puppy stops eating food - നിങ്ങളുടെ നായ ആഹാരം കഴിക്കുന്നില്ലേ? - LAZE MEDIA

Puppy stops eating food – നായ്ക്കുട്ടിയെ വളര്‍ത്തുന്ന ബഹുഭൂരിപക്ഷം ഉടമസ്ഥരും ഏതെങ്കിലും ഒരുഘട്ടത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് Puppy ഒന്നും കഴിക്കുന്നില്ല എന്നത്. ഈ പ്രശ്നത്തിന് കാരണങ്ങള്‍ അനവധിയാണ്. കാരണങ്ങള്‍ മനസ്സിലാക്കി ശരിയായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുക എന്നത് ശ്രമകരവും.

Puppy എത്രനേരം ആഹാരം കഴിക്കണം?

4 മുതല്‍ 6 നേരം വരെ വിശപ്പും വ്യായാമവും വളര്‍ച്ചയും അനുസരിച്ച് ആഹാരം നല്‍കേണ്ടതാണ്. ഓരോ സമയത്തെയും അളവ് നായ്ക്കുട്ടിയ്ക്ക് അനുസരിച്ച് ഉടമസ്ഥന്‍ തന്നെ ക്രമീകരിക്കണം. ഭക്ഷണത്തോടൊപ്പം വ്യായാമവും വിശ്രമവും നല്‍കണം. ഇതെല്ലാം വളര്‍ച്ചക്ക് ആവശ്യമാണ്‌. മനുഷ്യന് നല്‍കേണ്ട രീതിയിലല്ല നായക്കുട്ടിയ്ക്ക് ഭക്ഷണം നല്‍കേണ്ടത്. മാംസ്യവും(Protein) കാത്സ്യവും മനുഷ്യരെക്കാള്‍ അധികമായി നായക്ക് ആവശ്യമുണ്ട്. Puppy cerlac, പപ്പിക്കുള്ള പാല്‍പ്പൊടി എന്നിവയെല്ലാം മനുഷ്യരുടെതല്ല എന്ന് തിരിച്ചറിയുക.

ഒന്നോ രണ്ടോ നേരം പപ്പി ആഹാരം കഴിച്ചില്ലെങ്കില്‍

രണ്ടു നേരം അടുപ്പിച്ച് ആഹാരം കഴിച്ചില്ലെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. വലിയ നായയെ പോലെ കൊഴുപ്പിന്‍റെ രൂപത്തില്‍ ആഹാരം സംഭരിച്ച് വയ്ക്കാനോ ഭക്ഷണമില്ലാത്തപ്പോള്‍ അതില്‍ നിന്നും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജം സ്വീകരിക്കാനോ ചെറിയ പപ്പിക്ക് കഴിയില്ല. അതുകൊണ്ട് ആഹാരം കൃത്യമായ ഇടവേളകളില്‍(4-6 മണിക്കൂര്‍) നല്‍കേണ്ടത് വളര്‍ച്ചക്ക് അത്യാവശ്യമാണ്

എന്തുകൊണ്ടായിരിക്കാം നായക്കുട്ടി കഴിക്കാത്തത് – Why puppy stops eating food

കാരണങ്ങള്‍ അനവധിയാണ്. ഉടമസ്ഥന് തന്നെ പരിഹരിക്കാവുന്നത്തില്‍ തുടങ്ങി വിദഗ്ദ്ധരുടെ ഉപദേശം തേടേണ്ട കാരണങ്ങള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു

ഉടമസ്ഥന് പരിഹരിക്കാന്‍ കഴിയുന്ന കാരണങ്ങള്‍

  1. Stress
  2. വ്യായമാക്കുറവ്
  3. ദഹനക്കേട്(mild)
  4. അമിതമായ ഫീഡിംഗ്
  5. ഭക്ഷണത്തോടുള്ള വെറുപ്പ്

ഡോക്ടറുടെ ഉപദേശം തേടേണ്ട കാരണങ്ങള്‍

  1. വൈറല്‍ രോഗങ്ങള്‍
  2. ഗുരുതരമായ ദഹനക്കേട്
  3. അന്തരികാവയവങ്ങള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍
  4. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍
  5. ശരീരവേദന

കാരണങ്ങളുടെ ലക്ഷണങ്ങളും ചെറിയ പരിഹാരമാര്‍ഗ്ഗങ്ങളും വീഡിയോയില്‍ ഉണ്ട്. കാണുക.

Here is one beautiful article from American Kennel Club Regarding the same issue – Dog eating problem . Please refer this https://www.akc.org/expert-advice/health/why-wont-my-dog-eat/#:~:text=If%20your%20dog%20isn’t,t%20eating%2C%20including%20emotional%20issues.

പപ്പിയുടെ biting problem ഒരു പ്രശ്നമായി തോന്നുന്നുണ്ടോ. പരിഹാരം ഉണ്ട് https://lazemedia.in/how-to-solve-issue-with-puppy-biting/