vashikaran yantra - പെൺപട്ടിയെ വശീകരിക്കാൻ വശീകരണ യന്ത്രം

നായ്ക്കൾക്കുമുണ്ട് വശീകരണ യന്ത്രം(vashikaran yantra)!!!

ലെ ജോത്സ്യൻ :” ടോം, നക്ഷത്രം ചതയം. ട്യൂണ, നക്ഷത്രം തിരുവാതിര. രണ്ടു പേരും തമ്മിൽ പത്തിൽ എട്ടു പൊരുത്തമുണ്ട്.അത്രയും ശുഭം.എന്നാൽ ട്യൂണയ്ക്കു പര പുരുഷ (അഥവാ പരപട്ടി) ബന്ധമുള്ളതു കൊണ്ടാണ് ഇവർക്കിടയിൽ പ്രശ്നങ്ങൾ. അതിനു പരിഹാരമായി ……….വശീകരണ യന്ത്രം(vashikaran yantra) ”

ഇതു വായിക്കുമ്പോൾ നിങ്ങൾക്ക് തോന്നും ഏതോ ആണും പെണ്ണും തമ്മിലുള്ള കല്യാണത്തിന് പൊരുത്തം നോക്കുകയാണെന്നു. സംഗതി അതു തന്നെ. പക്ഷെ മനുഷ്യർ തമ്മിലുള്ള ജാതക പൊരുത്തമല്ല. നായ്ക്കൾ തമ്മിലുള്ളതാണ് എന്നു മാത്രം!. ഒന്നു അമ്പരന്നോ? ജാതക പൊരുത്തം മാത്രമല്ല അവർ തമ്മിലുള്ള ദോഷങ്ങൾ മാറുവാൻ അമ്പലത്തിൽ  വഴിപാടുകളും മറ്റും നടത്തുകയും വേണം . എന്തിനു ഇടഞ്ഞു നിൽക്കുന്ന ഈ നായ് ദമ്പതികളെ തമ്മിൽ സംഗമിപ്പിക്കുവാൻ വശീകരണ യന്ത്രം(vashikaran yantra) വരെ റെഡി! അതും വെറും 8000 രൂപയ്ക്കു!അതു കെട്ടിയാൽ പിന്നെ സംഗതി ശുഭം!യന്ത്രമെന്നാ സുമ്മാവാ?പിന്നെ പെൺ പട്ടി ഗർഭിണി ആയതിനു ശേഷം മാത്രം ദക്ഷിണ മതി എന്നു പറഞ്ഞ  ആ ജോത്സ്യന്റെ നല്ല മനസ്സ് ആരും കാണാതെ പോകരുതേ..

സംഭവം അങ്ങ് നോർത്ത് ഇന്ത്യയിൽ ആകും എന്നു കരുതി കളിയാക്കി ചിരിക്കാൻ വരട്ടെ . ഇതു നമ്മുടെ കേരളത്തിൽ തന്നെയാണ് .അന്ധവിശ്വാസത്തിന്റെ പേരിൽ നര ബലി വരെ നടക്കുന്ന നമ്മുടെ നാട്ടിൽ നായ്ക്കളുടെ ജാതക പൊരുത്തം നോക്കുന്നതിൽ അത്‍ഭുതപ്പെടാൻ എന്താണുള്ളത്?!.

vashikaran yantra

vashikaran yantra

നായ്ക്കൾ തമ്മിൽ ഇടഞ്ഞു നിൽക്കുവാൻ, അതു ആണായാലും പെണ്ണായാലും, പല കാരണങ്ങൾ ഉണ്ടാകും. അതു എന്താണ് എന്നു അവരെ നിരീക്ഷിച്ചു  മനസ്സിലാക്കി പരിഹരിക്കുവന്നതേയുള്ളു . അല്ലാതെ യന്ത്രവും മന്ത്രവും ഒന്നുമല്ല വേണ്ടത്.

