DOG WALKING AGGRESSION - 3 DAY SOLUTION IN MALAYALAM

DOG OUTDOOR AGGRESSION – പുറത്ത് നടക്കാന്‍ പോയാല്‍ ദേഷ്യം

OUTDOOR AGGRESSION – അഥവാ ബൌണ്ടറിക്ക് പുറത്തേക്ക് പോകുമ്പോള്‍ ഉള്ള അസ്വാഭാവികായ പെരുമാറ്റം ഒട്ടുമിക്ക നായ ഉടമസ്ഥരും ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ള പ്രശ്നമാണ്. വളരെ നിസ്സാരമായി പരിഹരിക്കാവുന്ന വിഷയം മാത്രമാണ് ഇത്. 3 മുതല്‍ 7  ദിവസം വരെയുള്ള തുടര്‍ച്ചയായ പരിശീലനത്തിലൂടെ ഇത് പൂര്‍ണമായി പരിഹരിക്കാം

വീഡിയോ കാണുക

DOG OUTDOOR AGGRESSION – എന്താണ് കാരണം?

സ്വന്തം അതിരുകള്‍ക്കുള്ളില്‍ വളരെ ശാന്തനായ നായും പുറത്ത് എത്തിയാല്‍ ഭയവും ദേഷ്യവും കാണിക്കാറുണ്ട്. കാരണം നിസ്സാരവും. ആദ്യമായി നഗരത്തില്‍ എത്തിയ ഒരു നാട്ടിന്‍പുറത്തുകാരന്‍റെ അതേ മാനസികാവസ്ഥയാണ് നായയ്ക്ക് ഉണ്ടാകുന്നത്. ആ സന്ദര്‍ഭത്തിലെ ഭയവും ടെന്‍ഷനും അവന് പ്രകടിപ്പിക്കുന്നത് കുരച്ചും ദേഷിച്ചും ആണെന്ന് മാത്രം. ആദ്യമായി കാണുന്ന മനുഷ്യരും വാഹനങ്ങളും അവന്‍റെ മിത്രമാണോ ശത്രു ആണോ എന്ന തിരിച്ചറിവ് നായക്ക് ആദ്യം ഉണ്ടാകില്ല.

എങ്ങനെ ഇത് പരിഹരിക്കാം?

3 മുതല്‍ 7 ദിവസം വരെ തുടര്‍ച്ചയായി പുറത്തേക്ക് കൊണ്ടുപോകുക എന്നതാണ് പരിഹാരം. കൊണ്ടുപോകുന്ന ആളിന്‍റെ സമയോചിതമായ ഇടപെടലുകള്‍ കൊണ്ട് 3മൂന്നാമത്തെ ദിവസം തന്നെ മാറ്റം ഉണ്ടാകുന്നതാണ്. നായയുമായി പോകുന്ന ആള്‍ ആത്മവിശ്വാസവും ധൈര്യവും കാണിക്കണം. കുരച്ചു ചാടുമ്പോഴോ നായയ്ക്ക് ഭയം ഉണ്ടാകുമ്പോഴോ ഭയക്കാന്‍ പാടുള്ളതല്ല. നിങ്ങളുടെ ഭയം അവനെ കൂടുതല്‍ ഭയപ്പെടുത്തുകയും അവസ്ഥ വഷളാകുകയും ചെയ്യും. അതിനാല്‍. ശാന്തനായി അവനെ ആശ്വസിപ്പിച്ച് കൂടെ നില്‍ക്കുക. ഇതൊക്കെ സ്വാഭാവികം ആണ് എന്ന് തിരിച്ചറിയുക.

