DOG LEASH - 9 LEASH RELATED QUESTIONS AND ANSWERS

DOG LEASH അല്ലെങ്കില്‍ നായയെ കെട്ടാനോ നിയന്ത്രിക്കാനോ ഉപയോഗിക്കുന്ന ചരടുകള്‍ പല രൂപത്തിലും ഭാവത്തിലും മാര്‍ക്കറ്റില്‍ ലഭ്യമാണ്. വളരെ കുറഞ്ഞ വിലയില്‍ തുടങ്ങി ഉയര്‍ന്ന നിലവാരത്തില്‍ വരെയുള്ളവ നായയെ വളര്‍ത്തുന്നവര്‍ക്ക് അത്യാവശ്യം ഉള്ള ACCESSORY തന്നെയാണ്. എങ്കില്‍ തന്നെയും താന്‍ വളര്‍ത്തുന്ന നായയ്ക്ക് ഏത് ലീഷ് എപ്പോള്‍ എങ്ങനെ ശരിയായി ഉപയോഗിക്കണം എന്നതിനെപ്പറ്റി വ്യക്തമായ ധാരണ ഇല്ല എന്നതാണ് സത്യം. ഇതുമായി ബന്ധപ്പെട്ട അനവധി സംശയങ്ങളും നമ്മുക്ക് മുന്നിലുണ്ട്.

ലീഷുമായി ബന്ധപ്പെട്ട 9 ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും വീഡിയോ കാണുക

 

1. DOG LEASH ഏത് പ്രായത്തില്‍ ആദ്യമായി ഇട്ടുകൊടുക്കാം?

കൃത്യമായി രേഖപ്പെടുത്തിയ ഉത്തരങ്ങള്‍ ഇല്ലാത്ത ചോദ്യമാണ്. എങ്കില്‍തന്നെയും 2-3 മാസത്തിന് ശേഷം പപ്പിക്ക് ലീഷ് ഇടുന്നതാകും ഉചിതം. കാരണം മറ്റൊന്നുമല്ല ലീഷ് ഉപയോഗിക്കുമ്പോള്‍ ഉള്ള പരിചയക്കുറവ് തന്നെ. നായ്ക്കുട്ടിയുടെ കഴുത്തിലെ എല്ലുകള്‍ ആരോഗ്യമുള്ളതായിത്തീരാന്‍ 3 മാസത്തില്‍ കൂടുതല്‍ എടുക്കാറുണ്ട്. ഇതിന് മുന്‍പ് അമിതമായ ലീഷ് പുള്‍ ഉണ്ടായാല്‍ അത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും. മറിച്ച് സൂക്ഷിച്ച് ഉപയോഗിക്കുന്ന ഒരു ഉടമസ്ഥന്‍ അതിന് മുന്‍പ് leash ഇടുന്നതില്‍ തെറ്റൊന്നുമില്ല.

2. ലീഷ് ഉപയോഗിക്കണം എന്ന നിര്‍ബന്ധം ഉണ്ടോ?

ലീഷ് ഉപയോഗിച്ച് ശീലിക്കുന്നത് തന്നെയാണ് ഉചിതം. ഏതെങ്കിലും സാഹചര്യങ്ങളില്‍ നായയെ പുറത്തേക്ക് കൊണ്ടുപോകാന്‍ ഇത് അത്യാവശ്യം ആണ്. നടത്തം, വ്യായാമം എന്നത് മാത്രമല്ല ഇത്കൊണ്ട്‌ ഉദ്ദേശിക്കുന്നത്

3.പപ്പിക്ക് നെക്ക് കോളര്‍ ഇടുന്ന പ്രായം?

മുന്‍പ് സൂചിപ്പിച്ചത് പോലെ 2-3 മാസത്തില്‍ കോളര്‍ ഇട്ടുകൊടുക്കം. ആദ്യദിനങ്ങളില്‍ ഭാരം കുറഞ്ഞ കോളര്‍ ഉപയോഗിക്കുന്നത് അസ്വസ്ഥത ഒഴിവാക്കും. ആദ്യമായി കോളര്‍ ഇടുന്ന രീതിയും പ്രധാനമാണ്.

ആദ്യമായി വീട്ടില്‍ തന്നെ collar ഉണ്ടാക്കുന്നതും നായ്ക്കുട്ടിക്ക് അസ്വസ്ഥത ഉണ്ടാക്കാതെ അത് പരിചയപ്പെടുത്തുന്നതും പ്രധാനമാണ്.

വീഡിയോ കാണുക

വീട്ടിൽ തന്നെ നെക്ക് കോളർ ഉണ്ടാക്കാം :How to Make a Simple Dog Collar

4. ഏത് ലീഷ് ആണ് നിങ്ങളുടെ നായയ്ക്ക് നല്ലത്?

