Online ആയി DOG LICENSE എടുക്കുന്നത് എങ്ങിനെ? - LAZE MEDIA

Online ആയി Dog License എടുക്കുന്നത് എങ്ങിനെ?

How to apply for online dog license kerala

How to apply for online dog license kerala

എന്തിനാണ് ഒരു നായയ്ക്ക് ലൈസൻസ്? നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഡോഗ് ലൈസൻസ് എന്നു കേൾക്കുമ്പോൾ ആദ്യം വരുന്ന ചോദ്യം ഇതാവും.നമ്മുടെ നാട്ടിൽ രണ്ടു തരം നായ്ക്കൾ മാത്രമാണ് കാണപ്പെടുന്നത്. ഒന്നു വളർത്തു നായ്ക്കൾ മറ്റൊന്ന് തെരുവ് നായ്ക്കൾ. വളർത്തു നായയുടെ പൂർണ്ണ ഉത്തരവാദിത്വം അതിന്റെ ഉടമസ്ഥനായിരിക്കും. തെരുവുനായ്ക്കളുടെ ഉടമസ്ഥാവകാശം സർക്കാരിനും. ലൈസൻസ് ഇല്ലാത്ത പക്ഷം നമുക്ക്  നായ്ക്കളെ നമ്മുടെ വീട്ടിൽ വളർത്താൻ അനുമതി ലഭിക്കുന്നതല്ല. പിഴയും ഈടാക്കുന്നതാണ്. അതുകൊണ്ട് തന്നെ dog ലൈസൻസ് വളരെ പ്രധാനപ്പെട്ടതാണ് .വെറും 15 രൂപ കൊടുത്തു ഇപ്പോൾ നമുക്ക് online ൽ തന്നെ ലൈസൻസ്നു അപേക്ഷിക്കാവുന്നതാണ്.(മുനിസിപ്പാലിറ്റി കോർപ്പറേഷൻ അനുസരിച്ചു തുകയിൽ വ്യത്യാസം ഉണ്ടാകുന്നതാണ് ) അതിന്റെ വിശദ വിവരങ്ങൾ നോക്കാം.

എവിടെയാണ് ലൈസൻസിനായി രജിസ്റ്റർ ചെയ്യുക?

CITIZEN SERVICE PORTAL KERALA

CITIZEN SERVICE PORTAL KERALA

വിശദമായ വിവരങ്ങൾക്ക് വീഡിയോ കാണുക

citizen.lsgkerala. gov.in എന്ന പോർട്ടലിൽ ലൈസൻസ്നായി രജിസ്റ്റർ ചെയ്യുക.

നേരിട്ടുള്ള രജിസ്‌ട്രേഷൻ ഫോം ലഭിക്കുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://lazemedia.in/how-to-apply-for-dog-license-in-kerala/

ആവിശ്യമുള്ള ഡോക്യൂമെന്റസ് എന്തൊക്കെയാണ് ?

  • Dog Vaccination document
  • Dog id – photo (മുനിസിപ്പാലിറ്റി ആണെങ്കിൽ ).
  • Application scanned copy (not necessary.Type ചെയ്തും കൊടുക്കാവുന്നതാണ്).

എങ്ങിനെ പ്രൊഫൈൽ create ചെയ്യണം ?

  • Citizen service portal ൽ കയറിയതിനു ശേഷം Register  ബട്ടനിൽ ക്ലിക്ക് ചെയ്യുക.
  • അപ്പോൾ  പ്രൊഫൈൽ create ചെയ്യാനുള്ള form സ്‌ക്രീനിൽ വരുന്നതാണ്.
  • അതിൽ നമ്മുടെ ആധാർ കാർഡിൽ നൽകിയിരിക്കുന്ന പേരും, ആധാർ നമ്പരും, നമ്മുടെ email അഡ്രസ്സും, മൊബൈൽ നമ്പരും കൃത്യമായി കൊടുക്കുക.അതിനു ശേഷം വരുന്ന 6 അക്ക നമ്പരും കൃത്യമായി type ചെയ്തു നൽകുക.അതിനു ശേഷം create my account എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.അപ്പോൾ നമ്മുടെ പ്രൊഫൈൽ create ആയി എന്ന മെസേജ് സ്‌ക്രീനിൽ തെളിയും.
  • ശേഷം നമ്മൾ കൊടുത്ത മൊബൈൽ നമ്പറിലേക്കു password വരുന്നതാണ്.
  • അടുത്തതായി  ലോഗിൻ ബട്ടൺ ക്ലിക്ക് ചെയ്യുക. Username ആയി നമ്മുടെ mobile number ഓ email id യോ നൽകാം. നമ്മുടെ ഫോണിൽ വന്ന password നൽകുക.ലോഗിൻ ബട്ടൺ ക്ലിക്ക് ചെയ്യുക.
  • ലോഗിൻ ചെയ്യുമ്പോൾ പാസ്സ്‌വേർഡ്‌ മാറ്റാനുള്ള ഓപ്ഷൻ ലഭ്യമാകും . അതിൽ പുതിയൊരു പാസ്സ്‌വേർഡ്‌ കൊടുക്കുക.ശേഷം change password എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • username ഉം പുതിയ പാസ്സ്‌വേർഡും കൊടുത്തു വീണ്ടും ലോഗിൻ ചെയ്യുക.
  • അപ്പോൾ ലഭിക്കുന്ന പേജിൽ നമ്മുടെ  ഫോട്ടോ upload ചെയ്യുക.
  • Permenant address ഉം മറ്റു വിവരങ്ങളും കൊടുത്തതിന് ശേഷം സേവ് ചെയ്യുക.

