നായ വീട് ചുറ്റും കുഴികൾ ( Dogs Destructive Digging ) ഉണ്ടാക്കുന്നത് പല കാരണങ്ങൾ കൊണ്ടായിരിക്കാം. നന്നായി വ്യായാമം ലഭിക്കാതെ ആഹാരം കൃത്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന നായകൾക്ക് ഈ പ്രശ്നം കൂടുതലായി കാണാറുണ്ട്. എനർജി മാനേജ്മെന്റ്, ജനിതകപരമായ കാരണങ്ങൾ, കാലാവസ്ഥ വ്യതിയാനങ്ങൾ തുടങ്ങി അനവധി കാരണങ്ങൾ ഉള്ള സ്വാഭാവികമായ പ്രശ്നമാണ് ഇത് എങ്കിലും പല ഉടമസ്ഥർക്കും ഇത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്

Dogs Destructive Digging
Dogs Destructive Digging കാരണങ്ങൾ:
-
വിരസത : നായയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത സാഹചര്യം അനുഭവപ്പെടുമ്പോൾ അതിന്റെ പ്രഭാവം കുറയ്ക്കാനായി കുഴികൾ ഉണ്ടാക്കാം. pet ആയി വളർത്തുന്ന വർക്കിംഗ് ലൈൻ നായകൾക്ക് ആണ് ഇത് കൂടുതലായി കണ്ടുവരുന്നത്.
-
കാലാവസ്ഥ : മണ്ണിനടിയിൽ കുളിരോ ചൂടോ അനുഭവപ്പെടുമെന്നതിനാൽ തണുക്കാനോ ചൂട് മറക്കാനോ കുഴികൾ ഉണ്ടാക്കാം. ചൂട് കാലാവസ്ഥയിൽ ഇത് അധികമായി കണ്ടുവരാറുണ്ട്.
-
വ്യത്യസ്തമായ ഗന്ധങ്ങൾ കാരണം : മണ്ണിനടിയിൽ ഉള്ള എന്തെങ്കിലും പുതിയ ഗന്ധം , മറ്റ് ജീവികൾ, അല്ലെങ്കിൽ ഭക്ഷണം തിരയുന്നതിന്റെ ഭാഗമായും നായ ഇത് ചെയ്യാം.
-
ജനിതക സ്വഭാവം: ചില നായകൾക്ക് കുഴികൾ ഉണ്ടാക്കുക സ്വാഭാവികമായ സ്വഭാവമാണ്, പ്രത്യേകിച്ച് ടെറിയർ, ഹസ്കി, ഡാച്ച്‌ഷണ്ട് പോലുള്ള ഇനങ്ങൾക്ക്.
-
ഉത്കണ്ഠ അല്ലെങ്കിൽ പേടി: ഭയവും ഉത്കണ്ഠയും കുഴികൾ ഉണ്ടാക്കാൻ കാരണം ആകാം. മനുഷ്യർ ഇതേ സാഹചര്യത്തിൽ നഖം കടിക്കുന്നത് പോലെയുള്ള ഒരു ആക്ടിവിറ്റി മാത്രം ആണ് ഇത്. ഇതിന്റെ പേരിൽ ശിക്ഷിച്ചാൽ കുഴി ഉണ്ടാക്കുന്നത് കൂടുതലായി വരികയും ചെയ്യും
-
ഉറങ്ങാൻ : ചില നായകൾ കുഴിയിൽ ആണ് ഉറങ്ങാറുള്ളത്. മണ്ണിൽ കുഴിയുണ്ടാക്കി അതിൽ കിടക്കുന്നത് സുരക്ഷിതത്വം നൽകുന്നു. വളരെ അപൂർവമായി ഇപ്പോഴും ഇത് കണ്ടുവരുന്നു.