DOG HEAT PERIOD PANTS അഥവാ നായയ്ക്ക് ഉപയോഗിക്കുന്ന ഡയപ്പര്‍ നമ്മുടെ നാട്ടില്‍ ഉപയോഗിക്കുന്നവര്‍ വളരെ കുറവാണ്. ഹീറ്റ് പീരിയഡ് സമയത്ത് വീട്ടിനുളില്‍ വളര്‍ത്തുന്ന നായയുടെ അമിതമായ രക്തസ്രാവം എങ്ങനെ കൈകാര്യം ചെയ്യണം എന്ന ധാരണ തന്നെ ബഹുഭൂരിപക്ഷം ഉടമസ്ഥര്‍ക്കും അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാര്‍ക്കറ്റില്‍ ഒരുവട്ടം ഉപയോഗിച്ച് കളയാവുന്നതും. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നതും ആയ UNDERPANTS യഥേഷ്ടം ലഭ്യമാണ്.
എന്താണ് നായയുടെ ഹീറ്റ് പീരിയഡ് – WHAT IS DOG HEAT PERIOD/ HEAT CYCLE
ഒരു FEMALE നായയുടെ പ്രത്യുല്പാദന കാലഘട്ടം എന്ന് ചെറിയ വാക്കുകളില്‍ DOG HEAT PERIOD നെ വിശേഷിപ്പിക്കാം. ഏകദേശം 6 മാസത്തിന് ശേഷമാണ് ആദ്യ ഹീറ്റ് ഉണ്ടാകാനുള്ള സാധ്യത. വലിയ ബ്രീഡ് നായകളില്‍ ഇത് 1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ നീണ്ടുപോകുകയും ചെയ്യാം. ഈ പ്രത്യുല്പാദന കാലഘട്ടം വര്‍ഷത്തില്‍ 2 തവണ നായയ്ക്ക് ഉണ്ടാകാറുണ്ട്. അതായത് 6 മാസത്തില്‍ ഒരിക്കല്‍. ഒരു ഹീറ്റ് സൈക്കിള്‍ ഏകദേശം 2 മുതല്‍ 4 ആഴ്ച വരെ നീണ്ട് നില്ക്കാം.
ആദ്യത്തെ DOG HEAT PERIOD ല്‍ തന്നെ MATE ചെയ്യിക്കാമോ?
ആദ്യ ഹീറ്റ് സൈക്കിള്‍ 1 വയസ്സിന് മുന്‍പ് തന്നെ ഒരുവിധം നായകള്‍ക്കും ഉണ്ടാകാറുണ്ട്. ഈ അവസരത്തില്‍ പൂര്‍ണ ആരോഗ്യം ഉള്ള അണ്ഡം(EGG) ആണ് ഉണ്ടാകുന്നത് എന്ന് ഉറപ്പ് പറയാനും കഴിയില്ല. അത് ജനിക്കുന്ന കുട്ടികളുടെ ആരോഗ്യത്തെയും സാരമായി ബാധിച്ചേക്കാം. അതിനാല്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ ഹീറ്റ് സൈക്കിളില്‍ MATE ചെയ്യുന്നതാകും കൂടുതല്‍ ആരോഗ്യകരം(1-1.5 വര്‍ഷം പ്രായം)
HEAT CYCLE സമയത്ത് ആവശ്യമുള്ള പരിചരണം
പൊതുവേ നായയ്ക്ക് അല്പം അലസതയും വിശപ്പ് കുറവും ഒക്കെ ഈ സമയത്ത് കാണാറുണ്ട്. ഇഷ്ടമുള്ള ഭക്ഷണവും വെള്ളവും കൊടുക്കുക എന്നത് പ്രത്യേകമായി പറയേണ്ടതില്ലല്ലോ? ആവശ്യത്തിനുള്ള വിശ്രമം നായയ്ക്ക് നല്‍കുക. അമിതമായി ചൂടുള്ള സമയം ആണെങ്കില്‍ തണുപ്പ് കിട്ടുന്ന സ്ഥലത്ത് നായയെ കിടത്തുക.
പ്രധാന പ്രശ്നം രക്തസ്രാവം(BLEEDING)
വീടിനകത്ത് വളര്‍ത്തുന്ന ഡോഗ് ആണെങ്കിലും അല്ലെങ്കിലും അമിതമായ രക്തസ്രാവം ഒരു പ്രശ്നം തന്നെയാണ്. നമ്മുടെ വസ്ത്രങ്ങളിലും തറയിലും കട്ടിലിലും ഒക്കെ രക്തം ആകുന്നു എന്ന പരാതി പലരും പറഞ്ഞ് കേള്‍ക്കാറുണ്ട്. ഈ അവസരത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഹീറ്റ് പാന്റ്സ്. ഇത് ഉപയോഗിക്കുന്ന വിധം ചുവടെ ഉള്ള വീഡിയോ ലിങ്കില്‍ കാണാം
ഹീറ്റ് പാന്റ്സ് വാങ്ങാനായി AMAZON LINK ക്ലിക്ക് ചെയ്യുക
HEAT PANTS വാങ്ങുമ്പോള്‍
- നായയുടെ കൃത്യമായ അളവിലുള്ള ഉല്പന്നം വാങ്ങുക
- വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന പാഡ് ആകും നല്ലത്
- ധരിക്കാനുള്ള പരിശീലനം നല്‍കുക
- കൃത്യമായ ഇടവേളകളില്‍ PANTS മാറ്റിക്കൊടുക്കുക.
Here is one beautiful article from American Kennel Club Regarding the same issue – Dog MENSTRUATION CYCLE. https://www.akc.org/expert-advice/dog-breeding/how-long-are-dogs-in-heat/
പപ്പിയുടെ biting problem ഒരു പ്രശ്നമായി തോന്നുന്നുണ്ടോ. പരിഹാരം ഉണ്ട് https://lazemedia.in/how-to-solve-issue-with-puppy-biting/
Trackbacks/Pingbacks