അടുത്തതായി നമ്മുടെ basic information നൽകുക .അതിനു ശേഷം നമ്മുടെ നിലവിലുള്ള അഡ്രസ്സും (മറ്റൊരിടത്താണ് താമസം എങ്കിൽ )permenant അഡ്രസ്സും നൽകി സേവ് ചെയ്യുക.

  • അടുത്തതായി identity documents details കൊടുക്കുക. ആധാർ കാർഡ് നമ്പർ, Voter’s id അങ്ങിനെ ഓപ്ഷനിൽ ഉള്ള ഏതെങ്കിലും ഒന്നു കൊടുക്കാവുന്നതാണ്.
  • ശേഷം ബാങ്ക് account വിവരങ്ങൾ നൽകുക.
  • അതിനു ശേഷം other details ൽ ആവിശ്യമുള്ള വിവരങ്ങൾ നൽകുക. സേവ് ബട്ടൺ ക്ലിക്ക് ചെയ്യുക.നമ്മുടെ പ്രൊഫൈൽ create ചെയ്യപ്പെട്ടിരിക്കുന്നു.

License apply ചെയ്യുന്നത് എങ്ങിനെ?

  • Profile create ചെയ്തതിനു ശേഷം home ബട്ടൻ ക്ലിക്ക് ചെയ്യുക.
  • Home പേജിൽ നൽകിയിട്ടുള്ള search bar ൽ “Dog” എന്നു type ചെയ്യുമ്പോൾ വരുന്ന ലിസ്റ്റിൽ dogs & pigs license എന്ന heading നു താഴെ ആയി application for license എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
  • subject description  പേജിൽ district ഉം office name ഉം categoryഉം കൊടുക്കുക.Applicant type ‘individual ‘ എന്നും നൽകി കഴിഞ്ഞു save ചെയ്തു next button click ചെയ്യുക.
  • അടുത്തതായി കാണുന്ന applicant details പേജിൽ മുകളിലായി pick from profile എന്ന button click ചെയ്യുമ്പോൾ എല്ലാ details ഉം automatic ആയി enter ആകുന്നതാണ്.ശേഷം save ചെയ്യുക.Next click ചെയ്യുക 
  • Documents പേജിൽ നമ്മുടെ application type ചെയ്തു കൊടുക്കുകയോ. പൂരിപ്പിച്ച application scan ചെയ്തു upload ചെയ്യുകയോ ചെയ്യാം.
  • ശേഷം ward number,method of communication എന്നീ വിവരങ്ങൾ നൽകുക.
  • അടുത്ത പേജിൽ document of vaccination scan ചെയ്തു upload ചെയ്യുക.(1 MB യിൽ താഴെ ആയിരിക്കണം file size.).
  • Preview പേജിൽ കൊടുത്ത details ഒക്കെ verify ചെയ്യുക. എല്ലാം കൃത്യമാണെങ്കിൽ declaration tick ചെയ്തു submit നൽകുക.
  • payment ചെയ്യുക. അതിനു ശേഷം proceed button click ചെയ്യുക.നമ്മുടെ ആപ്ലിക്കേഷൻ വിജയകരമായി submit ആയി എന്ന message ലഭിക്കുന്നതാണ്.

ലൈസൻസ് status approved ആയതിനു ശേഷം പ്രൊഫൈൽ കയറി ലൈസൻസ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

 ഒന്നിൽ കൂടുതൽ നായ്ക്കൾ ഉണ്ടെങ്കിൽ ഓരോ നായയ്ക്കും ഓരോ ലൈസൻസ് application നൽകേണ്ടതാണ്.  നമ്മൾ നമ്മുടെ വളർത്തു നായ്ക്കൾക്ക് ലൈസൻസ് എടുക്കേണ്ടത് നിര്ബന്ധമാണ്.