Reverse Response Training

Reverse Response Training : എങ്ങനെ നിങ്ങളുടെ നായയെ 30 ദിവസത്തിൽ 100% ട്രെയിൻ ചെയ്യാം?- ഭാഗം 1

ഒരു പട്ടിക്കുട്ടിയെ നമുക്കു കിട്ടുന്നത് മിക്കവാറും ആദ്യ 30-35 ദിവസത്തിലായിരിക്കും. ഈ ദിവസം മുതൽ നമുക്ക് അവരെ Reverse Response Training ട്രെയിനിങ്ങിലൂടെ പരിശീലിപ്പിച്ചു എടുക്കാൻ സാധിക്കുന്നതാണ്.അതിനായി ആദ്യത്തെ ആഴ്ച നമ്മൾ ചെയ്യാൻ പോകുന്ന കാര്യങ്ങൾ ഏതൊക്കെ എന്നു നോക്കാം.അതിനു മൂന്നു ഘട്ടങ്ങൾ ഉണ്ട്. നിരീക്ഷിക്കുക ( observe) അതിനു ശേഷം നിരീക്ഷിച്ച കാര്യങ്ങൾ പഠിക്കുക (Analyse) അതിനു ശേഷം മനസ്സിലാക്കിയ കാര്യങ്ങൾക്കു അനുസരിച്ചു പ്രതികരിക്കുക (respond).നമ്മൾ നായയെ നിരീക്ഷിച്ചു അവരുമായി ഒരു ബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ആദ്യത്തെ ഒരാഴ്ച ചെയ്യേണ്ടത്. അവരുടെ ഭക്ഷണ സമയം,കളി സമയം,ടോയ്ലറ്റ് ചെയ്യുന്ന നേരം അതുപോലെ വിശ്രമ സമയം ഇവയൊക്കെയാണ് നായയെ കൂടുതൽ നിരീക്ഷിക്കാൻ പറ്റിയ സമയങ്ങൾ.ആദ്യമായി, ഭക്ഷണം കഴിക്കുന്ന സമയത്തു അവരുടെ പെരുമാറ്റങ്ങൾ നിരീക്ഷിക്കുക.ഭക്ഷണം കഴിക്കുന്ന രീതി, ആ സമയത്ത് എങ്ങിനെയാണ് അവരുടെ ശരീര ഭാഷ മുതലായ കാര്യങ്ങൾ നിരീക്ഷിക്കുക. എന്നിട്ട് നമുക്ക് ഇഷ്ടമാകുന്നതും അല്ലാത്തതുമായ കാര്യങ്ങൾ ഓർത്തു വയ്ക്കുക.

Reverse Response Training

Reverse Response Training

ആദ്യ ഘട്ടമായി മണത്തിലൂടെ അവരുമായി ഒരു ബന്ധം ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ്. അതിനായി അവരുടെ സമീപത്തു തന്നെയിരുന്നു ഭക്ഷണം നൽകുക. കയ്യിൽ എടുത്തു നൽകുന്നതാണ് കൂടുതൽ നല്ലത്.

അടുത്തതായി ശബ്ദത്തിലൂടെ അവരുമായി അടുക്കുക. ഭക്ഷണം കൊടുക്കുവാനായി ശബ്ദമുണ്ടാക്കി വിളിക്കുന്നതിലൂടെയാണ് ഇതു ചെയ്യുന്നത്. അങ്ങിനെ വിളിക്കുമ്പോൾ ഭക്ഷണം നൽകാനാണ് വിളിക്കുന്നത് എന്നു പതിയെ അവർക്കു മനസ്സിലാകും. അങ്ങിനെ ഈ ശബ്ദം കേൾക്കുമ്പോൾ എല്ലാം തന്നെ അവർ നമുക്ക് അടുത്തേക്ക് ഓടിയെത്തും.അതിനു ശേഷം പതിയെ ഭക്ഷണം കൊടുക്കുമ്പോൾ അവരുമായി കണ്ണിൽ നോക്കി സംസാരിക്കുവാനും ശബ്ദമുണ്ടാക്കുവാനും മറ്റുമായി തുടങ്ങുക. അങ്ങിനെ നമ്മൾ അവരുടെ ആരോ ആണെന്നുള്ള വിശ്വാസം അവരിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്.ഇനി ആ സമയത്തുള്ള പെരുമാറ്റ രീതികൾ നമുക്ക് ആവിശ്യമുള്ളത്    അവരെ ശീലിപ്പിക്കുക. മാറ്റിയെടുക്കേണ്ടവ മാറ്റുക. മാറ്റിയെടുക്കേണ്ട കാര്യങ്ങൾ ചെയ്യുമ്പോൾ ആഹാരം പിൻവലിക്കുകയും അതു തിരുത്തുമ്പോൾ മാത്രം ആഹാരം വീണ്ടും നൽകുകയും ചെയ്യുക

