Resource guarding

ബെഡ്ഷീറ്റ് കള്ളൻ മാക്സ്! 😈💥( Resource guarding )

ഒട്ടുമിക്ക നായകളിലും കാണുന്നതും മാറ്റിയെടുക്കേണ്ടതുമായ ശീലമാണ് റിസോർസ് ഗാർഡിങ്ങ് Resource guarding. റിസോർസ് ഗാർഡിങ്ങ് എന്താണെന്നാൽ, നായ ഭക്ഷണം അല്ലാത്ത ഏതെങ്കിലും വസ്തുക്കൾ, ഉദാഹരണത്തിന് വഴിയിൽ നിന്ന് കിട്ടുന്ന എന്തെങ്കിലും അല്ലെങ്കിൽ കളിപ്പാട്ടങ്ങൾ, ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ എന്നിവ ഭദ്രമായി സൂക്ഷിച്ച് വെക്കാൻ ശ്രമിക്കുന്നതാണ്. അത് മാത്രമല്ല ആരെങ്കിലും അതെടുക്കാൻ ശ്രമിച്ചാൽ അത് തടയാനായി അവരെ ആക്രമിക്കാനും തുടങ്ങും. 😵‍ ഇത്തരമൊരു ശീലവുമായാണ് മാക്സ് എന്ന ബീഗിൾ നമ്മുടെ അടുത്ത് എത്തിയത്. പുള്ളിക്കാരൻ ഏത് സമയവും ബെഡ്ഷീറ്റ് പോലുള്ള തുണികൾ കടിച്ച് പിടിച്ച് ഇരിക്കും. 🤪 ആരെങ്കിലും എടുക്കാൻ ചെന്നാൽ ഉഗ്രൻ കടിയും സൗജന്യമായി ലഭ്യമാണ്. 😬 എന്നാൽ ഏതൊരു ദുഃശീലങ്ങളെയും പോലെ മാറ്റിയെടുക്കാൻ കഴിയുന്ന ഒന്നാണ്. കൃത്യമായ പരിശീലനം കൊടുത്ത് എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം.

Resource guarding

ഇത്രയും നാള് നായയുടെ ഉടമസ്ഥൻ ചെയ്തിരുന്നത് നായ ഏതെങ്കിലും വസ്തു കടിച്ച് പിടിച്ചിരിക്കുന്ന സമയത്ത് അതിൽ നിന്ന് പിടി വിടാനായി ട്രീറ്റ്സ് പോലുള്ള എന്തെങ്കിലും ഭക്ഷണ വസ്തുക്കൾ കൊടുക്കുകയാണ്. എന്നാൽ ഈ പ്രവർത്തി നായ വീണ്ടും വീണ്ടും ചെയ്യാനുള്ള പ്രവണത കൂട്ടുകയാണ് ചെയ്യുന്നത്. കാരണം നായയ്ക്ക് തുണിയോ ബെഡ്ഷീറ്റോ കടിച്ച് പിടിക്കുന്ന സമയത്ത് നല്ല നല്ല വസ്തുക്കൾ കഴിക്കാനും കളിക്കാനും കിട്ടുന്നുണ്ട്. നായ ഹാപ്പി. 😁 ഈ തവണ നായ ഒരു തുണിയും കടിച്ച് പിടിച്ച് ഇരിപ്പാണ്. ഡ്രോപ്പ് കമാൻഡ് നായ മുൻപ് പഠിച്ചിട്ടുള്ളതിനാൽ അത് പറഞ്ഞു കൊണ്ട് നായയുടെ കയ്യിൽ നിന്ന് തുണി വാങ്ങാനാണ് ആദ്യം ശ്രമിച്ചത്. കുറേ തവണയും കമാൻഡ് കൊടുത്തെങ്കിലും നായ അതൊന്നും മൈൻഡ് ചെയ്യാതെ തുണി കടിച്ച് പിടിച്ച് തന്നെയിരുന്നു. 😕 ഇതിൽ നിന്ന് മനസ്സിലായ ഒരു കാര്യം, നായയ്ക്ക് മേൽ ഉടമസ്ഥന് അഥവാ കമാൻഡ് കൊടുക്കുന്ന ആൾക്ക് കോൺഫിഡൻസ് ഇല്ലാ എന്നാണ്. 😌 അത് കൊണ്ട് തന്നെ ഇനി എത്ര തവണ ആ വസ്തു വാങ്ങാൻ ശ്രമിച്ചാലും നായ തരാൻ പോകുന്നില്ല. അതുകൊണ്ട് നായയ്ക്ക് മേൽ ഉടമസ്ഥന് അധികാരം ഉണ്ടാക്കിയെടുക്കാൻ ആദ്യം ശ്രമിക്കേണ്ടി വന്നു. 🙂

