Cross breed Dogs നല്ലതാണോ?
സങ്കരയിനം നായകളെ സ്വന്തമാക്കിയാലുള്ള ഗുണങ്ങൾ  |Cross breed Dog Advantages|
CROSS BREED DOGS

CROSS BREED DOGS

 

 

 

ഒരു നായയെ വളർത്താൻ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ പല കാര്യങ്ങളും നോക്കേണ്ടതായുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഏതു ഇനത്തിൽപ്പെട്ട നായ ആകണം എന്നുള്ളത്?ശുദ്ധമായ ഇനങ്ങൾക്കാണ് പൊതുവെ താല്പര്യക്കാർ ഏറെയുള്ളത് എന്നിരുന്നാലും സങ്കരയിനങ്ങളെ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നവരുമുണ്ട്.രണ്ട് നായ ഇനങ്ങളുടെയും സവിശേഷതകൾ കുഞ്ഞുങ്ങൾക്കുണ്ടാകും എന്ന് ഈ കൂട്ടർ വിശ്വസിക്കുന്നു.വ്യത്യസ്ത ഇനങ്ങളിലുള്ള നായകളിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങളെപ്പറ്റിയും അങ്ങിനെയുള്ള പ്രത്യുല്പാദന രീതികളെ പറ്റിയും പല തരത്തിലുള്ള അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.എന്താണ് ഇതിലെ വാസ്തവം എന്ന് നോക്കാം.

 എന്താണ് സങ്കരയിനം നായകൾ?

രണ്ട് വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട നായകൾ തമ്മിൽ ഇണചേർന്നു അവയിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങളെയാണ് സങ്കരയിനം നായകൾ എന്ന് പറയുന്നത്.ഉദാഹരണത്തിനു ഒരു ജർമൻ ഷേപ്ഹെർഡ്(German Shepherd)ഇനത്തിൽപ്പെട്ട നായയും ഒരു ലാബ്രഡോർ റിട്രീവർ (Labrador Retriever)ഇനത്തിൽപ്പെട്ട നായയും തമ്മിൽ ഇണചേർന്നു ഉണ്ടാകുന്ന കുഞ്ഞുങ്ങളെ (germador ) സങ്കരയിനം നായകൾ എന്ന് പറയപ്പെടുന്നു.

സങ്കരയിനങ്ങളുടെ ഗുണ മെന്മകൾ

സങ്കരയിനങ്ങളിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് ആരോഗ്യകരമായ പ്രശ്നങ്ങൾ ഉണ്ട് എന്നുള്ളതായിരിക്കും ഏറെ കേട്ടിട്ടുള്ള ഒരു വാദം.എന്നാൽ ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം സങ്കരയിനം നായ്കളിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് ഒരേ ഇനത്തിൽപ്പെട്ട നായകളിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങളെക്കാൾ ആരോഗ്യമുണ്ടാകും എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്അതുപോലെ തന്നെയുള്ള മറ്റൊരു വാദമാണ് സങ്കരയിനം നായകൾ ശുദ്ധയിനം നായകളുടെ വംശനാശത്തിന് കാരണമാകും എന്നുള്ളത്. എന്നാൽ അതു തികച്ചും തെറ്റായ ഒരു ധാരണയാണ്.സങ്കരയിനം നായകളുടെ പ്രജനനം കാരണമല്ല ശുദ്ധയിനങ്ങൾക്ക് നാശം സംഭവിക്കുന്നത് മറിച്ചു കാലാകാലങ്ങളായി ഒരേ ഇനത്തിൽ ഉള്ള നായ്ക്കളെ മാർക്കറ്റിനു അനുസൃതമായും ആകർഷകവുമായ തരത്തിൽ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതാണ് ശരിക്കും അവയുടെ വംശ നാശത്തിന് കാരണമാകുന്നത്.പല ഇനം നായകളുടെയും ഇതുവരെയുള്ള ജീവിത വഴികൾ പരിശോധിച്ചാൽ അതു മനസ്സിലാകുന്നതാണ്.ഇണ ചേരാനായി തിരഞ്ഞെടുക്കുന്ന നായ ഇനങ്ങൾ മികച്ചതാണ് എങ്കിൽ അവയ്ക്കുണ്ടാകുന്ന കുഞ്ഞുങ്ങളും മികച്ചത് തന്നെയാകാനാണ് സാധ്യത.അതുപോലെ തന്നെ ശുദ്ധയിനം നായ്ക്കളിൽ കാണപ്പെടുന്ന ജനിതകപരമായ പല രോഗങ്ങളും സങ്കരയിനം നായ്കൾക്ക് ഉണ്ടാകാറില്ല.അതുകൊണ്ട് തന്നെ അവർക്കു കരുത്തും വീര്യവും കൂടുതലായിരിക്കും.സങ്കരയിനം നായ്ക്കളെ പരിശീലിപ്പിക്കുവാനും ചിട്ട പഠിപ്പിക്കുവാനും ഒരേയിനം നായ്കളെക്കാൾ എളുപ്പമായിട്ടാണ് കണ്ടുവരുന്നത്‌.ഇവർ വളരെ ഊർജസ്വലരും സമർത്ഥരുമാണ്.മനുഷ്യരോട് ഇടപഴകുന്ന കാര്യത്തിലും ഇവർ മുന്നിലാണ്.