DOG LEASH പല വലിപ്പത്തിലും മെറ്റീരിയലിലും ലഭ്യമാണ്. ഭാരമുള്ള ഇരുമ്പ് ചങ്ങലകള്‍ ഒഴിവാക്കി ലെതര്‍, അല്ലെങ്കില്‍ നൈലോണ്‍ ലീഷ് ഉപയോഗിക്കാം. കെട്ടിയിടാന്‍ തുടലുകലെക്കാള്‍ നല്ലത് വയര്‍ മെഷ് ഉപയോഗിച്ചുള്ള LONG ലീഷുകള്‍ ആണ്. ലീഷ് വലിപ്പം നിങ്ങളുടെ നായയ്ക്ക് അനുസരിച്ച് മാറുന്നുണ്ട് എങ്കിലും തുടക്കത്തില്‍ ഏറ്റവും ചെറിയ ലീഷ് തന്നെ ഉപയോഗിക്കുക. ആവശ്യാനുസരണം വലിപ്പം കൂട്ടാം.

5. CHOKE ചെയിന്‍ ഉപയോഗിക്കാമോ?

CHOKE CHAIN ഒരു കറക്ഷന്‍ ടൂള്‍ ആണ്. കോളര്‍ പോലെ സ്ഥിരമായി ഉപയോഗിക്കാവുന്ന ഒന്നല്ല. എല്ലാ നായക്കും ഇതിന്‍റെ ആവശ്യം ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ശരിയായി ഉപയോഗിച്ചില്ല എങ്കില്‍ നായയുടെ കഴുത്തിലെ പേശികള്‍ക്ക് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഇത് കാരണമാകും. 6 മാസത്തിനു മുന്‍പ് CHOKE CHAIN ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

6. ലീഷ് WALKING നു പുറത്ത് പോകുമ്പോള്‍ നായ മണപ്പിച്ചു നടക്കുന്നത് എന്താണ്?

ഇത് തികച്ചും സ്വാഭാവികമാണ്. പുതിയ സ്ഥലത്ത് എത്തുമ്പോള്‍ അവിടം തിരിച്ചറിയാന്‍ നായയുടെ എളുപ്പ മാര്‍ഗ്ഗമാണ് ഈ SMELLING. ഒരേ സ്ഥലത്ത് തന്നെ കുറെ ദിവസം നടന്നാല്‍ ഇത് കുറഞ്ഞു വരുന്നതും കാണാം. എങ്കില്‍തന്നെയും മറ്റ് നായയുടെ വിസര്‍ജ്യവസ്തുക്കള്‍ മണപ്പിക്കാന്‍ അനുവദിക്കാതെയിരിക്കുക. പാര്‍വോ പോലെയുള്ള രോഗങ്ങള്‍ക്ക് ഇത് കാരണമായേക്കാം.

7. ഏത് പ്രായത്തില്‍ നായയെ പുറത്ത് നടത്തത്തിനു കൊണ്ടുപോകാം

അങ്ങനെ വ്യക്തമായ നിയമങ്ങള്‍ ഇല്ല. എങ്കിലും നായയുടെ സുരക്ഷിതത്വത്തിനു എല്ലാ വാക്സിനേഷനും കഴിഞ്ഞ് 2 ആഴ്ച്ചവരെയെങ്കിലും കാത്തിരുന്ന ശേഷം പുറത്ത് കൊണ്ടുപോകാം.

8. എത്ര നീളമുള്ള ലീഷ് ആദ്യം ഉപയോഗിക്കണം

5-6 അടിയില്‍ കൂടുതല്‍ നീളം നടക്കാനുള്ള ലീഷിനു ആവശ്യമില്ല. നിയന്ത്രിക്കാനും നല്ലത് ഈ നീളമായിരിക്കും

9. എന്ത്കൊണ്ടാണ് എന്‍റെ നായക്ക് ലീഷ് ഇഷ്ടമല്ലാത്തത്?

ലീഷിനെ തെറ്റായ രീതിയില്‍ INTRODUCE ചെയ്തത് തന്നെ ആണ് കാരണം. മിക്കവരും നായയെ കെട്ടിയിടാനുള്ള ഉപകരണമായി ലീഷിനെ പരിചയപ്പെടുത്തുന്നു. തന്റെ സ്വാതന്ത്ര്യത്തെ തടയുന്ന ഒന്നാണ് ലീഷ് എന്ന തോന്നല്‍ അതിനോടുള്ള അനാവശ്യമായ വെറുപ്പിലെക്ക് നയിക്കുകയാണ്. മറിച്ച് തുടക്കത്തില്‍ നായയ്ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ക്ക് മുന്‍പ് ലീഷ് ഇട്ടുകൊടുത്ത് പോസിറ്റീവ് ആയ മനോഭാവം ഉണ്ടാക്കാവുന്നത് ആണ്.

വീഡിയോ കാണുക

Here is one beautiful article from American Kennel Club Regarding the same – Basic leash training Questions & Answers https://www.puppyinstitute.com/training/leash-training/basic-leash-training-questions-and-answers

DOG HEAT CYCLE ഒരു പ്രശ്നമായി തോന്നുന്നുണ്ടോ. പരിഹാരം ഉണ്ട്

https://lazemedia.in/how-to-use-dog-heat-pants-in-malayalam/