ഇനി ചെയ്യാൻ പോകുന്നത് കൃത്യമായ ഒരു ട്രെയിനിങ് രീതിയല്ല, എന്നിരുന്നാലും നായയെ നേരെയാക്കാൻ അത് പയറ്റി നോക്കാൻ ഒരുങ്ങി. 😉 നായയ്ക്ക് ഉടമസ്ഥനോട് ചെറിയ പേടി വരുത്തണം. അതിനായി വലിയ ശബ്ദം എന്തെങ്കിലും ഉണ്ടാക്കി പേടിപ്പിച്ചു കൊണ്ട് തുണിയിൽ നിന്ന് പിടി വിടീപ്പിക്കുവാൻ ശ്രമിക്കുകയാണ്. കൈകൊട്ടിയോ പാത്രം നിലത്തടിച്ചോ ശബ്ദമുണ്ടാക്കുകയാണ് മാർഗ്ഗങ്ങൾ. ഇവിടെ പാത്രം നിലത്തടിച്ച് ശബ്ദമുണ്ടാക്കാൻ തീരുമാനമായി. 😇 അതേസമയം തന്നെ ഡ്രോപ്പ് കമാൻഡ് പറഞ്ഞാൽ അതും നായ പഠിക്കും. ഇങ്ങനെ നിരന്തരം ചെയ്‌താൽ നായയ്ക്ക് അത് ശീലമായി മാറും. നമ്മുടെ നിർദ്ദേശം പോലെ ഉടമസ്ഥൻ ചെയ്തു തുടങ്ങി. 😃 ആദ്യമൊന്നും നായ ശ്രദ്ധിക്കാതെ നടന്നെങ്കിലും ഒരു തവണ നായ തുണിയിൽ നിന്ന് പിടിത്തം വിട്ടു. പക്ഷേ, ആ തുണി നമ്മൾ എടുത്ത് മാറ്റില്ല. തിരിച്ച് നായയ്ക്ക് തന്നെ കൊടുക്കും. 😁 എന്തിനാണെന്നല്ലേ ചോദ്യം? തന്റെ കയ്യിൽ നിന്ന് ഉടമസ്ഥൻ ആ വസ്തു വാങ്ങിച്ചെടുക്കും എന്ന പേടി കൊണ്ടാണ് നായ അത് ഇത്രയും നാൾ തരാതെ സൂക്ഷിച്ചിരുന്നത്. പകരം, നമ്മൾ ആ വസ്തു വീണ്ടും നായയ്ക്ക് കൊടുക്കുമ്പോൾ അവയ്ക്ക് നമ്മളിൽ വിശ്വാസം വരുകയും, കമാൻഡ് കൊടുക്കുന്നത് അനുസരിക്കുകയും ചെയ്യും. 🥰 ഇവിടെയും അത് വർക്ക്ഔട്ടായി. വസ്തു എടുക്കാനുള്ള മാർഗ്ഗമായി പാത്രം ഇപ്പോൾ ഉണ്ടെങ്കിലും അതിന്റെ ഉപയോഗം പതിയെ പതിയെ കുറച്ചു കൊണ്ടുവരാൻ ആകും. 🥰 മാക്സ് പതിയെ കമാൻഡ് അനുസരിക്കാനും ബെഡ്ഷീറ്റ് തിരികെ നൽകാനും തുടങ്ങി. ബെഡ്ഷീറ്റ് കള്ളൻ അങ്ങനെ അനുസരണയുള്ള കുട്ടിയായി മാറി. ❤️

click here:- https://lazemedia.in/introducing-new-words-to-your-puppy-in-malayalam/

click here for similar article in English:-https://www.preventivevet.com/dogs/resource-guarding-in-dogs