രസമെന്തെന്നാൽ പത്രത്തിൽ കണ്ട ഒരു പരസ്യം വഴിയാണ് ഈ ജോത്സ്യനെ ബന്ധപ്പെട്ടത്. ഒരേ സമയം അന്ധവിശ്വാസങ്ങൾക്കെതിരെ വാർത്ത നൽകുകയും അതെ സമയം തന്നെ ജ്യോതിഷത്തിന്റെയും വശീകരണ യന്ത്രത്തിന്റെയും മറ്റും പരസ്യങ്ങൾ നൽകുകയും ചെയ്യുന്ന മാധ്യമങ്ങളുടെ ഈ ഇരട്ടത്താപ്പു സമൂഹത്തിനു തീരെ നല്ലതല്ല.  തട്ടിപ്പുകാരിലേയ്ക്ക് ആളുകളെ എത്തിക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്.മാത്രമല്ല നമ്മളും ഇതു പോലെയുള്ള അബദ്ധങ്ങളിൽ ചെന്ന് ചാടാതെയിരിക്കുവാൻ  വളരെയധികം സൂക്ഷിക്കണം .വളർന്നു വരുന്ന തലമുറയെങ്കിലും ഇത്തരത്തിലുള്ള ചതിക്കുഴികൾ ഏതൊക്കെയാണ് തിരിച്ചറിഞ്ഞു പ്രവർത്തിക്കേണ്ടതുണ്ട്.

 

vashikaran yantra

vashikaran yantra

സമീപകാലത്തെ ചില മന്ത്രവാദ വാർത്തകൾ

തിരുവല്ലയിലെ നരബലി കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഏറെ പുരോഗമനപരമെന്നും സാക്ഷരമെന്നും പേര് കേട്ട കേരളത്തില്‍ നരബലിയും മൃഗബലിയും ആള്‍ത്തൂക്കവും എല്ലാം നിരോധിച്ചതാണ്.

നെയ്യാറ്റിൻകര: വീട്ടമ്മയും മകളും ജീവനൊടുക്കിയ സംഭവത്തിൽ വീട്ടിൽ ആഭിചാരക്രിയകൾക്ക് വന്നിരുന്ന കോട്ടൂർ സ്വദേശിയായ മന്ത്രവാദിയെ പൊലീസ് ഇന്നൊ നാളെയോ കസ്റ്റഡിയിലെടുത്തേക്കും. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായതായാണ് അറിയുന്നത്. മാരായമുട്ടം മലയിക്കട വൈഷ്ണവി ഭവനിൽ ലേഖ(44), മകൾ വൈഷ്ണവി (19) എന്നിവർ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ ക്കുറിപ്പിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രവാദിയെ പിടികൂടാൻ പൊലീസ് ശ്രമിക്കുന്നത്.

ചിറ്റൂര്‍: ആന്ധ്രാപ്രദേശില്‍ അമ്മയും അച്ഛനും ചേര്‍ന്ന് രണ്ട് പെണ്‍മക്കളെ കൊലപ്പെടുത്തി. ചിറ്റൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വ്യായാമം ചെയ്യാന്‍ ഉപയോഗിക്കുന്ന ഡംബലുകള്‍ ഉപയോഗിച്ച് മക്കളായ അലേഖ്യ (27), സായ് ദിവ്യ (22) എന്നിവരെ മാതാപിതാക്കളായ പുരുഷോത്തം നായിഡുവും പദ്മജയും കൊലപ്പെടുത്തുകയായിരുന്നു. മക്കള്‍ പുനര്‍ജനിക്കുമെന്ന മന്ത്രിവാദിയുടെ ഉപദേശത്തെ തുടര്‍ന്നാണ് മക്കളെ കൊലപ്പെടുത്തിയതെന്ന് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടികളുടെ പിതാവ് കോളേജ് പ്രൊഫസറും മാതാവ് സ്‌കൂള്‍ പ്രിന്‍സിപ്പാളുമാണ്.

Read more at: https://malayalam.oneindia.com/news/india/believing-in-rebirth-theory-parents-kill-two-daughters-in-chittoor-andhra-pradesh-276929.html?ref_medium=Desktop&ref_source=OI-ML&ref_campaign=Topic-Article

Read more at: https://malayalam.oneindia.com/news/thiruvananthapuram/neyyattinkara-suicdie-witch-will-be-caught-within-days-225534.html?ref_medium=Desktop&ref_source=OI-ML&ref_campaign=Topic-Article

വീട്ടിലെ ട്രെയ്നർ VS പ്രൊഫഷണൽ Dog Trainer https://lazemedia.in/professional-dog-training-tips-in-malayalam/