കുരയ്ക്കാത്ത നായയെ കുരപ്പിച്ചാലോ?(Dog not barking)

കുരയ്ക്കാത്ത നായയെ കുരപ്പിച്ചാലോ (Dog not barking)

Rottweiler പോലെയുള്ള കാവൽ നായ്ക്കളെ എല്ലാവരും വളർത്തുന്നത് വീടു സംരക്ഷിക്കുക എന്ന ഉദ്ദേശത്തോട് കൂടി തന്നെയാണ്. എന്നാൽ അവർ കുരച്ചില്ലെങ്കിലോ?(Dog not barking at strangers) വീട്ടിലെ നായ കുരയ്ക്കുന്നില്ല, ആളുകളെ കാണുമ്പോൾ കളിയ്ക്കാൻ പോകുന്നു എന്നതൊക്കെയാണ് പലർക്കും പ്രശ്നം. എങ്കിൽ പിന്നെ നമുക്ക് അവരെ കുരപ്പിച്ചു കളയാം.

കുരയ്ക്കാൻ തുടങ്ങുന്നതെപ്പോൾ?

വലിയ നായ്ക്കൾ കൂടുതലും പ്രായപൂർത്തി ആയതിനു ശേഷമാണു  കുരയ്ക്കാൻ തുടങ്ങുന്നത്.8 മുതൽ 12 മാസം എങ്കിലും കഴിയാതെ നായകൾ കുരയ്ക്കുന്നില്ല എന്നു പറയുന്നതിൽ കാര്യമില്ല.അതുപോലെ തന്നെ നായ്ക്കളുടെ ഇനം അനുസരിച്ചു ഇതിൽ മാറ്റം വരാം.

എന്തുകൊണ്ട്  കുരയ്ക്കുന്നു?

പലപ്പോഴും നായ്ക്കൾ കുരയ്ക്കുന്നത് അവരുടെ അരക്ഷിതാവസ്ഥ കാരണമാണ്. തങ്ങൾക്കു ഭീഷണിയായി എന്തോ ഉണ്ട് എന്നു അവർ കരുതുമ്പോൾ അതിനെ പ്രതിരോധിക്കാനാണ് അവർ കുരയ്ക്കുന്നത്.

കുരയ്ക്കാത്ത നായയെ എങ്ങിനെ കുരപ്പിക്കാം ?

കുഞ്ഞായിരിക്കുമ്പോൾ തന്നെ അതിനെ നിരീക്ഷിക്കുക.

പ്രകോപിതരാകാൻ സാധ്യതയുണ്ട് എന്നു തോന്നുമ്പോൾ സ്പീക്ക്‌, ചെക്ക് പോലുള്ള കമാൻഡ്കൾ ഉപയോഗിക്കുക.

അതിനു ശേഷം ട്രീറ്റ്‌ കൊടുക്കുക.

 അങ്ങിനെ ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ തുടർച്ചയായി ഈ വാക്കുകൾ ഉപയോഗിക്കുമ്പോൾ അവരുടെ ഉള്ളിൽ അതു പതിഞ്ഞു കൊള്ളും.പിന്നീട് ഈ വാക്കുകൾ പറഞ്ഞാൽ അപ്പോൾ തന്നെ അവർ കുരച്ചുകൊള്ളും.

ഒരു കാര്യം പ്രേത്യേകം ശ്രദ്ധിക്കേണ്ടത് എന്തെന്നാൽ കുരച്ചതിനു ശേഷം നായ നമ്മൾ തിരികെ വിളിക്കുമ്പോൾ വരും എന്നു ഉറപ്പിച്ചതിനു ശേഷം മാത്രമേ അവയെ കുരയ്ക്കാൻ പരിശീലിപ്പിക്കാവു. അതിനാൽ ആദ്യം തന്നെ അവരെ ലീവ് ഇറ്റ് (leave it) കമാൻഡ് നന്നായി പരിശീലിപ്പിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ നായ നമ്മുടെ നിയന്ത്രണത്തിൽ ആയെന്നു വരില്ല.തിരിച്ചു വിളിച്ചാൽ വരുമെങ്കിൽ മാത്രം അവരെ യുദ്ധത്തിന് വിട്ടാൽ മതിയാകും.

Dog not barking

Dog not barking

Read in English https://wagwalking.com/symptom/why-is-my-dog-not-barking

If you find that your dog is not barking, there are a few things to consider. First, think about whether he has ever barked much. Perhaps he was never much of a barker, whether as a result of his personality or breed. Also, think about the last few days and whether your dog was barking more than usual. If he was barking more than he normally does, he may have laryngitis. How serious it is that your dog is not barking will depend on the reason why he is not doing so. Should he be hoarse as a result of over-barking or has a relaxed temperament, his not barking won’t be a health concern. If his lack of barking is due to a health condition, how serious it is will depend upon the health condition, which can be relatively minor or more serious.