Food rules for your dog

എങ്ങനെ  നിങ്ങളുടെ നായയെ 30 ദിവസത്തിൽ 100% ട്രെയിൻ ചെയ്യാം?- ഭാഗം 3- Food rules for your dog !

നിങ്ങളുടെ നായയെ നിരീക്ഷിച്ചു  ഓരോ സമയത്തുള്ള അതിന്റെ പെരുമാറ്റങ്ങൾ വിശകലനം ചെയ്തു അതിനു അനുസരിച്ചു അവരുടെ പെരുമാറ്റത്തിലെ പ്രശ്നങ്ങൾ മാറ്റിയെടുക്കുകയും പുതിയ കാര്യങ്ങൾ അവർക്കു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്ന രീതിയാണ് reverse response training.യാതൊരു വിധത്തിലുള്ള കമാൻഡ്കളും ഉപയോഗിച്ചല്ല ഈ പരിശീലനം. ഈ പരിശീലന സമയത്തു വേണമെങ്കിൽ ചില വാക്കുകൾ കമാൻഡ്കളായി ശീലിപ്പിക്കാവുന്നതാണ്. സാധാരണ പരിശീലനത്തേക്കാൾ വളരെ വേഗത്തിലാണ്‌ reverse response training ന്റെ ഫലങ്ങൾ കാണുന്നത്. വളരെ സ്വഭാവികമായ രീതിയിലാണ്‌ ഈ പരിശീലനം. ഒരു തരത്തിലുള്ള ശിക്ഷകളും ഇതിൽ ഉൾപ്പെടുന്നുമില്ല.

food rules for your dog

food rules for your dog

ആദ്യ രണ്ടു ഭാഗങ്ങളിൽ ഈ രീതിയെ പറ്റി വിശദമായി പറയുന്നുണ്ട്. രണ്ടാം ഭാഗത്തിൽ കളി സമയത്തുള്ള നിയമങ്ങളെപ്പറ്റിയും ആ സമയത്തു എങ്ങിനെ പല പെരുമാറ്റങ്ങളും തിരുത്താം എന്നതിനെ പറ്റിയും വിശദമായി പറയുന്നുണ്ട്. ഇനി ഈ ഭാഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളെപ്പറ്റിയും ആ സമയത്തുള്ള പെരുമാറ്റ പ്രശ്നങ്ങൾ എങ്ങിനെ തിരുത്താം എന്നുമാണ് പറയുന്നത്.പട്ടിക്കുട്ടിക്ക് ഭക്ഷണം കൊടുക്കുമ്പോൾ അതു നാലോ അഞ്ചോ നേരമായി നൽകുന്നതാണ് നല്ലത്. അതു അവരുടെ ദഹനത്തിന് നല്ലതാണ് അതുപോലെ തന്നെ അവരെ പരിശീലിപ്പിക്കാൻ നമുക്ക് വേണ്ടത്ര സമയവും ലഭിക്കുന്നു.

ശ്രദ്ധിക്കേണ്ട ഒന്നാമത്തെ കാര്യം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന സമയത്തു തന്നെ ഇടയ്ക്കു ഇളക്കി കൊടുക്കുകയും ഭക്ഷണത്തിൽ കയ്യിടുകയുമൊക്കെ ചെയ്യാം ഭാവിയിൽ food aggression ഉണ്ടാകാതെയിരിക്കാൻ ഇതുപകരിയ്ക്കും. അതു മാത്രമല്ല നായക്കുട്ടിയ്ക്ക് നമ്മുടെ അടുത്തുള്ള സ്നേഹവും വിശ്വാസവും വളരുവാനും അതു സഹായിക്കുന്നു.അതുപോലെ തന്നെ ഭക്ഷണം നൽകുമ്പോൾ അവരുടെ കൂടെ തന്നെയിരുന്നു അവരെ തൊടുകയും തലോടുകയുമൊക്കെ ചെയ്യണം.

