Dogs in drugs smuggling

മയക്കുമരുന്ന് കടത്താൻ നായകളെ ഉപയോഗിക്കുന്നു 😳 |Dogs in drugs smuggling|

Dogs in drugs smuggling:  ‘തൃശ്ശൂരിൽ റോട്ട് വീലർ നായയുടെ അകമ്പടിയിൽ കാറിൽ ലഹരി മരുന്നു കടത്ത് പതിവാക്കിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി .പരിശോധനയിൽ നിന്ന് രക്ഷപ്പെടാനും സംശയം തോന്നാതിരിക്കാനും വേണ്ടിയാണ് നായയെ കാറിൽ കയറ്റിയിരുന്നത്.’ഈ അടുത്ത കാലത്തായി വന്ന ഒരു വാർത്തയാണിത്.തെരുവ് നായ്ക്കളെ മാത്രമല്ല വിദേശയിനം നായ്ക്കളെയും ദുരുപയോഗം ചെയ്യുന്നത് വളരെ അധികം കൂടി വരികയാണ്. നായ്ക്കളുടെ മറവിൽ ലഹരി കടത്തു ഇപ്പോൾ ഒരു സ്ഥിരം സംഭവമായി മാറിയിരിക്കുന്നു. നായ വണ്ടിയിലുണ്ടെങ്കിൽ പോലീസിന് പെട്ടെന്ന് സംശയം തോന്നില്ല എന്നുള്ള ധാരണയിലാണ് പലപ്പോഴും ഈ മിണ്ടാപ്രാണികൾ ഇരയാക്കപ്പെടുന്നത്.

dogs in drug smuggling

dogs in drug smuggling

ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ വീടിന്റെ കോമ്പൗണ്ടിൽ കയറി എന്ന പേരിൽ ഒരു കൊച്ചു കുട്ടിയെ നായയെ വിട്ടു കടിപ്പിക്കുന്ന ഒരു കേസിനെ പറ്റി കാണിക്കുന്നുണ്ട്. എന്നാൽ സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇത്തരത്തിൽ നായ്ക്കളെ ദുരുപയോഗം ചെയ്യുന്നത് വളരെ സാധാരണമായി മാറിയിരിക്കുകയാണ്.ലഹരി കടത്തിന്റെ ഭാഗമായി മാത്രമല്ല അക്രമം അഴിച്ചുവിടാനും നായ്ക്കളെ ആയുധമാക്കാറുണ്ട്.അതിനു ഉദാഹരണമാണ് നാല് ജെർമൻ ഷെപ്പേർ‍ഡ് നായ്‍ക്കളുമായി വന്ന് പഴയന്നൂർ രാജ് ബാർ അടിച്ചു തകർത്ത സംഭവം .

മൃഗസംരക്ഷണ നിയമ (prevention of cruelty to Animals Act) പ്രകാരം മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണ് എങ്കിലും പലയിടത്തും ഇതു പാലിക്കപ്പെടാറില്ല എന്നു മാത്രമല്ല ഇതൊരു ദുരുപയോഗമായി പലരും കണക്കാക്കറില്ല എന്നുള്ളതാണ് വസ്തുത.ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെട്ട നായ്കൾ അവരുടെ ഉടമസ്ഥർ പിടിക്കപ്പെട്ടു കഴിയുമ്പോൾ ചെന്നെത്തുന്നത് ഷെൽട്ടർ ഹോംകളിൽ ആയിരിക്കും. പ്രകോപിതരാകുന്ന നായ്ക്കളായത് കൊണ്ടു തന്നെ ഇവരെ ഏറ്റെടുക്കാൻ ആരും തയ്യാറാവുകയില്ല

