GUARDING DOG TRAINING - എങ്ങനെ ട്രെയിന്‍ ചെയ്യാം?

GUARDING DOG TRAINING പൂര്‍ണമായും നായുടെ സ്വഭാവവും പാരമ്പര്യവും ആശ്രയിച്ചല്ല ഉള്ളത്. WORKING LINE ബ്രീഡിനെ വാങ്ങിയാല്‍ മാത്രം പൂര്‍ണമായി വീടും പരിസരവും സംരക്ഷിക്കപ്പെടണം എന്നില്ല. ഭൂരിപക്ഷം മലയാളികളും നായയെ വളര്‍ത്തുന്നതിന്‍റെ ഉദ്ദേശം വീട് സംരക്ഷണം തന്നെയാണ്. ചെറുപ്പത്തില്‍ തന്നെ നായക്കുട്ടിയുടെ സ്വഭാവ വൈവിധ്യങ്ങള്‍ തിരിച്ചറിയുകയും പരിശീലനം നല്‍കുകയും ചെയ്‌താല്‍ മാത്രമാണ് ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. അല്പം ക്ഷമ നിങ്ങള്‍ക്കൊപ്പം ഉണ്ടെങ്കില്‍ സ്വന്തമായി നല്‍കാവുന്ന പരിശീലനങ്ങള്‍ കൊണ്ടുതന്നെ വിജയത്തില്‍ എത്താം. പടിപടിയായി ചെയ്യേണ്ട കാര്യങ്ങള്‍ ചുവടെ ഉള്ള വീഡിയോയില്‍ നല്‍കിയിട്ടുണ്ട്. കാണുക

ഡോഗ് കുരക്കുന്നില്ലേ? dog not barking at strangers : start barking : GUARDING DOG TRAINING

GUARDING DOG TRAINING ന്‍റെ അടിസ്ഥാനം കുര തന്നെ ആണ്. നായക്കുട്ടി കുരച്ച് തുടങ്ങുന്നത് 8 മുതല്‍ 12 മാസം വരെ വൈകിയേക്കാം. ഏതെങ്കിലും സാഹചര്യത്തില്‍ കുരയ്ക്കുന്നത് ആരംഭിച്ചാല്‍ BARKING COMMAND പഠിപ്പിക്കാവുന്നത് ആണ്. ട്രെയിനിംഗ് വീഡിയോ ചുവടെ നല്‍കുന്നു.

കുരക്കെടീ 🐶🐶🐶: ” speak command ” Malayalam: dog not barking : വളര്‍ത്തു നായയെ പരിശീലിപ്പിക്കാം

കുരയ്ക്കാന്‍ ഉള്ള കമാന്‍ഡ് പഠിപ്പിച്ചത് കൊണ്ട് മാത്രം അപരിചിതരെ കാണുമ്പോള്‍ നായ കുരയ്ക്കണം എന്നില്ല. അപരിചിതരെ നന്നായി വീക്ഷിക്കുന്ന നായയെ അഭിനന്ദിക്കുകയും അതിനൊപ്പം തന്നെ ആത്മവിശ്വാസം ഉയര്‍ത്തുകയും വേണം. വീഡിയോ കാണുക

👋👋ഡോഗ് കുരക്കുമോ 🤷‍♀️? dog barking at strangers :Building confidence : laze media : Guarding command

വീണുകിട്ടുന്ന അവസരങ്ങളില്‍ നായക്കുട്ടി. അപരിചിതരോട് കുറയ്ക്കുമ്പോള്‍ നല്‍കുന്ന അഭിനന്ദനന്വും ആത്മവിശ്വാസവും അവരുടെ സ്വഭാവരൂപീകരണത്തിന് സഹായിക്കും.

🐕🐕ഡോഗ് കുരയോട് കുര : 3 month puppy barking at strangers : attack training : laze media : Guarding

GUARDING സ്വഭാവം നമ്മുടെ നിയന്ത്രണത്തില്‍ നിര്‍ത്തുക എന്ന ഭാഗവും ട്രെയിനിങ്ങില്‍ ഉള്‍പ്പെടുത്തി മുന്നോട്ട് പോകേണ്ടതാണ്. നിയന്ത്രണാതീതമായി കുരയ്ക്കുന്നത് പലപ്പോഴും നമ്മെ ആലോസരപ്പെടുത്താറുണ്ട്. അപരിചിതരെ കാണുമ്പോഴുള്ള ആശങ്കയും ഭയവും നിര്‍ത്താതെയുള്ള കുരയുടെ ലക്ഷണം ആയേക്കാം. ചെറിയ ചില മാറ്റങ്ങളില്‍ കൂടി അതും ശരിയാക്കാം. വീഡിയോ ചുവടെ ഉണ്ട്

🐕🐕കുര സഹിക്കാന്‍ വയ്യ : puppy barking at strangers : stop barking training : laze media

ഇതിലെല്ലാം ഉപരിയായി നല്‍കേണ്ട ഒന്നാണ് BOUNDARY TRAINING. അതിര്‍ത്തിക്ക് പുറത്തേക്ക് പോകതെയിരിക്കാനും അതിര്‍ത്തികള്‍ സംരക്ഷിക്കാനും ബൌണ്ടറി ട്രെയിനിംഗ് അത്യാവശ്യമാണ്.

Dog training : ” boundary training ” Malayalam: വളര്‍ത്തു നായയെ പരിശീലിപ്പിക്കാം : ബൗണ്ടറി training

നായ്ക്കുട്ടിയെ സുരക്ഷിതമായി കുളിപ്പിക്കുമ്പോള്‍ https://lazemedia.in/basic-obedience-course-class-2/

Here one interesting article related to DOG TRAINING https://www.akc.org/expert-advice/training/stop-puppy-biting/