Dog Myth : ഉജാല കലക്കി വച്ച കുപ്പി കണ്ടാൽ നായ പേടിച്ചോടുമോ?
വീട്ടിൽ വരുന്ന തെരുവു നായ്ക്കളെ ഓടിയ്ക്കുവാനായി വെള്ളം നിറച്ച കുപ്പിയിൽ ഉജാല ഒഴിച്ചു നിരത്തി വച്ചിരിക്കുന്നത് നമ്മൾ സർവ്വ സാധാരണമായി കണ്ടു വരുന്ന ഒരു കാഴ്ചയാണ്. ശരിയ്ക്കും ഈ കുപ്പികൾ കണ്ടാൽ നായ പേടിച്ചോടുമോ?( dog fear blue bottle) നമുക്കൊന്നു പരീക്ഷിച്ചു നോക്കാം.
ആദ്യമായി 6-7 പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം നിറച്ചു അതിൽ ഉജാല ഒഴിച്ച് അടച്ചു വയ്ക്കുക.അതിനു ശേഷം നമ്മുടെ നായയെ ഈ കുപ്പികൾക്ക് മുന്നിലേക്ക് കൊണ്ടു വരിക.അവരുടെ പ്രതികരണം നോക്കുക.
ശ്രദ്ധിക്കുക : ഭയപ്പെട്ടിട്ടുണ്ടെങ്കിൽ നായകൾ ഭക്ഷണം കഴിക്കുവാനോ command കൾ അനുസരിക്കുവാനോ തയ്യാറാകില്ല
Experiment 1: ലീഷിൽ പിടിച്ചു കൊണ്ടു നായയെ കുപ്പിയുടെ മുന്നിലൂടെ നടത്തുക.
മുകളിലത്തെ വീഡിയോ നോക്കിയാൽ ഉജാലക്കുപ്പിയുടെ സാന്നിധ്യം ഒരുവിധത്തിലും നായയെ ബാധിച്ചിട്ടില്ല എന്ന് വ്യക്തമാണ്
Experiment 2:ലീഷിൽ പിടിയ്ക്കാതെ നായയെ സ്വതന്ത്രമായി കുപ്പികളുടെ മുന്നിലേക്ക് വിടുക
വളരെ ശാന്തനായി ആണ് നായ ഈ ഘട്ടത്തിൽ നീല കുപ്പികൾക്ക് ഇടയിൽകൂടി പോയത്
Experiment 3: കുപ്പികൾ നായയ്ക്കു ചുറ്റിനും വച്ചതിനു ശേഷം ലീഷിടാതെ നായയെ അതിനു നടുവിൽ കിടത്തുക.അതിനു ശേഷമുള്ള പ്രതികരണം ശ്രദ്ധിക്കുക.
വിശ്രമിക്കുന്നതിനു സമാനമായ അവസ്ഥയിലാണ് കിടന്നത് എന്ന് കാണാം, ഭയം കുറച്ചെങ്കിലും ഉണ്ടെങ്കിൽ അങ്ങനെ കിടക്കില്ല
Experiment 4: ഓരോ കുപ്പിയുടെയും മുകളിൽ നായയെ കാണേ തന്നെ ട്രീറ്റ് വയ്ക്കുക എന്നിട്ട് അവരെ സ്വതന്ത്രമായി വിടുക.
ചിരിക്കാതെ കാണുക. കുപ്പിയുടെ മുകളിൽ നിന്നും ആഹാരം എടുത്ത് കഴിക്കുന്ന നായ ഇതിനെ ഭയക്കുന്നു എന്ന് നിങ്ങൾ കരുതുന്നുണ്ടോ?
Experiment 5: കൂടിനുള്ളിൽ കുപ്പികൾ വച്ചതിനു ശേഷം നായയെ കൂട്ടിലേക്കു വിടുക.
ഇതിനു ശേഷം നിങ്ങൾക്ക് തന്നെ തീരുമാനിക്കാം ഇനി ഉജാല കുപ്പിയിലോഴിക്കണോ തുണികളിൽ തന്നെ ഒഴിച്ചാൽ മതിയോ എന്നു…!
നായയ്ക്ക് നിങ്ങളെ വിശ്വാസമില്ലെങ്കിൽ പ്രശ്നമാണ് : Does Your Dog Trust You https://lazemedia.in/does-your-dog-trust-you-in-malayalam/