Chicken treat for puppies in 5 minutes

പട്ടിക്കുഞ്ഞുങ്ങള്‍ക്ക് ഒരു സ്‌പെഷ്യല്‍ റെസിപ്പി അഞ്ച് മിനിറ്റില്‍ തയ്യാറാക്കാം | CHICKEN TREAT FOR PUPPIES |

പട്ടിക്കുഞ്ഞുങ്ങളെ വളര്‍ത്തുന്നവര്‍ എപ്പോഴും ചിന്തിക്കുന്നതാണ് ഇവര്‍ക്ക് എന്ത് ഭക്ഷണം കൊടുക്കണം, എന്തൊക്കെ കൊടുത്താല്‍ ഇവര്‍ കഴിക്കും, എന്താണ് ആരോഗ്യത്തിന് നല്ലത് എന്നതെല്ലാം. ഒരു നൂറായിരം ചോദ്യങ്ങളുമായാണ് പലരും പട്ടിയെ വളര്‍ത്തുന്നത്. പലരും മാര്‍ക്കറ്റില്‍ ഇന്ന് ലഭ്യമായ മുന്തിയ ഇനം ഭക്ഷണങ്ങള്‍ വാങ്ങി കൊടുക്കുമെങ്കിലും നമ്മുടെ വീട്ടില്‍ തയ്യാറാക്കാവുന്ന ഒരു കിടിലന്‍ ട്രീറ്റ് നിങ്ങള്‍ക്ക് ഇന്ന് ഇവിടെ പരിചയപ്പെടാം. HOME MADE CHICKEN TREAT  FOR PUPPIES ( IN 5MINUTES) ഇതിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്ന് മാത്രമല്ല നിങ്ങളുടെ അരുമകള്‍ക്ക് ഇത് ഇഷ്ടമാവുകയും ചെയ്യും എന്നതാണ്

 

chicken breast for puppies ( in 5 mintues)

chicken breast for puppies ( in 5 mintues)

 

 

 

 

 

 

 

 

 

ആവശ്യമുള്ള വസ്തുക്കള്‍

ചിക്കന്‍ ബ്രെസ്റ്റ് (ബോണ്‍ലെസ്സ് ചിക്കന്‍)

മുട്ട- രണ്ടെണ്ണം

ഇത് രണ്ടും ഉപയോഗിച്ച് വളരെ സിമ്പിളായ ഒരു റെസിപ്പി തയ്യാറാക്കാം.

തയ്യാറാക്കുന്ന വിധം

ചിക്കന്‍ ബ്രെസ്റ്റ് അല്ലെങ്കില്‍ എല്ലില്ലാത്ത ചിക്കന്‍ എടുത്ത് നല്ല തിളപ്പിച്ച വെള്ളത്തില്‍ ഇട്ട് വേവിച്ചെടുക്കുക. ഇത് നല്ലതുപോലെ വെന്ത് കഴിയുമ്പോള്‍ തീ ഓഫ് ചെയ്ത് മാറ്റി വെക്കുക. ശേഷം രണ്ട് മുട്ട എടുത്ത് പൊട്ടിച്ച് നല്ലതുപോലെ അടിച്ചെടുക്കുക. മുട്ടയുടെ അനുപാതം അനുസരിച്ച് വേണം ചിക്കന്‍ എടുക്കാന്‍. ചിക്കന്‍ നല്ലതുപോലെ തണുത്തതിന് ശേഷം ഇത് മുട്ടയുടെ വലിപ്പത്തില്‍ എടുത്ത് വേവിക്കാന്‍ ഉപയോഗിച്ച വെള്ളം അല്‍പം ചേര്‍ത്ത് പേസ്റ്റ് പരുവത്തില്‍ അടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് നമ്മള്‍ അടിച്ച് വെച്ചിരിക്കുന്ന മുട്ട കൂടി ചേര്‍ക്കുക. എല്ലാം നല്ലതുപോലെ മിക്‌സ് ചെയ്ത് മാറ്റി വെക്കുക.

അടുത്തതായി ഒരു ചട്ടി അടുപ്പില്‍ വെച്ച് ചൂടാക്കി അതിലേക്ക് വളരെ കുറച്ച് എണ്ണ ഒഴിക്കുക. പിന്നീട് നമ്മള്‍ തയ്യാറാക്കി വെച്ചിരിക്കുന്ന മിക്‌സ് ചട്ടിയിലേക്ക് ഒഴിക്കുക. ഇത് നല്ലതുപോലെ ഇളക്കിക്കൊടുക്കുക. നല്ലതുപോലെ ഇളക്കി ഇത് ഡ്രൈ ആയതിന് ശേഷം തീ ഓഫ് ചെയ്യുക. നല്ല സ്വാദിഷ്ഠമായ ചിക്കന്‍ ട്രീറ്റ് തയ്യാര്‍. ഇത് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അധികം കഷ്ടപ്പാടില്ലാതെ തന്നെ നമുക്ക് തയ്യാറാക്കാവുന്നതാണ്. അതുകൊണ്ട് ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ

click here :- https://lazemedia.in/hospital-visit-and-progesterone-test-in-malayalam/

click here for similar article in English about dog treats:-https://www.quora.com/Can-I-use-boiled-chicken-breast-as-a-dog-training-treat