നായയ്ക്ക് നിങ്ങളെ വിശ്വാസമില്ലെങ്കിൽ പ്രശ്നമാണ്: LAZE MEDIA

നിങ്ങളുടെ വളർത്തു നായ നിങ്ങളെ വിശ്വസിക്കുന്നുണ്ടോ?(Does Your Dog Trust You)

ഏതു ബന്ധമായാലും അതിന്റെ അടിത്തറ എന്നു പറയുന്നത് വിശ്വാസമാണ്. അതു മനുഷ്യർക്കിടയിൽ മാത്രമല്ല ഏതു ജീവിയുടെ കാര്യത്തിലും അങ്ങിനെ തന്നെ. വിശ്വാസമുണ്ടെങ്കിൽ മാത്രമേ ഏതൊരു ബന്ധവും നന്നായി മുന്നോട്ട് പൊകൂ.അതുകൊണ്ട് തന്നെ നിങ്ങളുടെ നായയുമായും അങ്ങിനെ ഒരു വിശ്വാസം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. .നമ്മുടെ നായ്ക്കളുടെ ദിനചര്യകളെ പറ്റി നമുക്ക് നല്ല ബോധ്യമുണ്ടാകേണ്ടതുണ്ട്. പ്രധാനമായും ആഹാരം , വ്യായമം , വിശ്രമം എന്നീ മൂന്ന് കാര്യങ്ങളുമായി ബന്ധപ്പെട്ടു അവർക്കു നമ്മളോട് വിശ്വാസമുണ്ടാകേണ്ടതുണ്ട്(dog trust).നിങ്ങളുടെ നായയ്ക്ക് നിങ്ങളെ വിശ്വാസമുണ്ടോ എന്നു അറിയാനായി ചില കാര്യങ്ങൾ നമുക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ്.

  1. കളിപ്പാട്ടങ്ങളും ഭക്ഷണവും നമ്മളുമായി പങ്കിടുക 

അവർക്കു കൊടുത്ത ഭക്ഷണമോ അവരുടെ പ്രിയപ്പെട്ട കളിപ്പാട്ടമോ നമ്മൾ    തിരിച്ചെടുക്കാൻ ചെല്ലുമ്പോൾ അവർ അതിനു സമ്മതിക്കാതെയിരിക്കുന്നുവെങ്കിൽ നമ്മുടെ നായ നമ്മളെ വിശ്വസിക്കുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്.. ഭക്ഷണവും അതുപോലെ അവർക്കു പ്രിയപ്പെട്ട വസ്തുക്കളും നമ്മൾ എടുത്തു കഴിഞ്ഞാൽ അതു തിരികെ നൽകില്ല എന്ന തോന്നൽ കൊണ്ടാണ് നമ്മൾ അതു എടുക്കുവാൻ  അവർ അനുവദിക്കാത്തത്. അതു തിരികെ ലഭിക്കും എന്നു കണ്ടാൽ അവർ നമ്മളെ വിശ്വസിക്കാൻ തയ്യാറാകും.ആ വിശ്വാസമുണ്ടാകുന്നതിനായി അവരെ കൃത്യമായി പരിശീലിപ്പിക്കേണ്ടതുണ്ട്.

  1. നേത്ര സമ്പർക്കം (eye contact )

നായകൾ നമ്മൾ സംസാരിക്കുമ്പോൾ നമ്മുടെ കണ്ണിലേക്കു നോക്കി ശ്രദ്ധിക്കുന്നു എന്നുണ്ടെങ്കിൽ അവ നമ്മെ വിശ്വസിക്കുന്നു എന്നാണ് അർത്ഥം.എത്രത്തോളം നമ്മൾ അവരുടെ കണ്ണിലേക്കു നോക്കുന്നുവോ അപ്പോൾ oxytocin പോലുള്ള ഹോർമോണുകൾ ശരീരത്തിലുണ്ടാവുകയും നമ്മളുമായുള്ള സ്നേഹം അത്രത്തോളം ആഴത്തിലാവുകയും ചെയ്യുന്നു.പരിശീലിപ്പിക്കുന്ന സമയങ്ങളിൽ അത്തരത്തിൽ സ്നേഹത്തോടുകൂടിയുള്ള നോട്ടങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതായുണ്ട്.

  1. നമ്മളുടെ അരികിൽ അവർ ശാന്തമായി ഉറങ്ങുക.

നായകൾ അവർക്കു വിശ്വാസമില്ലാത്ത ഒരു സ്ഥലത്തു ഉറങ്ങുകയില്ല. അവർ വളരെ അധികം ജാഗ്രതയോടു കൂടിയാവും ഇരിയ്‌ക്കുക. എന്നാൽ അവർ നമ്മുടെ മുറിയിലോ അരികിലോ വളരെ ശാന്തമായി ഉറങ്ങുന്നു എങ്കിൽ അവർ നമ്മളെ വിശ്വസിക്കുന്നു എന്നാണർത്ഥം. അങ്ങിനെ അല്ലെങ്കിൽ ഇടയ്ക്കിടയ്ക്ക്  നായയെ നമ്മുടെ മുറിയിൽ ഉറങ്ങാൻ കൊണ്ടുവരേണ്ടതുണ്ട്. നമ്മളുടെ അരികിൽ അവർ സുരക്ഷിതരാണ് എന്ന ബോധ്യം അവർക്കുണ്ടാകണം.

