നായയുടെ കടി കിട്ടാതെ രക്ഷപെടാൻ(How to prevent dog bite)

നായയുടെ കടി കിട്ടാതെ രക്ഷപെടാൻ ഒരു അടിപൊളി മാർഗ്ഗം( how to prevent dog bite)!!!

നാട്ടിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പ്രധാന ചർച്ചയും ജനങ്ങളുടെ പേടിയും എന്തിനെ പറ്റിയാണെന്ന് എല്ലാവർക്കും അറിയാമല്ലോ. അതേ, തെരുവ് നായകളുടെ കടി തന്നെ(dog bites). ഇതിനോടകം തന്നെ തെരുവ് നായ ആക്രമണത്തിന്റെ ഒരുപാട് വീഡിയോകൾ നാം കണ്ടിട്ടുണ്ടാകും. അത് ശ്രദ്ധിച്ചാൽ മനസ്സിലാകും ഭൂരിഭാഗവും ഒറ്റയ്ക്ക് വന്ന് ആക്രമിക്കുന്ന നായകൾ ആയിരിക്കും. കൂട്ടമായി വന്ന് ആക്രമിക്കുന്നത് ഉണ്ടെങ്കിലും താരതമ്യേന കുറവായിരിക്കും. ഇങ്ങനെ ഒറ്റയ്ക്ക് വന്ന് ആക്രമിക്കുന്ന നായകളിലാണ് പേ വിഷബാധ (RABIES) കൂടുതൽ കാണപ്പെടുന്നത്. ഇങ്ങനെ നായകൾ ആക്രമിക്കാൻ വരുമ്പോൾ കൂടുതൽ ആളുകളും പേടി കൊണ്ട് പെട്ടെന്ന് ചെയ്യുന്നത് ഒന്നില്ലെങ്കിൽ ഓടുകയോ അല്ലെങ്കിൽ താഴെ കിടക്കുന്ന കല്ലോ വടിയോ എടുക്കാൻ ശ്രമിക്കുകയോ ആണ്. പക്ഷേ ഇത്തരം പ്രവർത്തികൾ നായയെ കൂടുതൽ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്. കുനിഞ്ഞ് എന്തെങ്കിലും എടുക്കാൻ ശ്രമിക്കുന്ന സമയത്ത് നായയ്ക്ക് നമ്മളെ ആക്രമിക്കാൻ എളുപ്പം കൂടുകയാണ്. പിന്നെ എങ്ങനെ നമ്മുക്ക് പ്രതിരോധിക്കാം? നായയുടെ കടി കിട്ടാതെ എങ്ങനെ രക്ഷപ്പെടാം(how to prevent dog bite) ?

ഭൂമിയിലെ മറ്റു ജീവികളിൽ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്ന പ്രധാന കാര്യങ്ങളിൽ ഒന്ന് സന്ദർഭോചിതമായി പ്രവർത്തിക്കാനുള്ള കഴിവാണ്. ഒപ്പം ചുറ്റുപാടും നിരീക്ഷിക്കുക കൂടി ചെയ്‌താൽ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷ നേടാൻ കഴിയും. എന്നാൽ ഇത് മാത്രം പോരാ, ഇതോടൊപ്പം കയ്യിൽ കരുതേണ്ട മറ്റൊന്നാണ് “കുട”. അതൊരൽപം വലുപ്പവും ബലവുമുള്ള കുട ആയിരിക്കണം. ഇത് കേൾക്കുമ്പോൾ എല്ലാവരും ചിന്തിക്കുന്നത് എപ്പോളും കുടയും കൊണ്ട് എല്ലാവർക്കും നടക്കാനാവുമോ എന്നായിരിക്കും. എങ്കിൽ ചില സാഹചര്യങ്ങളിൽ വേണ്ടി വരും എന്നാണ് ഉത്തരം. കാരണം, നായയുടെ ആക്രമണത്തിൽ നിന്ന് നമ്മളെ രക്ഷിക്കേണ്ടത് മാറ്റാരുടെയും കടമയല്ല അത് നമ്മുടെ തന്നെയാണ്. അതിനായി കുറച്ച് നാളത്തേക്ക് എങ്കിലും കയ്യിലൊരു കുട നമുക്ക് കരുതാം. ഇനി കുട ഉപയോഗിച്ച് എങ്ങനെ പ്രതിരോധിക്കാമെന്ന് പറയാം.