രണ്ടാമതായി, കളിക്കുന്ന സമയമാണ്.എങ്ങിനെയാണ് അവരുടെ കളികൾ.കളിക്കിടയിൽ നമുക്ക് പറ്റുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ കാര്യങ്ങൾ ഏതു എന്നു നോക്കി വയ്ക്കുക.അതിനു ശേഷം കളിക്കുന്ന സമയത്തു ബോൾ ഉരുട്ടി കൊടുക്കുകയോ മറ്റോ ചെയ്യാവുന്നതാണ്.കളിക്കുന്ന സമയത്താണ് ഇവർ കടിക്കുവാനുള്ള സാധ്യത ഏറെ ഉള്ളത്. അങ്ങിനെ കടിക്കാൻ വരുമ്പോൾ നമ്മൾ അവരുമായുള്ള കളി നിർത്തുക അല്ലെങ്കിൽ കളിച്ചുകൊണ്ടിരുന്ന കളിപ്പാട്ടം പിൻവലിക്കുക. കടി നിർത്തിയതിനു ശേഷം മാത്രം വീണ്ടും നൽകുക .അങ്ങിനെ പതിയെ അവർ നമ്മളെ കടിക്കുന്ന രീതി മാറ്റുന്നതാണ്.

അടുത്തതായി ടോയ്‌ലറ്റ് ആണ്. അവർ എവിടെയാണ് എങ്ങിനെയാണ് എപ്പോഴൊക്കെയാണ്  ടോയ്‌ലറ്റ്  ചെയ്യുന്നത് എന്നു നോക്കി മനസ്സിലാക്കുക.നമ്മളുടെ കൂടെ അവർ വരുന്ന സമയത്തു തന്നെ അതിനുള്ള പരിശീലനം തുടങ്ങാവുന്നതാണ്.അവർക്കു  ടോയ്‌ലറ്റ് ചെയ്യാനായി പ്രേത്യേകം ഒരു സ്ഥലം ഉണ്ടായിരിക്കണം. അവിടെ കളിയോ മറ്റും പാടില്ല. എല്ലാ 2-3 മണിക്കൂർ കൂടുമ്പോഴും അങ്ങിനെ ആ സ്ഥലത്ത് കൊണ്ട് പോയി നിർത്തേണ്ടതുണ്ട്. ഇങ്ങനെ അടുപ്പിച്ചു രണ്ടു ആഴ്ച ചെയ്യുകയാണെങ്കിൽ അവർ അവിടെ മാത്രമേ ടോയ്‌ലറ്റ് ചെയ്യുകയുള്ളൂ

അവസാനമായി അവരുടെ വിശ്രമമാണ്. ആ സമയത്തുള്ള അവരുടെ പെരുമാറ്റം എങ്ങിനെയാണ്. എങ്ങിനെയാണ് അവർ  വിശ്രമിക്കുന്നത്. എങ്ങിനെ കിടക്കാനാണ്  അവർക്കു കൂടുതൽ ഇഷ്ടം, എവിടെ കിടക്കാനാണ് ഇഷ്ടം, ആ സമയത്തു കരയാറുണ്ടോ  ഇതൊക്കെ മനസ്സിലാക്കാവുന്നതാണ്.അവർക്കു വിശ്രമിക്കാനായിട്ട് പ്രേത്യേകം ഒരു സ്ഥലം നൽകേണ്ടതുണ്ട്.

മുകളിൽ പറഞ്ഞതെല്ലാം തന്നെ ശരിക്കുള്ള പരിശീലനം തുടങ്ങുന്നതിനു മുൻപുള്ള ഒരു ഘട്ടമായി കരുതാവുന്നതാണ്. അവരുടെ പെരുമാറ്റം നിരീക്ഷിച്ചു അതു മനസ്സിലാക്കിയതിനു ശേഷം അത് അവർക്കും നമുക്കും മനസ്സിലാകുന്ന രീതിയിൽ തിരുത്തലുകൾ നടത്തി അവരെ പഠിപ്പിച്ചു എടുക്കുക എന്നുള്ളതാണ് ഈ രീതി.

click here:-https://lazemedia.in/dog-aggression-reasons-in-malayalam/

click here for similar article in English:-https://www.akc.org/expert-advice/training/puppy-training-timeline-teaching-good-behavior-before-its-too-late/