ഈ കമാൻഡ്സ് ആണു നായയെ നിങ്ങളിലേക്ക് അടുപ്പിക്കുന്നത്(Dog important commands)
പലരും ചോദിക്കുന്ന ഒരു ചോദ്യമാണ് എന്തിനു വേണ്ടിയാണ് വളർത്തു നായയെ ട്രെയിൻ ചെയ്യിക്കുന്നത് എന്നു.എല്ലാം ശാസ്ത്രീയമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ നായ്കളെ അച്ചടക്കമുള്ളവരാക്കാനും നമ്മുടെ നിയന്ത്രണത്തിൽ അവർ നിൽക്കുവാനും പരിശീലനം അത്യാവശ്യമായ ഒന്നാണ്.ഓരോ കമാൻഡ്നു പിന്നിലും മനശാസ്ത്ര പരമായ സമീപനങ്ങളുണ്ട്. അതെന്താണ് എന്നു മനസ്സിലാക്കിയാൽ നായകൾക്ക് ഇത്തരമൊരു പരിശീലനത്തിന്റെ ആവിശ്യമെന്താണ് എന്നു മനസ്സിലാക്കാൻ നമുക്ക് സാധിക്കും. ഏതൊക്കെയാണ് നായ്ക്കളെ പരിശീലിക്കാനുള്ള അടിസ്ഥാന കമാൻഡ്സ് എന്നു നോക്കാം.(Dog important commands)
കം ഹിയർ (Come here )
അടുത്തോട്ടു വരിക എന്നതാണ് ഈ കമാൻഡ്ന്റെ ഉദ്ദേശം. ഏറ്റവും അടിസ്ഥാനപരമായ ഒരു കമാൻഡ് ആണിത്. പേര് വിളിച്ചാലോ മറ്റു ശബ്ദമുണ്ടാക്കിയാലോ ഏതു സാഹചര്യത്തിലും നായ നമ്മുടെ അടുത്തു വരാൻ വേണ്ടിയുള്ളതാണ് ഈ കമാൻഡ്.നായയ്ക്കു നമ്മളോടുള്ള അടുപ്പം കൂട്ടുവാൻ ഈ കമാൻഡ് സഹായിക്കുന്നു.
സിറ്റ് (sit)
നായയുടെ പെരുമാറ്റം അടക്കമുള്ളതാവാൻ വേണ്ടി ഉപയോഗിക്കുന്ന കമാൻഡ് ആണിത്. പഠിപ്പിക്കാൻ എളുപ്പമുള്ള ഒരു കമാൻഡാണ്.
ഡൗൺ (Down)
നമ്മളുടെ നിയന്ത്രണത്തിലേയ്ക്ക് നായയെ കൊണ്ടു വരാനുള്ള കമാൻഡ് ആണു ഇതു.സിറ്റ് പോലെ അത്ര എളുപ്പമല്ല ഡൗൺ കമാൻഡ് പരിശീലിപ്പിക്കുവാൻ. നമ്മളെ എത്രത്തോളം നായ അനുസരിക്കുന്നു എന്നു അനുസരിച്ചായിരിക്കുമത്.
സ്ലീപ് (sleep )
ഏറ്റവും പ്രാധാന്യമുള്ള കമാൻഡ് ആണു സ്ലീപ്. നമ്മളെ നായയുമായി ഏറ്റവും അടുപ്പിക്കുന്ന കമാൻഡ് ആണിത്. നായ നമ്മളെ ഏറ്റവും അധികം വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണ് സ്ലീപ് കമാൻഡ് നായ അനുസരിക്കുന്നത്.കാരണം ഈ നിലയിൽ ആരെയും നായയ്ക്കു ആക്രമിക്കുവാൻ കഴിയില്ല. അതുകൊണ്ട് തന്നെ വയറു കാണിച്ചുള്ള കിടപ്പു അവർക്കു നമ്മളോടുള്ള വിശ്വാസമുറപ്പിക്കുന്നു.
ഫെച്ച് (fetch )
കാട്ടു മൃഗമായ നായയെ മനുഷ്യൻ ഇണക്കിയപ്പോൾ അതിന്റെ ഇരപിടിക്കുവാനുള്ള വാസനയെ എല്ലാത്തരത്തിലും അടിച്ചമർത്തുക കൂടിയാണ് ചെയ്തത്. എന്നാലും ആ പ്രവണത നായയ്ക്കു എപ്പോഴും ഉണ്ടാകും.ആ അടക്കി വയ്ക്കലിന് ഒരു ആശ്വാസ മാർഗ്ഗമാണ് ഈ കമാൻഡ്. അതുപോലെ തന്നെ നായയ്ക്കു ഇതു നല്ലൊരു വ്യായാമം കൂടിയാണ്.
