DOG LICENSE KERALA : നായയ്ക്ക് ലൈസന്‍സ് എടുക്കാന്‍

നായയെ വളര്‍ത്താന്‍ ലൈസന്‍സ് എടുക്കണം (DOG LICENSE) എന്ന വ്യവസ്ഥ വര്‍ഷങ്ങള്‍ക്ക് മുന്‍പ്  തന്നെ നിലവില്‍ വന്നതാണ്. 1998 ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് അനുസരിച്ച് നായയെ വളര്‍ത്തുന്ന എല്ലാവരും ലൈസന്‍സ് എടുക്കേണ്ടതാണ്. നായയെ വളര്‍ത്താന്‍ എടുത്ത് 1 മാസത്തിനകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം എന്നതാണ് വ്യവസ്ഥ. അല്ലാത്ത പക്ഷം ആദ്യം ആദ്യം 250 രൂപ പിഴയും, കുറ്റം ആവര്‍ത്തിച്ചാല്‍ തുടര്‍ന്നുള്ള ഓരോ ദിവസവും 50 രൂപ പിഴയും ആണ് ശിക്ഷ.

Watch video here നായയ്ക്ക് ലൈസന്‍സ് എടുക്കൂ

HOW TO GET DOWG LISENCE IN KERALA

DOG LISENCE PROCEDURE

Penalty for rearing dogs and pigs without license and violating conditions of the license

  • (1) Any person rearing a dog or pig without obtaining a license or by violating the conditions therein or by allowing it to stray shall, on conviction, be punished with fine which may extend upto two hundred and fifty rupees.
  • (2) In case the offence mentioned in sub-rule (1) is being continued, he shall, on conviction, be punished with fine which may extend upto fifty rupees for each day of such continuance.

For reference http://www.sanchitha.ikm.in/node/2434

അടുത്തിടെ നായയുമായി ബന്ധപ്പെട്ട അനിഷ്ടസംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ലൈസന്‍സ് 6 മാസത്തിനുള്ളില്‍ എടുത്തിരിക്കണം എന്ന കര്‍ശനമായ നിര്‍ദ്ദേശമാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

എങ്ങനെ  DOG LICENSE എടുക്കാം?

പഞ്ചായത്ത് ഓഫീസില്‍ നായയുടെ ലൈസന്‍സിന് അപേക്ഷിക്കാന്‍ ഉള്ള ഫോറം സൌജന്യമായി ലഭിക്കുന്നതാണ്. FORM DOWNLOAD ചെയ്യാനായി ചുവടെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

Dog license application form pdf

Sample dog license application

ആവശ്യമുള്ള മറ്റു രേഖകള്‍

  1. നായ്ക്ക് പേവിഷബാധയുടെ വാക്സിന്‍ എടുത്തു എന്ന് ഡോക്ടര്‍ രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്
  2. 5 രൂപയുടെ COURT FEE STAMP

പൂരിപ്പിച്ച ശേഷം സ്റ്റാമ്പ്‌ ഒട്ടിച്ച് , വാക്സിനേഷന്‍ വിവരങ്ങള്‍ ഉള്ള സര്‍ട്ടിഫിക്കറ്റിന്‍റെ ഫോട്ടോകോപ്പി ചേര്‍ത്ത് പഞ്ചായത്ത് ഓഫീസില്‍ 20 രൂപ ഫീസ്‌ അടച്ചു അപേക്ഷിച്ചാല്‍ നായയെ വളര്‍ത്താനുള്ള ലൈസന്‍സ് ലഭിക്കുന്നതാണ്.

ഉടമസ്ഥാവകാശം ലഭിച്ചാല്‍ ചുവടെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടും എന്ന് ഉറപ്പ് വരുത്തുക

  1. സ്വന്തം വസ്തുവിന്‍റെ അതിരുകള്‍ക്ക് പുറത്ത് അലഞ്ഞു തിരിയാന്‍ നായയെ വിടാതെയിരിക്കുക ( BOUNDARY TRAINING)
  2. കഴുത്തില്‍ കോളര്‍ ഉണ്ടായിരിക്കണം.
  3. ഓരോ സാമ്പത്തിക വര്‍ഷവും(മാര്‍ച്ച്‌ 31) ലൈസന്‍സ് പുതുക്കേണ്ടതാണ്.