How to play with your dog

How to play with your dog : എങ്ങിനെ നിങ്ങളുടെ നായയെ 30 ദിവസത്തിൽ 100% ട്രെയിൻ ചെയ്യാം?- ഭാഗം 2

 കഴിഞ്ഞ ഭാഗത്തിൽ Reverse Response training നെ പറ്റിയും അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയും അതിന്റെ ഓരോ സ്റ്റേജ്കളെ പറ്റിയുമൊക്കെ പറഞ്ഞിരുന്നല്ലോ. അതിലേറ്റവും പ്രധാനപ്പെട്ട ഒന്നാണ് കളി സമയം.നായകൾക്ക് കളി വളരെ പ്രധാനപ്പെട്ടതാണ്. അവരുടെ ഊർജ്ജം പുറന്തള്ളാനുള്ള ഒരു മാർഗ്ഗമാണ് അവർക്കു കളി. അതുകൊണ്ട് തന്നെ ഈ സമയങ്ങളിൽ അവർ വളരെ ഊർജസ്സ്വലരായിരിക്കും. അതിന്റെ ഭാഗമായി അവർ ഓടാനും നമ്മുടെ ദേഹത്തു ചാടി കയറാനും കടിക്കുവാനുമൊക്കെ തുടങ്ങും. ഈ പെരുമാറ്റ രീതികൾ മാറ്റിയെടുക്കേണ്ടത് നായയുടെ ആരോഗ്യകരമായ സ്വഭാവ രൂപീകരണത്തിന് അനിവാര്യമാണ്.ഏതു കളിയിലും ചില നിയമങ്ങൾ പാലിക്കപ്പെടേണ്ടതുണ്ടല്ലോ. അതു ഇവർക്കും ബാധകമാണ്. അതു അവർ മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്

How to play with your dog

How to play with your dog

ആദ്യമായി അവരെ നിരീക്ഷിക്കുകയാണ് വേണ്ടത്.എങ്ങിനെയാണ്അവരുടെ കളികൾ,കളിക്കിടയിൽ നമുക്ക്  ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ അവരുടെ സ്വഭാവങ്ങൾ ഏതാണ്. പ്രോത്സാഹിപ്പിക്കേണ്ട സ്വഭാവ രീതികൾ ഏതാണ് ഇതെല്ലാം തന്നെ മനസ്സിലാക്കി വയ്ക്കേണ്ടതുണ്ട്.ചലിക്കുന്ന വസ്തുക്കൾക്ക് പുറകെ ഓടാനും അതു പിടിക്കുവാനും നായ്ക്കുട്ടികൾക്ക് വളരെയിഷ്ട്ടമാണ്. അതുകൊണ്ട് തന്നെയാണ് നമ്മൾ നടക്കുമ്പോൾ നമ്മുടെ കാലിൽ പിടിക്കുന്നതും നമ്മളെ കടിക്കുന്നതുമൊക്കെ. ഒരു ബോൾ ഉരുട്ടികൊടുക്കുന്നതോ അല്ലെങ്കിൽ ഒരു ചരടിന്റെ അറ്റത്തു കുപ്പി കെട്ടി അതു നിലത്തൂടി വലിച്ചിഴക്കുന്നതോ നല്ലതാണ്. അനക്കം കണ്ടു അവർ അതിന്റെ പിന്നാലെ പോകാൻ തുടങ്ങും.ഇതുകൊണ്ട് രണ്ടു ഗുണങ്ങൾ ഉണ്ട് ഒന്ന് പിന്നാലെ ഓടുന്നത് അവർക്കു നല്ല വ്യായാമം നൽകുന്നു രണ്ടു അവരുടെ ശ്രദ്ധ കളിപ്പാട്ടത്തിൽ ആകുന്നതു കൊണ്ടു തന്നെ നമ്മളെ കടിക്കുവാനോ ദേഹത്തു കയറുവാനോ ശ്രമിക്കില്ല.

ഇനി അഥവാ അവർ കാലിൽ കടിയ്ക്കുവാനോ മറ്റോ ശ്രമിക്കുകയാണെങ്കിൽ അപ്പോൾ കളി നിർത്തുക. കടിക്കാതെ ആയാൽ  മാത്രമേ വീണ്ടും കളി തുടങ്ങാൻ പാടുള്ളു. ഇങ്ങനെ കളിയ്ക്കുമ്പോൾ ഇടയ്ക്കു അവർക്കു കളിപ്പാട്ടം പൂർണ്ണമായും വിട്ടു കൊടുക്കുകയും വേണം. അവർ കളിയിൽ ജയിക്കുന്നുണ്ട് എന്ന തോന്നൽ ഉണ്ടാക്കാൻ വേണ്ടിയാണിത്. എങ്കിൽ മാത്രമേ അവർ കളി തുടരുകയുള്ളു.ഒരു ദിവസം രണ്ടു നേരം 30 മിനിറ്റ് വീതമെങ്കിലും നീണ്ട കളി സമയങ്ങൾ ഉണ്ടായിരിക്കണം.കളിയ്ക്കിടയിൽ കാണുന്ന പെരുമാറ്റ പ്രശ്നങ്ങൾ No പറഞ്ഞു തിരുത്തുകയും ചെയ്യണം.

അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്  കളിപ്പാട്ടങ്ങൾ തട്ടിയെടുത്തു അതുമായി ഒറ്റയ്ക്ക് ഒരിടത്തു ചെന്നിരുന്നു കളിക്കാനുള്ള പ്രവണത. ഇങ്ങനെ ചെയ്യുമ്പോൾ അപ്പോൾ തന്നെ നമ്മൾ അവരുടെ കയ്യിൽ നിന്ന് കളിപ്പാട്ടം തിരിച്ചെടുത്തു കളി തുടരണം. അല്ലാത്ത പക്ഷം പിന്നീട് അവർ ഈ കളിപ്പാട്ടങ്ങൾ എടുക്കാൻ സമ്മതിക്കാതെ അഗ്ഗ്രെഷൻ കാണിക്കും (resource guarding ). കളിപ്പാട്ടം തിരിച്ചു എടുത്തതിനു ശേഷം വീണ്ടും അവർക്കു നൽകുകയും വേണം. അതു നമ്മളോടുള്ള വിശ്വാസം വർധിപ്പിക്കുന്നു.

ഈ തരത്തിൽ നമുക്ക് ഇവരെ ചെറുതിലെ മുതൽ തന്നെ നല്ല രീതിയിൽ പല കാര്യങ്ങളും പരിശീലിപ്പിക്കാവുന്നതാണ്.കമാൻഡ്കൾ പഠിപ്പിക്കുന്നത് മാത്രമല്ല പരിശീലനം അതു പരിശീലനത്തിന്റെ ഒരു ഭാഗം മാത്രമാണ്.ഭക്ഷണ സമയത്തും അതുപോലെ വിശ്രമ സമയത്തുമൊക്കെ അവർക്കൊപ്പമിരിക്കാൻ സമയം കണ്ടെത്തുകയും നായ്ക്കുട്ടിയുമായി മാനസികമായ അടുപ്പമുണ്ടാക്കിയെടുക്കുന്നതുമാണ് ഇതിലൊക്കെ ഏറ്റവും പ്രധാന കാര്യം എന്ന് ഒന്നുകൂടി ഓർമിപ്പിക്കുന്നു.

click here:-https://lazemedia.in/reverse-response-training-in-malayalam/

click here for similar article in English:-https://www.thepuppyacademy.com/blog/2020/8/24/complete-puppy-training-schedule-by-age