പാത്രത്തിൽ കാലിടുവാനോ ചാടി കയറുവാനോ മറ്റോ ശ്രമിക്കുകയാണെങ്കിൽ അവരെ അപ്പോൾ തന്നെ ‘നോ ‘ പറഞ്ഞു പിന്തിരിപ്പിക്കാവുന്നതാണ്.ഇനി ഭക്ഷണം കഴിക്കുമ്പോൾ അമിത വേഗം കാണിക്കുന്നുണ്ടോ, നമ്മൾ അടുത്തു ചെല്ലുമ്പോൾ മുരളാറുണ്ടോ നമ്മൾ അടുത്തു ചെല്ലുമ്പോൾ ഭക്ഷണം വേഗം കൂട്ടാൻ ശ്രമിക്കുന്നുണ്ടോ എന്നൊക്കെ ശ്രദ്ധിക്കണം. ഇനി  അങ്ങനെ  ചെയ്യുന്നുണ്ട് എങ്കിൽ നമ്മുടെ കയ്യിൽ വച്ചു തന്നെ ഭക്ഷണം നൽകാൻ ശ്രമിക്കാവുന്നതാണ്. അപ്പോൾ അവർക്കു നമ്മളോടുള്ള വിശ്വാസം കൂടുന്നു. ഭക്ഷണം എടുത്തുകൊണ്ടു പോകാനല്ല നമ്മൾ ചെല്ലുന്നത് എന്ന് അവർക്കു ബോധ്യപ്പെടുന്നു. ഒന്നിലധികം നായകൾ ഉണ്ടെങ്കിൽ ഒരേ സ്ഥലത്തു വച്ചു തന്നെ എല്ലാവർക്കും ഭക്ഷണം നൽകുക. എങ്കിൽ മാത്രമേ അവർക്കിടയിലുള്ള നിയമങ്ങൾ രൂപപ്പെടുകയുള്ളു.

ഇനി നമുക്ക് ഇഷ്ടമല്ലാത്ത എന്തെങ്കിലും പെരുമാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ  പതിയെ ‘നോ’ പറഞ്ഞു കൊണ്ടു പാത്രം എടുത്തു മാറ്റുകയും അവർ ശാന്തമായതിനു ശേഷം മാത്രം അല്ലെങ്കിൽ ആ പെരുമാറ്റത്തിൽ നിന്ന് പിന്തിരിഞ്ഞതിനു ശേഷം മാത്രം പാത്രം തിരികെ വച്ചു കൊടുക്കുക. ആ പെരുമാറ്റം ആവർത്തിക്കുമ്പോൾ എല്ലാം തന്നെ ഇതുപോലെ ഭക്ഷണം എടുത്തു മാറ്റുകയും പെരുമാറ്റം മാറ്റിയതിനു ശേഷം മാത്രം പാത്രം തിരികെ വയ്ക്കുകയും ചെയ്യുക . അങ്ങനെ പല പ്രാവിശ്യം ഇതു ചെയ്യുമ്പോൾ നായയ്ക്കു മനസ്സിലാകും എന്തു പ്രവർത്തി ആണ് ചെയ്യാൻ പാടില്ലാത്തത് എന്ന്. ഈ പരിശീലനം നായ്ക്കുട്ടികളിൽ മാത്രമല്ല മുതിർന്ന നായ്ക്കളിലും നൽകാവുന്നതാണ്.

ഇങ്ങനെ നമ്മൾ അടുത്തു നിന്ന് പല തെറ്റുകളും തിരുത്തി കൊടുക്കുന്നതിലൂടെ വളരെ വൃത്തിയോടും ചിട്ടയോടും കൂടി തന്നെ അവർ ഭക്ഷണം കഴിക്കാൻ ശീലിക്കുന്നതാണ്.

click here:-https://lazemedia.in/how-to-play-with-your-dog-in-malayalam/

click here for similar article in English:-https://moderndogmagazine.com/articles/food-rules/35621