  1. വേർപിരിയൽ ഉത്ക്കണ്ട (separation anxiety )

നമ്മൾ പുറത്തു പോകുമ്പോഴോ മറ്റോ ചില നായ്ക്കൾ കരയുകയും ബഹളം വയ്ക്കുകയും ചെയ്യുന്നുണ്ടോ?. അതു നമ്മളോടുള്ള സ്നേഹം കൊണ്ടാണ് എന്നാണ് പലരും കരുതുന്നത്. എന്നാൽ അതിനു കാരണം സ്നേഹം മാത്രമല്ല, നമ്മൾ പോയി കഴിഞ്ഞാൽ പിന്നെ തിരികെ വരില്ല എന്നു അവർക്കു തോന്നുന്നത് കൊണ്ടാണതു. നമ്മൾ തിരികെ എത്തും എന്ന വിശ്വാസം കുഞ്ഞിലേ മുതൽ അവരിൽ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.

  1. നമ്മൾ പറയുന്നത്  ശ്രദ്ധിക്കുക.

നമ്മൾ പറയുന്നതു കേൾക്കാനുള്ള താല്പര്യം നായകൾക്ക് എപ്പോഴും കാണും. കളിച്ചു കൊണ്ടിരിക്കുമ്പോൾ പോലും അവർ നമ്മളെ ശ്രദ്ധിക്കുന്നു എന്നു ഉറപ്പുവരുത്തേണ്ടതുണ്ട്.ഇല്ലെങ്കിൽ നമ്മുളായുള്ള അവരുടെ വിശ്വാസം ദൃഢമായിട്ടില്ല എന്നാണ് കരുതേണ്ടത്.

  1. സ്വസ്ഥമായ ഭാവം

നായ നമ്മുടെ കൂടെ ഉള്ളപ്പോൾ ശാന്തമായും സ്വസ്ഥമായുമാണോ ഉള്ളത് എന്നു ശ്രദ്ധിക്കുക(നാവു വെളിയിലിട്ട് ചെറുതായി കിതച്ചു കൊണ്ടുള്ള ഇരുപ്പു).അങ്ങിനെ അല്ല എന്നുണ്ടെങ്കിൽ പതിയെ അവരെ തടവുകയുമൊക്കെ ചെയ്തു ശാന്തമാക്കാവുന്നതാണ്‌.

  1. കൈ തരുക (shake hand)

നായ നമ്മളെ വിശ്വസിക്കുന്നു എങ്കിൽ തീർച്ചയായും അവർ നമുക്ക് ഷേക്ക്‌ ഹാൻഡും ഹൈ ഫൈവും(high five ) ഒക്കെ നൽകുന്നതാണ്. നായയ്ക്കു വിശ്വാസമില്ല എന്നുണ്ടെങ്കിൽ നമ്മൾ കയ്യിൽ തൊടാൻ അവർ ഇഷ്ടപ്പെടില്ല. അതിനാൽ ചെറുപ്പത്തിലേ അതൊക്കെ പരിശീലിപ്പിക്കുന്നത് നമ്മളോട് അവർക്കുള്ള സ്നേഹവും വിശ്വാസവും ഉറപ്പിക്കുന്നു.

  1. മലർന്നു കിടക്കുക

നായയുടെ ഏറ്റവും ദുർബലമായ അവസ്ഥയാണ് അവർ വയറു കാണിച്ചു കൊണ്ടു നമുക്ക മലർന്നു കിടക്കുന്നതു(showing belly). അങ്ങിനെ അവർ നമുക്ക് മുന്നിൽ കിടക്കുന്നു(down&sleep command )എങ്കിൽ അവർ നമ്മളെ വളരെയധികം വിശ്വസിക്കുന്നു എന്നാണ് അർത്ഥം.അങ്ങിനെ അല്ലെങ്കിൽ ദിവസവും പതിയെ അവയുടെ വയറൊക്കെ തടവി കൊടുക്കാവുന്നതാണ്.അങ്ങിനെ നായയുമായുള്ള ബന്ധം മെച്ചപ്പെടുത്താവുന്നതാണ്.

എല്ലാ കാര്യങ്ങളിലും എപ്പോഴും അവർ നമ്മളെ വിശ്വസിക്കണമെന്നില്ല. അതുകൊണ്ട് തന്നെ എവിടെയാണോ അവർക്കു നമ്മളോടുള്ള വിശ്വാസം നഷ്ടപ്പെടുന്നത് അതു മനസ്സിലാക്കി തിരുത്തേണ്ടതുണ്ട്. അതുപോലെ തന്നെ അവർ നമ്മളെ വിശ്വസിക്കുമ്പോലെ  അവരെ നമ്മളും വിശ്വസിക്കേണ്ടതുണ്ട്. വിശ്വാസം അതല്ലേ എല്ലാം.

dog trust

dog trust