നായ നമുക്ക് നേരെ വരുകയോ ആക്രമിക്കാൻ മുതിരുകയോ ആണെന്ന് തോന്നി തുടങ്ങിയാൽ കുട നിവർത്തി ഒരു രക്ഷാവലയം പോലെ നായയുടെ നേരെ വെക്കുക. നായയുടെ ആക്രമണം ഒരിക്കലും മുന്നിൽ നിന്ന് മാത്രം ആയിരിക്കില്ല. സൈഡിൽ നിന്നോ പുറകിൽ നിന്നോ അപ്രതീക്ഷിതമായി വന്നായിരിക്കും ആക്രമണം. അതുകൊണ്ടാണ് ആദ്യമേ ചുറ്റിലുമുള്ള നിരീക്ഷണം അത്യാവശ്യം ആണെന്ന് പറഞ്ഞത്. അങ്ങനെ നായ അടുത്തേക്ക് വന്നാൽ കൈ പരമാവധി നിവർത്തി കുട നായയ്ക്ക് നേരെ നീട്ടി ബലത്തിൽ പിടിക്കണം. ഇങ്ങനെ കുട നീട്ടി പിടിക്കുമ്പോൾ ഉയർത്തി പിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പരമാവധി താഴ്ത്തി നായയുടെ മുഖത്തിന്‌ നേരെ പിടിക്കുക. നായയ്ക്ക് കുടയുടെ അടിയിലൂടെ വരാനുള്ള വിടവ് ഒരിക്കലും കൊടുക്കരുത്. ഇങ്ങനെ ചെയ്യുമ്പോൾ അക്രമാസക്തനായി വരുന്ന നായ കുടയിൽ കടിക്കുകയോ മറ്റും ചെയ്തേക്കാം. പക്ഷെ ആ നേരം നായയെ നമ്മൾ അങ്ങോട്ട്‌ കുട വെച്ച് ആക്രമിക്കാതെ പ്രതിരോധം മാത്രം ചെയ്യുക. നായയുടെ ചലനത്തിന് അനുസരിച്ച് കുട ചുറ്റിലും നീക്കി കൊണ്ട് നമുക്ക് സുരക്ഷിതമായ ഏതെങ്കിലും സ്ഥലത്തേക്ക് നീങ്ങാം. നായയുടെ കടിയിൽ നിന്ന് രക്ഷപ്പെടാം. 

how to prevent dog bite

how to prevent dog bite

പ്രതിരോധിക്കുക അക്രമിക്കരുത്

കുട നായയുടെ ശ്രദ്ധ മാറ്റാനുള്ള പ്രതിരോധം മാത്രമാണെന്ന് ഓർക്കുക! ഒരിക്കലും നായയെ കുട വെച്ച് അടിക്കാനോ കുത്താനോ നിൽക്കരുത്. ആ സമയം നമ്മുടെ കയ്യുടെ ബലം നഷ്ടപ്പെട്ട് കുട തെന്നി മാറാൻ സാധ്യത കൂടുതലാണ് ഒപ്പം നായ നമ്മളെ ആക്രമിക്കാനും. പിന്നെ, നമ്മുടെ കയ്യിലുള്ള കുട സ്വയം പ്രതിരോധത്തിന് മാത്രമുള്ളതല്ല. മറ്റുള്ളവരെ രക്ഷിക്കാനും കൂടിയുള്ളതാണെന്ന് ഓർക്കുക. ആ സമയത്തും ഇതേ മാർഗ്ഗം തന്നെ ഉപയോഗിക്കുക. ജാഗ്രതരായിരിക്കുക!!