രണ്ടു മികച്ച ഇനങ്ങളിൽ നിന്ന് ഉണ്ടാകുന്ന സങ്കരയിനം നായ്കളിൽ ഈ രണ്ടു ഇനങ്ങളുടെയും മികച്ച ഗുണങ്ങൾ കാണപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതു അവരെ ഒരേയിനം നായകളെക്കാൾ മുൻപന്തിയിൽ എത്തിക്കുന്നു.

അതുപോലെ തന്നെ ചില ശുദ്ധയിനം നായ്ക്കളിൽ കണ്ടു വരുന്ന പല ന്യുനതകളും സങ്കരയിനം നായ്ക്കളിൽ ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ അത്തരം നായ്ക്കളെ കൂടുതലായി പ്രജനനം നടത്താറുണ്ട്. ഉദാഹരണത്തിന് അല്ലർജി ഉള്ള നായ ഇനങ്ങളെ അല്ലർജി പ്രതിരോധമുള്ള നായ്ക്കളുമായി ഇണചേർത്ത് ഉണ്ടാകുന്ന സങ്കരയിനം നായ്ക്കൾ അല്ലർജി പ്രതിരോധമുള്ളവരായിരിക്കും. ഈ രീതിയിൽ കൂടുതൽ ആരോഗ്യമുള്ളതും മെച്ചപ്പെട്ടതുമായ നായയിനങ്ങളെ നമുക്ക് ലഭിക്കുന്നു.

Cross Breeding ഇന്ന് മാത്രമല്ല നായ വർഗ്ഗത്തിന്റെ പരിണാമ ദശയിൽ ഉടനീളം ഈ പ്രക്രിയ നടന്നിട്ടുണ്ട് എന്നുള്ളതാണ് യാഥാർഥ്യം.

ഇന്ന് നമ്മൾ ‘ശുദ്ധ’യിനം എന്നു വിളിക്കുന്ന നായ്ക്കളുടെ ജനിതക പരിശോധന നടത്തിയാൽ അവയുടെ പൂർവികർ പലരും പലയിനത്തിലുള്ള നായ്ക്കൾ ആയിരുന്നു എന്നു കാണുവാൻ സാധിക്കുന്നതാണ്.

സങ്കരയിനം നായ്കൾ പ്രശ്നങ്ങൾക്ക് അതീതരല്ല. എന്നിരുന്നാൽ പോലും ഇന്ന് നാം കാണുന്ന ‘ശുദ്ധയിനം ‘ നായ്കളെക്കാൾ ഒരുപാട് കാര്യങ്ങളിൽ മുന്നിൽ തന്നെയാണ് സങ്കരയിനം നായ്കൾ എന്നുള്ള കാര്യത്തിൽ സംശയമൊന്നുമില്ല.

click here- https://lazemedia.in/hyperactive-german-shepherd-correction/

click here for similar article in English about cross breed dogs benefits https://www.fitbark.com/blog/crossbreeding-dogs-what-are-the-advantages-disadvantages