'Show Quality Dogs

‘Show Quality dogs’ ശരിക്കും ക്വാളിറ്റി ഉള്ളവരാണോ?

ആദ്യമായി ഒരു നായയെ വളർത്തണം എന്ന് ആഗ്രഹിക്കുകയും എങ്കിൽ പിന്നെ എല്ലാ ഗുണ ഗണങ്ങളും തികഞ്ഞ ഒരു നായ ആയിക്കോട്ടേ എന്ന് കരുതുകയും ചെയ്യുന്നത് സ്വഭാവികമാണ്  നായയെ അങ്ങനെ വാങ്ങാനായി ഒരു ബ്രീഡർനെ സമീപിക്കുകയും അവരോടു നമ്മുടെ ‘ perfect ‘ നായയെ പറ്റി പറയുകയും ചെയ്യുമ്പോൾ അവർ നമ്മളോട് ചോദിക്കാൻ സാധ്യതയുള്ള ഒരു ചോദ്യമാണ് show quality dogs വേണോ അതോ pet quality dog  വേണോ എന്നുള്ളത്. അതെന്താ അപ്പൊ എല്ലാ നായകളെയും ഷോയ്ക്കു കൊള്ളില്ലേ? എന്നാകും അപ്പൊൾ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്ന ചോദ്യം.സംഗതി സത്യം തന്നെ. എല്ലാ നായ്കളും ‘ ഡോഗ് ഷോ’ ക്കു പറ്റിയവരല്ല.

എന്താണ് Show Quality നായകൾ?

ഡോഗ് ഷോ കളിലും മറ്റു മത്സരങ്ങളിലും പങ്കെടുപ്പിക്കാനും വിജയികളാകുവാനും തക്ക രീതിയിൽ മാർക്കറ്റ് ഡിമാൻഡിന് അനുസൃതമായി  അവയുടെ സ്വഭാവികമായ ഘടനയിൽ നിന്നും അല്പം വ്യത്യസ്തമായി,ചില മാനദണ്ഡങ്ങൾ അനുസരിച്ചു പ്രേത്യേകം തിരഞ്ഞെടുത്തു ബ്രീഡ് ചെയ്ത് എടുക്കുന്ന ആണ്  ഷോ ക്വാളിറ്റി നായകൾ.എന്നാൽ ഇങ്ങനെ ഡിമാൻഡ് കൂടുവാൻ വേണ്ടി ചെയ്യുന്ന ഇത്തരം മാറ്റങ്ങൾക്ക് പകരമായി ഈ നായകൾക്ക്  കൊടുക്കേണ്ടി  വരുന്നത് ആരോഗ്യകരമായ ഒരു ജീവിതമാണ്.ആരോഗ്യകരമായ അതായത് ഈ നായകൾ പലപ്പോഴും വെറും ഷോയ്ക്കു മാത്രമാകുന്നു.ഉദാഹരണമായി ജർമൻ ഷെപ്പേർഡ് (German Shepherd ) ഇനത്തിൽപ്പെട്ട ‘Show Quality ‘ നായയുടെയും സാധരണ വർക്ക് ലൈൻ (work line ) നായയുടെയും പ്രേത്യേകതകൾ നോക്കാം.

 

show quality dogs

 

 

 

