നായകൾക്ക് നമ്മളോട് പ്രണയം തോന്നുമോ???!(Dog unknown facts)
നായകളെ പറ്റി അധികം നമ്മൾ കെട്ടിട്ടില്ലാത്ത കൗതുകകരമായ ചില കാര്യങ്ങൾ നോക്കാം.Dog unknown facts
- നായകളുടെ മൂക്കിന്റെ പാറ്റേൺ ഓരോ നായയ്ക്കും ഓരോന്നായിരിക്കും. മനുഷ്യർക്ക് വിരലടയാളം പോലെ.🐽.
- നായയുടെ ചെവിയിൽ 18 പേശികളാണുള്ളത്. അതുകൊണ്ട് തന്നെ അവർക്കു ചെവി ചലിപ്പിക്കാൻ പറ്റുന്നതാണ്.👂
- നായയ്ക്ക് എല്ലാ ദിശകളിലും ചെവി ചലിപ്പിക്കാൻ കഴിയുന്നത് ഈ പേശികൾ കാരണമാണ്. മനുഷ്യരുടെ ഇരട്ടിയോളം കേൾവിശക്തിയും അവർക്കുണ്ട്. ചെവിയുടെ ചലനങ്ങൾ നോക്കി അവരുടെ സ്വഭാവമാറ്റങ്ങളും തിരിച്ചറിയാൻ കഴിയും
- ഉയരത്തിൽ കാലുപൊക്കി മൂത്രമൊഴിക്കുന്ന നായകൾ കൂടുതൽ ആധിപത്യം നേടാൻ ശ്രമിക്കുന്നവരാണ്.💦
- ആധിപത്യം സ്ഥാപിക്കാനായി നായ മൗണ്ട് ചെയ്യുന്നതും അതിർത്തികളിൽ മൂത്രമൊഴിക്കുന്നതും പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഈ കാര്യവും
- നായകളും സ്വപ്നം കാണാറുണ്ട്.💭
- നായകൾ അധികം വിയർക്കുന്നവരല്ല. കല്പാദവും മൂക്കിൻ തുമ്പുമാണ് നായകൾക്ക് വിയർക്കുന്നത്.💦
- ചൂട് കൂടുന്ന സമയത്ത് മനുഷ്യൻ വിയർക്കുകയും താപനില നിയന്ത്രിക്കപ്പെടുകയും ചെയ്യും. എന്നാൽ നായയ്ക്ക് ഈ കഴിവ് താരതമ്യേന ഇല്ല എന്ന് തന്നെ പറയാം. വായ തുറന്ന് നാവ് വെളിയയിലേക്ക് ഇട്ട് കിതയ്ക്കുമ്പോൾ ആണ് അവർക്ക് താപനില നിയന്ത്രിക്കാൻ കഴിയുക
- ലീഷ് ഇട്ട നായയ്ക്കാണ് ലീഷ് ഇടാത്ത നായയെക്കാൾ പ്രകോപനം കൂടുതൽ.(പരിശീലനമില്ലാത്തവ).🐕🦺
- നായകൾ അവരുടെ അതിരു നിർണ്ണയിക്കുന്നത് മൂത്രമൊഴിച്ചു കൊണ്ടു മാത്രമല്ല.ചില നായകൾ അതിനു മേൽ മണ്ണ് ഇടുകയും ചെയ്യും. അതിനു കൃത്യമായ കാരണം അവർക്കുണ്ട്.💦മണ്ണ് മാന്തുന്ന സമയത്ത് അവരുടെ കാൽപ്പാദത്തിൽ ഉള്ള സ്കിൻ കൂടി നായ അവിടെ നിക്ഷേപിക്കിക്കുന്നു. മറ്റു നായകൾക്ക് അത് മണത്ത് തിരിച്ചറിയാൻ കഴിയും.
