാൽ രക്തത്തിലെ സോഡിയം കൂടുകയും ത്വക്ക് സംബന്ധമായ പ്രശ്നങ്ങളും മൂത്രാശയ സംബന്ധമായ രോഗങ്ങളും ഉണ്ടാകുന്നു. അളവ് മനസ്സിലാക്കി മാത്രം നൽകുക
ഇതിൽ ഉപ്പ് ഒഴികെയുള്ള എല്ലാം തന്നെ പൂർണമായും നായയ്ക്ക് ഒഴിവെക്കണ്ടതും മനുഷ്യൻ സ്ഥിരം ഉപയോഗിക്കുന്നതുമായ ഭഷ്യവസ്തുക്കൾ ആണ്. മിതമായി മാത്രം ഉപയോഗിക്കാവുന്ന ഭക്ഷണങ്ങൾ മറ്റൊരു കുറിപ്പിൽക്കൂടി നിങ്ങളിലേക്ക് എത്തിക്കാം. നായയോട് ഉള്ള സ്നേഹം എന്നാൽ നമ്മൾ കഴിക്കുന്നത് എല്ലാം നായയ്ക്ക് കൊടുക്കുക എന്നത് അല്ല എന്ന് തിരിച്ചറിയുക, ശരാശരി 10-15 വർഷം മാത്രം ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ള നമ്മുടെ അരുമകളെ നമ്മൾ തന്നെ അപകടത്തിലാക്കാതെ സംരക്ഷിക്കുക. ജാഗ്രതൈ.