ഷോ ക്വാളിറ്റി  അഥവാ Show Line വിഭാഗത്തിൽപ്പെട്ട ജർമൻ ഷെപ്പേർഡ് നായകൾക്ക് സാധാരണ Workline നായകളെക്കാൾ കാഴ്ചയ്ക്ക് എടുപ്പ് തോന്നുന്നവരാണ് .നീളമുള്ള രോമങ്ങൾ ആയിരിക്കും.കൂടുതൽ കടുപ്പമേറിയ നിറമായിരിക്കും ഇവയ്ക്കു. ഇവർ പൊതുവെ സാധാരണ ജർമൻ ഷെപ്പേർഡ് നായ്ക്കളുടെ അത്ര ഊർജസ്വലരല്ല.ഇവരുടെ പിൻഭാഗം താഴ്ന്നതും അൽപ്പം വളഞ്ഞതും വലുപ്പമേറിയതുമായിരിക്കും. അസ്ഥികൾ പൊതുവെ ബലം കുറവുള്ളതുമായിരിക്കും അതുകൊണ്ടു തന്നെ ഡിസ്പ്ലേസിയ (Hip and elbow dysplasia), ആർത്തറൈറ്റിസ് (Arthiritis ) എന്നീ രോഗങ്ങൾ ഇവയെ വേഗം തന്നെ ബാധിക്കുന്നു.മാർക്കറ്റിൽ 1500 മുതൽ 2000 ഡോളർ വരെയാണ് ഇവരുടെ വില.ഇതുപോലെ തന്നെ പല മുന്തിയ ഇനത്തിലുള്ള നായ്കളുടെയും show quality ബ്രീഡുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.Rottweiler, pug, beagle എന്നിവ ചില ഉദാഹരങ്ങളാണ്.ഇവയ്ക്കെല്ലാം തന്നെ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് താനും. മൂക്ക് കൂടുതൽ പതിഞ്ഞ pug നാണ് ഡിമാൻഡ് ഏറെ എന്നാൽ ഇത്തരത്തിലുള്ളവയ്ക്കു ശ്വാസകോശ സംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

കാഴ്ചയ്ക്ക് ഭംഗിയെറിയ നായ്കളായത് കൊണ്ടു തന്നെ  ഷോ ക്വാളിറ്റി നായകൾക്ക് ആണ് ആവശ്യക്കാർ ഏറെ.ഇവയെ വാങ്ങുന്ന മിക്കവരും dog show കളിൽ പങ്കെടുപ്പിക്കാൻ വേണ്ടിയല്ല ഇവരെ വാങ്ങാറ്. മറിച്ചു ഇവരുടെ ആകർഷണീയത കൊണ്ടാണ്.Dog show കളിൽ വിജയികളായ നായകളുടെ രൂപത്തോട് സാമ്യമുള്ള നായകളെയാണ് പലർക്കും ആവിശ്യം. അതാണ്‌ ഏറ്റവും മികച്ച നായകൾ എന്ന മിഥ്യബോധം പല ബ്രീഡർമാരും തങ്ങളുടെ ലാഭത്തിനായി ഉപഭോക്താക്കളിൽ അടിച്ചേൽപ്പിക്കുന്നുണ്ട്‌ പക്ഷെ മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പറയുംപോലെ കാഴ്ചയിൽ മുൻപിലാണെങ്കിലും ഇവർ ആരോഗ്യപരമായി വളരെ പിറകിലാണ്.ഈ ന്യൂനത മനുഷ്യർ തന്റെ വിനോദങ്ങൾക്കും സ്വാർത്ഥ താല്പര്യങ്ങൾക്കും വേണ്ടി അവരിൽ അടിച്ചേൽപ്പിക്കുന്നു എന്നുള്ളത് വളരെ സങ്കടമുളവാക്കുന്നതാണ്.അതുകൊണ്ട് തന്നെ ഒരു നായയെ തിരഞ്ഞെടുക്കുമ്പോൾ അവയുടെ ആകർഷണീയതയേക്കാൾ ആരോഗ്യപരമായ കാര്യങ്ങൾക്കു മുൻ‌തൂക്കം നൽകി തിരഞ്ഞെടുക്കുന്നതാകും അവരുടെയും അവരെ സ്നേഹിക്കുന്ന നമ്മുടെയും സന്തോഷകരമായ ജീവിതത്തിനു അഭികാമ്യം.

click here- https://lazemedia.in/professional-dog-training-tips-in-malayalam/

click here for similar article in English about show quality dogs https://minischnauzersphilippines.com/2021/06/26/show-quality-vs-pet-quality-mini-schnauzers/