BUY HARNESS AND LEASH

DOG TREAT വീട്ടില്‍ തന്നെ ഉണ്ടാക്കണോ CLICK HERE https://lazemedia.in/egg-chicken-tasty-dog-treat/

dog aggressive when walking

Read an interesting article here https://kipandtwiggys.com/chicken-feet-for-dogs

പ്രശ്നവും പരിഹാരവും

  1. വഴിയാത്രക്കാരോട് കുരച്ചുകൊണ്ടു ചാടുമ്പോള്‍ – പാക്ക് ലീഡര്‍ (ഉടമസ്ഥന്‍) ശാന്താമായി നില്‍ക്കുക. LEAVE IT എന്ന കമാന്‍ഡ് ആവശ്യം ഉണ്ടെങ്കില്‍ ഉപയോഗിക്കാം. ആദ്യം തന്നെ മാറ്റം ഉണ്ടാകും എന്ന് കരുതരുത്. തുടര്‍ച്ചയായ സന്ദര്‍ഭങ്ങള്‍ ഉണ്ടാകും . അപ്പോള്‍ എല്ലാം ചെയ്യുക. ആത്മവിശ്വാസമുള്ള നിങ്ങളുടെ ശബ്ദവും പെരുമാറ്റവും അവനെ ശാന്തനാക്കും. ശാന്തമായി എന്ന് ഉറപ്പ് വന്നാല്‍ തടവിക്കൊടുകുക. ഗുഡ് എന്ന മാര്‍ക്കര്‍ ഉപയോഗിക്കുക.
  2. വാഹനങ്ങളോട് കുരച്ചുകൊണ്ടു ചാടുമ്പോള്‍ – മുന്‍പ് പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിക്കുക. വാഹനം വരുമ്പോള്‍ നടത്തം നിര്‍ത്തി അവന് ശാന്തനായ ശേഷം തുടരാം. കുറെ വാഹനങ്ങള്‍ വന്നു പോകുമ്പോള്‍ ഇതൊന്നും തന്നെ ഉപദ്രവിക്കാന്‍ വരുന്ന ശത്രു അല്ല എന്ന തിരിച്ചറിവ് നായയ്ക്ക് ഉണ്ടാകും.
  3. ലീഷ് പുള്ളിംഗ് – ലീഷ് വലിച്ചു നടക്കാന്‍ നായയെ അനുവദിക്കാതെ ഇരിക്കുക. ഈ സന്ദര്‍ഭത്തില്‍ താല്‍കാലികമായി നടത്തം നിര്‍ത്തുകയോ no പറഞ്ഞ് തിരിഞ്ഞു നടക്കുകയോ ചെയ്യുക. എങ്ങോട്ട്‌ നായ വലിക്കുന്നോ അതിന്‍റെ വിപരീത ദിശയില്‍ നടക്കുക.

തിരക്കൊഴിഞ്ഞ സ്ഥലങ്ങള്‍ ആദ്യം തിരഞ്ഞെടുത്ത് പിന്നീട് മാത്രം മറ്റ് സ്ഥലങ്ങളില്‍ പോകുക. ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ അതിജീവിച്ച് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയു. 3 മുതല്‍ 7 ദിവസം വരെ തുടര്‍ച്ചയായി ഈ ഘട്ടങ്ങള്‍ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ വിജയിച്ചു എന്ന് ചുരുക്കം. അതിരുകള്‍ക്ക് പുറത്ത് നിങ്ങള്‍ ആണ് അവനെ നിയന്ത്രിക്കേണ്ടത്.

Going for a walk with your dog may be one of your favorite ways to exercise and relax, but your pleasant outing can quickly turn into a stressful one if your dog seems to hate other dogs and you happen to encounter one running loose. If the other dog is threatening or if you have an aggresive dog, a dog fight could ensue, and the situation can become downright dangerous.

Fortunately, there is a way out of this dilemma. If your dog attacks other dogs, or just really doesn’t like other dogs, the good news is that new aggressive dog training techniques are being developed that can help you resocialize your dog. Like McCue, who opted to take Wurley to “Growl” classes, you may find these training remedies can improve your dog’s manners so that you can feel comfortable handling him in public again.