റോട്ട്‌വൈലർ, പിറ്റ് ബുൾ പോലുള്ള നായ്ക്കളെ വഴിയിൽ ഉപേക്ഷിച്ചു പോകുന്ന വാർത്തകളും വിരളമല്ലല്ലോ.ലോക്ക് ഡൌൺ കാലയളവിൽ ഒരു വളർത്തു മൃഗത്തെ വാങ്ങുക എന്നുള്ളത് പലരുടെയും വിനോദമായി മാറിയിരുന്നു. എന്നാൽ അവയെ വേണ്ടപോലെ നോക്കാനും പരിപാലിക്കാനും സമയവും പണവുമില്ലാതെ വരുമ്പോൾ പലരും അവയെ റോഡിൽ ഉപേക്ഷിക്കുന്നു. ചിലർ ആവിശ്യത്തിന് ഭക്ഷണമോ വെള്ളമോ ലഭിക്കാതെ നിന്ന് തിരിയാൻ ഇടമില്ലാത്ത കൂടുകളിൽ തന്നെ കഴിയുന്നു.സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വേണ്ടി നായകളെ പല തരത്തിൽ ദുരുപയോഗം ചെയ്യുന്നവരുമുണ്ട്.കുറച്ചു ലൈക്‌കൾക്കും ഷെയർകൾക്കും വേണ്ടി നായകളുടെ ചെവിക്കരികിൽ പടക്കം വച്ചു പൊട്ടിക്കുകയും ഹോൺ അടിക്കുകയും പൊള്ളിക്കുകയും ഒക്കെ ചെയ്യുന്ന ആളുകളുണ്ട് എന്നുള്ളത് പരിതാപകരമാണ്. തങ്ങളുടെ അധികാരവും ശക്തിയും പ്രദർശിപ്പിക്കാൻ വേണ്ടി ഈ സാധു മൃഗങ്ങൾ പലപ്പോഴും പീഡിപ്പിക്കപ്പെടുന്നു . ഉടമ എന്തു തന്നെ ചെയ്താലും തിരിച്ചു സ്നേഹിക്കാനും അനുസരിക്കുവാനും മാത്രമറിയുന്ന ഇവയുടെ ഈ സ്നേഹത്തെ മനുഷ്യൻ പലപ്പോഴും തങ്ങളുടെ ലാഭത്തിനു വേണ്ടിയും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയും മുതലെടുക്കുന്നു.ഇത്തരം സന്ദർഭങ്ങളിൽ പലതിലും നായയ്ക്കു കാര്യമായ പരിക്കുകൾ പറ്റാൻ സാധ്യത ഏറെയാണ്.പലപ്പോഴും നായ പ്രകോപിതരാകുവാനും ആളുകളെ ആക്രമിക്കുവാനും ഇടയുണ്ട്.ഒരു മൃഗവും തങ്ങളുടെ കയ്യിലെ കീ കൊടുത്താൽ ചലിക്കുന്ന കളിപ്പാട്ടമല്ല എന്നു ചില മനുഷ്യർ ഇനിയെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്.എന്നാൽ പലരും നായ്കളെ വളർത്തുന്നത് സ്നേഹിക്കാനോ സ്നേഹിക്കപ്പെടാനോ വേണ്ടിയല്ല മറിച്ചു തന്റെ ആവിശ്യങ്ങൾക്കുള്ള ഒരു ഉപാധി മാത്രമായിട്ടാണ്.

click here:-https://lazemedia.in/heartworm-details-in-malayalam/

റോട്ട് വീലർ നായയുടെ അകമ്പടിയിൽ കാറിൽ ലഹരി മരുന്നു കടത്ത് പതിവാക്കിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കണ്ടശ്ശാംകടവ്‌ കിളിയാടൻ വീട്ടിൽ വിഷ്ണു (28), അന്തിക്കാട് തറയിൽ വീട്ടിൽ ശ്രീജിത്ത് (27) എന്നിവരെ കുന്നംകുളം പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. പരിശോധനയിൽ യുവാക്കളിൽ നിന്ന് 18 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

Read more at: https://www.reporterlive.com/thrissur/2023/07/09/two-persons-arrested-for-transporting-mdm-in-a-car

ഇന്ന് രാവിലെ ഏഴു മണിയോടെ പെരുമ്പിലാവ് ഭാഗത്തുനിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാ‍റാണ് സംശയം തോന്നി പൊലീസ് തടഞ്ഞുനിർത്തി പരിശോധിച്ചത്. കാറിന്റെ പിൻ സീറ്റിൽ ഉണ്ടായിരുന്ന വലിയ റോട്ട് വീലർ ഇനത്തിൽപ്പെട്ട നായയെ കണ്ടതോടെ പന്തികേട് തോന്നിയ പൊലീസ് കാറിൽ വ്യാപക തിരച്ചിൽ നടത്തുകയായിരുന്നു.

 

 

 

 

 

 

 

 

 

THRISSUR: Two youths in Thrissur attacked a bar by bringing weapons and four German Shepherd dogs into its premisesAccording to witnesses, the youths, identified as Vaishak and his friend, attacked the bar as revenge for seizing their mobile phones

Read full news at https://keralakaumudi.com/en/news/news.php?id=158918

കാക്കനാട്: നായയെ അഴിച്ചുവിട്ട് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച ലഹരി ഇടപാട് സംഘത്തിലെ പ്രധാനിയെ തന്ത്രപൂർവം പിടികൂടി. തുതിയൂർ കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിവന്ന കാക്കനാട് നിലംപതിഞ്ഞിമുകൾ സ്വദേശി ലിയോൺ റെജി (23) ആണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എ.യും മൂന്ന്ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പരിശീലനം നൽകിയ സൈബീരിയൻ ഹസ്കി ഇനത്തിലുള്ള നായയെ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചത്…….

dog in drug business

dog in drug business