Dog aggression reasons

🥵 നായ അഗ്ഗ്രസ്സീവ് ആകുവാനുള്ള 11 കാരണങ്ങൾ  | Dog aggression reasons |

നമ്മൾ ഒരു വീട്ടിലേക്കു കടന്നു ചെല്ലുമ്പോൾ അവിടുത്തെ വളർത്തുനായ വളരെ ദേഷ്യത്തോടെ നിർത്താതെ കുരയ്ക്കുന്നതും കൂടു തകർക്കാൻ വരെ ശ്രമിക്കുന്നതും കണ്ടിട്ടുണ്ടാകും. നമ്മൾ പോകും വരെ അത് കുരക്കും ബഹളവും നിർത്തില്ല. ചില വീടുകളിലെ നായ്ക്കൾ ആവട്ടെ ആര് വന്നാലും ഞാൻ ഇവിടെങ്ങും ഉള്ള ആളല്ലേ എന്ന ഭാവമാണ്. ആരു വന്നാലും പോയാലും കക്ഷി ഇരുന്നിടത്തു നിന്ന് അനങ്ങില്ല.ഇനി നമ്മുടെ വീട്ടിൽ ഒരു നായ ഉണ്ടെങ്കിൽ ഫുഡ്‌ കൊടുത്തു കഴിഞ്ഞാൽ പിന്നെ അത് കഴിച്ചു തീരും വരെ ഒരാൾക്കും അതിന്റെ അടുത്തേക്ക് പോകാൻ സാധിക്കില്ല. കടിച്ചു കീറാൻ നിൽക്കും പോലെയാകും ഈ നായ്ക്കളുടെ ഭാവം . ഇങ്ങനെ പല രീതിയിലുള്ള അഗ്ഗ്രെഷൻ (aggression ) ഉണ്ട്.ചിലർക്ക് അവരുടെ നായ ഒട്ടും ആഗ്ഗ്രെസ്സീവ് അല്ല എന്നാണ് പരാതി ചിലർക്കാകട്ടെ തൊട്ടതിനും പിടിച്ചതിനുമൊക്കെ നായ അഗ്ഗ്രെസ്സീവ് ആകുന്നു എന്നാണ് പരാതി. അതിനു പലരും കണ്ടെത്തുന്ന കാരണമാകട്ടെ ഉടമസ്ഥനു നായയോടുള്ള സമീപനം കൊണ്ടാണ് എന്നുള്ളതാകും. എന്നാൽ ഇതല്ല പലപ്പോഴും വാസ്തവം.അങ്ങിനെയാണെങ്കിൽ എന്താകും ഈ നായകൾ അഗ്ഗ്രെസ്സീവ് ആകാനുള്ള കാരണങ്ങൾ? ആ കാരണങ്ങൾ അറിഞ്ഞാൽ മാത്രമേ നമുക്ക് അതു മാറ്റിയെടുക്കുവാനും ഇനി തീരെ അഗ്ഗ്രെഷൻ ഇല്ലാത്ത നായ ആണെങ്കിൽ അതിനെ കുറച്ചെങ്കിലും അഗ്ഗ്രെസ്സീവ് ആക്കാനും സാധിക്കുള്ളു.(Dog aggression reasons)

Dog aggression reasons

Dog aggression reasons

പൊതുവായി നായകൾ അഗ്ഗ്രെസ്സീവ് ആകാനുള്ള 11 കാരണങ്ങൾ നമുക്ക് നോക്കാം.

1.ടെറിട്ടോറിയൽ അഗ്ഗ്രെഷൻ (Territorial Aggression) : അവരുടെ പരിധിയിലുള്ള സ്ഥലങ്ങളിലേക്ക് പ്രത്യേകിച്ചും വീടുകളിലേക്കോ അവർ സംരക്ഷിക്കുന്ന പരിസരങ്ങളിലേക്കോ നമ്മളോ മറ്റു പുറത്തു നിന്നുള്ള ജീവികളോ കടന്നു ചെല്ലുമ്പോൾ ചില നായ്ക്കൾ അക്രമസക്തരാകുന്നു. ഉദാഹരണം : ജർമ്മൻ ഷെപ്പർഡ്, റോട്വെയ്ലർ ഏന്നീ ഇനങ്ങൾ.എന്നാൽ എല്ലാ നായ്ക്കളിലും ഈ അഗ്ഗ്രേഷൻ ഉണ്ടാകണം എന്നുമില്ല. ഉദാഹരണം : ലാബ്രഡോർ.കാവലിനു വേണ്ടിയാണ് നമ്മൾ നായകളെ വളർത്താൻ ഉദ്ദേശിക്കുന്നത് എങ്കിൽ  Territorial Aggression സ്വഭാവമുള്ള നായ്കളെ തിരഞ്ഞെടുക്കുന്നതാകും നല്ലത്.

