BASIC OBEDIENCE പരിശീലനം നായയെ വളര്‍ത്തുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ് . നായ പരിശീലനം 45 ദിവസം പ്രായമുള്ള നായ്ക്കുട്ടിക്ക് ആരംഭിക്കാവുന്നതാണ്. അടിസ്ഥാനമായ കമാന്‍ഡുകള്‍ പഠിപ്പിക്കുന്നതിന് മുന്‍പ് തന്നെ marker ട്രെയിനിംഗ് പഠിപ്പിക്കുന്നത് ശരിയും തെറ്റും നായ്ക്കുട്ടിക്ക് മനസ്സിലാക്കിക്കൊടുക്കുന്ന ജോലി എളുപ്പമാക്കുന്നു. മൂന്ന് അല്ലെങ്കില്‍ 4 മാര്‍ക്കറുകള്‍ ആണ് സാധാരണയായി ഉപയോഗിക്കുന്നത്
- yes – ശരിയായ പ്രവര്‍ത്തി ചെയ്തു എന്നും അത് പൂര്‍ത്തിയായി എന്നും അര്‍ത്ഥമാക്കുന്നു.
- good – ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തി ശരിയാണ് അത് തുടരുക
- no – തെറ്റായ പ്രവര്‍ത്തി, അത് അവസാനിപ്പിക്കുക.
ഈ വാക്കുകളുടെ ശരിയായ ഉപയോഗവും പരിശീലനവുമാണ് നായപരിശീലനതിന്‍റെ അടിസ്ഥാനം. വിശദമായ ക്ലാസിനായി വീഡിയോ കാണുക
In this Course We are offering basic commands and Daily situation Management tips. Wait for next Class video
മാര്‍ക്കറുകള്‍ എന്താണ് എന്നത് പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നത് ആണ് എങ്ങനെ പരിശീലിപ്പിക്കും എന്നത്. ഓരോ പരിശീലകനും സ്വന്തമായ ശൈലിയും മാര്‍ഗ്ഗവും ഇതിനായി തിരഞ്ഞെടുക്കുന്നു. ഇവിടെ നമ്മള്‍ പരിചയപ്പെടുത്തുന്നത് ഈ മേഖലയില്‍ മുന്‍പരിചയം ഇല്ലാത്ത ഒരു ഉടമസ്ഥന് സ്വീകരിക്കാവുന്ന എളുപ്പ മാര്‍ഗ്ഗങ്ങള്‍ മാത്രം ആണ്. പരിശീലനത്തിനായി പ്രത്യേക സമയം മാറ്റി വയ്ക്കേണ്ടതില്ല എന്ന ഗുണവും ഇതിനുണ്ട്. ദിവസവും നായക്കൊപ്പം ചിലവഴിക്കുന്ന സമയം തന്നെ ക്ലെശമില്ലാതെ പരിശീലനവും സാധ്യമാകും. ഏകദേശം 45 ദിവസം മുതല്‍ പരിശീലനം ആരംഭിക്കാം.
വീഡിയോ കാണുക
DOG BASIC OBEDIENCE COURSE PART (2) – CRASH COURSE – DOG TRAINING IN MALAYALAM : നായ പരിശീലനം
നായക്കുട്ടി ആഹാരം കഴിക്കുന്നില്ലേ? https://lazemedia.in/puppy-stops-eating-food/
And Dog food for puppies https://amzn.to/35VnQWN