Bath a Puppy at home - നായ്ക്കുട്ടിയെ സുരക്ഷിതമായി കുളിപ്പിക്കുമ്പോള്‍ - LAZE MEDIA

Bath a puppy നായ്ക്കുട്ടിയെ ആദ്യമായി വളര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന പ്രധാന സംശയങ്ങളില്‍ ഒന്നാണ് സുരക്ഷിതമായി എങ്ങനെ കുളിപ്പിക്കും എന്നത്.

ഏതു പ്രായത്തില്‍ കുളിപ്പിച്ച് തുടങ്ങാം – puppy first Bath age

കൃത്യമായി എന്ന് മുതല്‍ കുളിപ്പിക്കാം എന്നതിനെപ്പറ്റി ലിഖിതമായ നിയമങ്ങള്‍ ഇല്ല എന്നതാണ് സത്യം. എങ്കില്‍തന്നെയും വളര്‍ത്തി പരിചയം ഇല്ലാത്തവര്‍ 60 ദിവസം വരെ ക്ഷമിക്കുന്നതാണ് ഉചിതം. അതുവരെ 2 ആഴ്ചയില്‍ ഒരിക്കല്‍ നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചു എടുക്കാവുന്നത് ആണ്. ഒപ്പം ദിവസവും രോമം ചീകി വൃത്തിയാക്കുകയും ചെയ്യാം

എത്ര ദിവസം കൂടുമ്പോള്‍ കുളിപ്പിക്കാം – how many times a month?

പത്ത് മുതല്‍ പതിനാല് ദിവസം വരെയുള്ള ഇടവേളകള്‍ കുളിപ്പിക്കുന്നതിനു ഇടയില്‍ ആവശ്യമാണ്‌. മനുഷ്യരെ പോലെ ദിവസവും ഉള്ള കുളി നായയ്ക്ക് ആവശ്യമില്ല. അമിതമായി കുളിപ്പിച്ചാല്‍ ത്വക്കിന്‍റെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുകയും രോമം കൊഴിയുകയും ചെയ്യും.

കുളിക്കുമ്പോള്‍ ഏത് സോപ്പ് ഉപയോഗിക്കണം?

നേര്‍പ്പിച്ച ഡോഗ് ഷാമ്പൂ ഉപയോഗിക്കുന്നത് ആകും നല്ലത്. മാര്‍ക്കറ്റില്‍ ലഭ്യമായ ചില ഷാമ്പൂവിന്‍റെ പേര് ചുവടെ നല്‍കുന്നു

1. Himalaya Erina-EP Tick and Flea Control Shampoo

2. Wahl 820004 Oatmeal Shampoo

3. Dogz & Dudez Dog Shampoo Anti Tick & Flea

എങ്ങനെ കുളിപ്പിക്കണം?

നായക്കുട്ടിയുടെ ചെവി ഉള്‍പ്പടെയുള്ള സെന്‍സിറ്റീവ് ആയ ഭാഗങ്ങളില്‍ വെള്ളം കയറാതെ വേണം കുളിപ്പിക്കാന്‍. വിശദമായ വിവരങ്ങള്‍ക്ക് ചുവടെ ഉള്ള വീഡിയോ കാണുക

How To Safely Bath a Puppy at home (40 days old) | Dog training | വളര്‍ത്തു നായയെ പരിശീലിപ്പിക്കാം

This article by American kennel club gives some idea to clean your puppy. https://www.akc.org/expert-advice/health/bathing-your-puppy-step-by-step-guide/

നിങ്ങളുടെ നായക്കുട്ടി ഭക്ഷണം കഴിക്കുന്നില്ലേ? https://lazemedia.in/puppy-stops-eating-food/