2.പ്രൊട്ടക്റ്റീവ് അഗ്ഗ്രെഷൻ (Protective Aggression ) : കൂട്ടത്തിലുള്ളതു എന്നു കരുതുന്ന മറ്റു നായ്കളെയോ വ്യക്തികളെയോ ആക്രമണങ്ങളിൽ നിന്നോ മറ്റും സംരക്ഷിക്കുവാൻ വേണ്ടി പ്രകോപിതരാകുക.

3.പൊസ്സസ്സീവ് അഗ്ഗ്രെഷൻ(Possessive Aggression ): ചില സാധനങ്ങളോടുള്ള ഇഷ്ടം കാരണം അതു എടുക്കാൻ ആരെയും അനുവദിക്കാതെയിരിക്കുക. ഉദാഹരണം : കളിപ്പാട്ടങ്ങൾ

4.ഫിയർ അഗ്ഗ്രെഷൻ (Fear Aggression ): ആളുകളോടും മറ്റുമുള്ള ഭയം കൊണ്ട് ആക്രമിക്കുക

5.ഡിഫെൻസീവ് അഗ്ഗ്രെഷൻ(Defensive Aggression ): പ്രതിരോധിക്കുവാൻ വേണ്ടി അഗ്ഗ്രസ്സീവ് ആകുക. ഫിയർ അഗ്ഗ്രെഷന്റെ മറ്റൊരു വകഭേദമാണിത്.

6.സോഷ്യൽ അഗ്ഗ്രെഷൻ (Social Aggression ):  കൂട്ടത്തിൽ ഉള്ള മറ്റു നായ്ക്കൾ ഇഷ്ടമില്ലാത്ത എന്തെങ്കിലും ചെയ്യുമ്പോൾ അവരോടു ദേഷ്യം പ്രകടിപ്പിക്കുക.

7.പെയിൻ അഗ്ഗ്രെഷൻ (Pain Aggression): വേദന കാരണം ഉണ്ടാകുന്ന പ്രകോപനം.

8.പ്രഡേറ്ററി അഗ്ഗ്രെഷൻ (Predatory Aggression ): ഇരയെ അല്ലെങ്കിൽ ശത്രുക്കളായി കാണുന്ന ജീവികളെ കാണുമ്പോഴുള്ള ദേഷ്യം.ഉദാഹരണം : പൂച്ച, കാക്ക.

9.റീ ഡയറക്ടഡ് അഗ്ഗ്രെഷൻ(Redirected aggression ): ആരെയാണോ ലക്ഷ്യമാക്കി കുരയ്ക്കുന്നതു അവരെ ആക്രമിക്കാതെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന ആളെ കടിയ്ക്കുക.

10.സെക്ഷ്‌വൽ അഗ്ഗ്രെഷൻ(Sexual Aggression ): ഇണ ചേരാനുള്ള സമയമാകുമ്പോൾ ഹോർമോൺ വ്യത്യാനങ്ങൾ കാരണം ഉണ്ടാകുന്നു.

11.ഫ്രസ്ട്രേറ്റഡ് അഗ്ഗ്രെഷൻ (Frustrated Aggression ): ക്ഷമ നശിക്കുമ്പോൾ ദേഷ്യപ്പെടുക.

ഇതെല്ലാമാണ് നായ്ക്കളിൽ സാധാരണയായി കണ്ടു വരാറുള്ള അഗ്ഗ്രെഷൻ. ഇതിൽ ഏതെല്ലാം അഗ്ഗ്രെഷൻ ആണ് നിങ്ങളുടെ നായയ്ക്കു ഉള്ളതെന്ന് മനസ്സിലാക്കി അവ മാറ്റിയെടുക്കുകയോ അല്ലെങ്കിൽ അഗ്ഗ്രസ്സീവ് അല്ലാത്ത നായ്ക്കളിൽ അഗ്ഗ്രസ്സീവ് സ്വഭാവം ഉണ്ടാക്കിയെടുക്കുകയോ ചെയ്യാവുന്നതാണ്.

click here –https://lazemedia.in/dogs-in-drugs-smuggling-news-in-malayalam/

click here for similar article in English-https://www.thesprucepets.com/top-causes-of-aggression-in-dogs-1117877