PUPPY TOILET TRAINING - പറയുമ്പോള്‍ മൂത്രമൊഴിക്കാന്‍

PUPPY TOILET TRAINING അഥവാ നായ്ക്കുട്ടിയുടെ ടോയ്‌ലറ്റ് ട്രെയിനിംഗ് വളരെയധികം ക്ഷമ ഉണ്ടായിരിക്കേണ്ട ഒന്നാണ്. ഏകദേശം 6 മുതല്‍ 8 മാസം വരെ തുടര്‍ച്ചയായി പരിശീലനം നല്‍കേണ്ട സാഹചര്യം വരെ ഇതില്‍ ഉണ്ടാകാറുണ്ട്. ഇതുമായി ബന്ധപ്പെട്ടു മനസ്സിലാക്കേണ്ട വസ്തുതകള്‍

  1. നായക്കുട്ടിക്ക് എത്ര മാസം പ്രായമുണ്ടോ അത്രയും മണിക്കൂര്‍ കൂടുമ്പോള്‍ മൂത്രം ഒഴിപ്പിക്കേണ്ടതാണ്. ഉദാഹരണമായി 2 മാസം പ്രായമുള്ള ഒരു നായക്കുട്ടിക്ക് 2-3 മണിക്കൂര്‍ ഇടവേളകളില്‍ മൂത്രം ഒഴിക്കേണ്ടതായിട്ടുണ്ട്.
  2. 3 മാസത്തിനു ശേഷമാണ് മൂത്രാശയത്തിലെ പേശികള്‍ക്ക് ദൃഡത വന്നു തുടങ്ങുന്നത്. എന്ന് കരുതി പരിശീലനം അതിനു മുന്‍പ് തന്നെ തുടങ്ങണം
  3. അടിച്ചോ ഉപദ്രവിച്ചോ പരിശീലിപ്പിക്കുന്നത് കൊണ്ട് ഗുണം ഉണ്ടാകില്ല
  4. യാദൃശ്ചികമായി മൂത്രം ഒഴിക്കുന സന്ദര്‍ഭങ്ങളില്‍ ദുര്‍ഗന്ധം ഒഴിവാക്കാന്‍ ENZYME REMOVER SPRAY ഉപയോഗിക്കാം. അല്ലെങ്കില്‍ അതെ സ്ഥലത്ത് തന്നെ വീണ്ടും ആവര്‍ത്തിക്കാന്‍ സാധ്യത കൂടുതലാണ്.

വീട്ടിലെത്തി ആദ്യദിനങ്ങളില്‍ തന്നെ പരിശീലനം തുടങ്ങുക. കൂടുതല്‍ വിവരങ്ങള്‍ വീഡിയോയില്‍ ഉണ്ട്

Toilet training : Character Formation : German shepherd puppy

പരിശീലനം തുടങ്ങി ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ ഉണ്ടായ മാറ്റം കൂടി കാണുക

Toilet training (2) :Improvements: German shepherd puppy : LAZE MEDIA : Dog training malayalam: AFTER 1 WEEK

TOILET TRAP : ഒരു പ്രത്യേക സ്ഥലത്ത് തന്നെ നായക്കുട്ടിയെ മൂത്രം ഒഴിപ്പിക്കാന്‍ കഴിയും. അതിനുള്ള പാഡുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. അതിന്‍റെ തന്നെ ആവശ്യം പലപ്പോഴും ഉണ്ടാകാറില്ല. വീഡിയോ കണ്ടുനോക്കുക

dog training : ” toilet training” Malayalam: toilet trap : വളര്‍ത്തു നായയെ പരിശീലിപ്പിക്കാം

മഴക്കാലത്ത് എല്ലാവരും ബുദ്ധിമുട്ടുകള്‍ അനുഭവിക്കാറുണ്ട്. പ്രത്യേകമായ പരിചരണം പരിശീലനത്തില്‍ ഉപരിയായി ഈ ഘട്ടത്തില്‍ ആവശ്യമാണ്

മഴക്കാലം വന്നു 😩😩 : ” toilet training” Malayalam: urine cleaning : വളര്‍ത്തു നായയെ പരിശീലിപ്പിക്കാം

പറയുമ്പോള്‍ മൂത്രം ഒഴിക്കാന്‍ കമാന്‍ഡും ഉപയോഗിക്കാവുന്നതാണ്. സമയം ലഭിക്കാനും പരിശീലനം വിജയം ആക്കുവാനും. വീഡിയോ ചുവടെ ഉണ്ട്. കാണുക

🐕🐶മൂത്രം ഒഴിക്കാന്‍ കമാന്‍ഡ് : ” toilet command” Malayalam: potty training : Laze media

നായ്ക്കുട്ടിയെ സുരക്ഷിതമായി കുളിപ്പിക്കുമ്പോള്‍ https://lazemedia.in/basic-obedience-course-class-2/

Here one interesting article related to DOG TRAINING https://www.akc.org/expert-advice/training/stop-puppy-biting/