- നായകൾക്കു മനുഷ്യരോട് പ്രണയം തോന്നാറുണ്ട്!😍നായയുടെ കണ്ണിൽ അൽപനേരം സ്നേഹത്തോടെ നോക്കിയിരുന്നാൽ ഓക്സിടോസിൻ എന്ന ഹോർമോൺ നായയിൽ ഉല്പാദിപ്പിക്കപ്പെടുന്നു. പ്രണയത്തിന്റെ സമയത്ത് മനുഷ്യനിൽ ഉണ്ടാകുന്ന ഹോർമോൺ തന്നെയാണ് ഇത്. സമാനമായ മാറ്റങ്ങൾ നായയുടെയും തലച്ചോറിൽ ഉണ്ടാകുന്നതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്
- ചെറിയ നായകൾക്ക് കൂടുതൽ കേൾവി ശക്തിയുണ്ടാകും.👂
- നായകൾക്കു പശ്ചാത്താപം തോന്നാറില്ല.😎ഒന്നോ രണ്ടോ മിനിറ്റ് മാത്രമാണ് നായ സ്വന്തം പ്രവർത്തികൾ ഓർത്തിരിക്കുന്നത്. ഇപ്പോൾ ചെയ്ത ഒരു തെറ്റിന് പിന്നീട് ശിക്ഷകൊടുക്കുന്നത് മണ്ടത്തരം ആണെന്ന് ചുരുക്കം. വീടിനുള്ളിൽ മൂത്രമൊഴിക്കുന്നതിനും മറ്റും പിന്നീട് അവരെ വഴക്ക് പറഞ്ഞതുകൊണ്ട് അവർക്ക് പശ്ചാത്താപം ഒന്നും ഉണ്ടാകാനിടയില്ല.
- നായകളിലും ഇടം കയ്യരും വലം കയ്യരുമുണ്ട്.💪
- പ്രായപൂർത്തിയായ ഒരു നായയ്ക്കു 2 വയസ്സുള്ള മനുഷ്യ കുഞ്ഞിന്റെ ബുദ്ധിയാണുള്ളത്.🧠
- നായകൾക്ക് കെട്ടിപ്പിടിക്കുന്നത് അത്ര പിടിക്കാറില്ല.🤗
- നായകൾക്ക് മീശ ടീവിക്കു ആൻറ്റീന പോലെയാണ്.📡മനുഷ്യനെപ്പോലെ വെറുതെ അലങ്കാരത്തിനുള്ള മീശരോമങ്ങൾ അല്ല നായയുടേത്. ഇവ ഒരു സെൻസർ പോലെ പ്രവർത്തിക്കുന്നു. രാത്രികാലങ്ങളിൽ കാഴ്ച കുറവുള്ളപ്പോൾ ഈ രോമങ്ങൾ നായയ്ക്ക് തുണയാകാറുണ്ട്.
- ആയുസ്സ് കൂട്ടാൻ നായയെ വളർത്താം!.🐢
- ഇടിമിന്നൽ നായകളെ വേദനിപ്പിക്കുന്നു.⚡️
- നായകൾക്ക് നമ്മുടെ വികാരങ്ങൾ മനസ്സിലാക്കാൻ സാധിക്കും.🥺മനുഷ്യന്റെ ഒട്ടുമിക്ക വികാരങ്ങളും നായയ്ക്ക് തിരിച്ചറിയാൻ പറ്റും. വികാരങ്ങൾ മാറുന്ന സമയത്ത് ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ. മൈക്രോ എക്സ്പ്രഷൻ ഇതൊക്കെ മനസ്സിലാക്കി നായ എളുപ്പത്തിൽ തിരിച്ചറിയുന്നു എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്
ഇതെല്ലാം തന്നെ നൂറു ശതമാനം ശരിയാകണമെന്നില്ല.പലതും പല പഠനങ്ങളിൽ നിന്നും നിഗമനങ്ങളിൽ നിന്നുമുള്ളവയാണ്. എന്തായാലും ഇവയെ പറ്റിയെല്ലാം കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ട്.