ലീവ് ഇറ്റ് (leave it)
നായയക്കു ഇഷ്ടമുള്ള ഒരു സാധനം ഉപേക്ഷിച്ചു നമ്മുടെ അടുത്തേക്ക് വരാനാണ് ഈ കമാൻഡ്. ഇഷ്ടപ്പെട്ട സാധനം അങ്ങിനെ ഉപേക്ഷിക്കുക വഴി അവർ നമ്മുടെ നിയന്ത്രണത്തിലാകുന്നു.നായകൾക്ക് അത്ര പ്രിയപ്പെട്ടതല്ല ഈ കമാൻഡ് അതുകൊണ്ട് തന്നെ ഈ കമാൻഡ് അനുസരിച്ചാൽ ഏതെങ്കിലും രീതിയിൽ സന്തോഷിപ്പിക്കുന്നത് നല്ലതായിരിക്കും.
ഫ്രീ ( free )
ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനായി അവരെ സ്വതന്ത്രമായി വിടുന്നു.
ഷേക്ക് ഹാൻഡ് (shake hand)
പൊതുവെ കയ്യിൽ പിടിക്കുന്നത് ഇഷ്ടമില്ലാത്തവരാണ് നായ്ക്കൾ അതുകൊണ്ടു തന്നെ ഈ കമാൻഡ് പരിശീലിപ്പിക്കുന്നതിലൂടെ അവർക്കു നമ്മളോടുള്ള വിശ്വാസവും അടുപ്പവും കൂടുന്നു.
കമാൻഡ്കൾ അല്ലാത്ത മറ്റു ചില കാര്യങ്ങളും അവരെ പരിശീലിപ്പിക്കേണ്ടതുണ്ട് ഉദാഹരണത്തിനു കടിയ്ക്കാത്ത രീതിയിൽ കയ്യിൽ നിന്ന് ഭക്ഷണമെടുക്കുക, ലീഷ് ഇട്ടു നടത്തുമ്പോൾ നമ്മളെ വലിച്ചുകൊണ്ട് പോകാതെ നായ നമുക്കൊപ്പം നടക്കുക, mouth cap ഇടുക എന്നിങ്ങനെ.
അതുപോലെ തന്നെ പ്രധാനമാണ്. ബൗണ്ടറി ട്രെയിനിങ്(boundary training ). നമ്മുടെ വീടിന്റെ പരിധിക്കു പുറത്തു പോകാതെയിരിക്കുവാനും അതിനുള്ളിലേക്ക് ആരെങ്കിലും വന്നു കഴിഞ്ഞാൽ ശ്രദ്ധിക്കുവാനും നായയെ ശീലിപ്പിക്കുക.
അതുപോലെ തന്നെ യെസ്, നോ, ഗുഡ് തുടങ്ങിയ മാർക്കേഴ്സും (markers)ശീലിപ്പിക്കേണ്ടതുണ്ട്.
ഇത്രയും കമാൻന്ഡുകൾ പഠിപ്പിച്ചാൽ(Dog important commands) മാത്രമേ നായ നമ്മുടെ പൂർണമായ നിയന്ത്രണത്തിൽ ആണെന്ന് പറയാൻ കഴിയൂ. ഈ കമാൻഡ്കൾ ഒരു പ്രായം വരെ സ്ഥിരമായി അവരെ പരിശീലിപ്പിക്കേണ്ടതുണ്ട്.കൃത്യമായ പരിശീലനമില്ലെങ്കിൽ ചിലപ്പോൾ ഒരു സമയം കഴിഞ്ഞാൽ നായ നമ്മുടെ പരിധിയിൽ നിന്നെന്നു വരില്ല.മറിച്ചു അവരുടെ പരിധിയിലേക്ക് നമ്മളെ കൊണ്ടുവരാൻ ശ്രമിക്കും. ഈ കമാൻഡ് കൾ പഠിപ്പിക്കുക വഴി നമ്മുടെ നായയുടെ സ്വഭാവ രീതികൾ മനസ്സിലാക്കുവാനും അതു അനുസരിച്ചു ജീവിത രീതിയിൽ വേണ്ട മാറ്റങ്ങൾ വരുത്തുവാനും നമുക്ക് സാധിക്കും.